ചിറ്റാട്ടുകര: ഫാ. അല്‍ഫോന്‍സ് പുലിക്കോട്ടില്‍ (55) നിര്യാതനായി. ചിറ്റാട്ടുകര പുലിക്കോട്ടില്‍ കാക്രാട്ട് പരേതരായ കൊച്ചുവാറുവിന്റെയും മറിയത്തിന്റെയും മകനാണ്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
തൃശൂര്‍ രൂപതയുടെ പുറനാട്ടുകര, അമ്പഴക്കാട്, പുത്തന്‍പള്ളി, മുല്ലശേരി, ഏങ്ങണ്ടിയൂര്‍, നെല്ലിക്കുന്ന്, കുറ്റൂര്‍, പഴുവില്‍, മണ്ണുത്തി എന്നീ പള്ളികളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കിഴക്കെപീടിക ജോസിന്റെ ഭാര്യ ആനി, സിസ്റ്റര്‍ ജുസിന പുലിക്കോട്ടില്‍ (ഡൊമിനിക്കന്‍ സിസ്റ്റേഴ്സ്) എന്നിവര്‍ സഹോദരിമാരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ