പുന്നയൂര്‍ക്കുളം: വൈലത്തൂര്‍ അണ്ടിക്കോട്ടില്‍ ട്രാന്‍സ്ഫോര്‍മറില്‍ ഫീസുകള്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് ഇലക്ട്രീഷന്‍ മരിച്ചു. നായരങ്ങാടി അണ്ടിക്കോട്ടിലുള്ള ട്രാന്‍സ്ഫോര്‍മറില്‍നിന്നാണ് ഷോക്കേറ്റത്. വൈലത്തൂര്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ പരേതനായ വീട്ടിക്കഴി ചള്ളയില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശശി (42) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ഏഴോടെ ഇവരുടെ വീട്ടിലെ വൈദ്യുതി തകരാറിലായതുമൂലം ഇലക്ട്രീഷന്‍ കൂടിയായ ശശി ട്രാന്‍സ്ഫോര്‍മറിലേക്ക് ഫ്യൂസ് കെട്ടാന്‍ പോയതായിരുന്നു. നല്ല മഴയുണ്ടായിരുന്നു. കുറച്ചുസമയം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് ട്രാന്‍സ്ഫോര്‍മറിന്റെ കമ്പിവേലിക്കുള്ളില്‍ വീണുകിടക്കുന്നത് കണ്ടത്.
ഉടന്‍ നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തും. ഭാര്യ: പ്രീത. മക്കള്‍: ശ്യാമ, വിഷ്ണു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ