2011, ജൂൺ 25, ശനിയാഴ്‌ച

പ്രമുഖ ഇസ്്ലാമിക പണ്ഡിതന്‍ ഷറഫുദീന്‍ മുസല്യാര്‍ നിര്യാതനായി


കേച്ചേരി: പ്രമുഖ ഇസ്്ലാമിക പണ്ഡിതനും വാഗ്മിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കേച്ചേരി കിഴക്കുംമുറി നാലകത്ത് വീട്ടില്‍ ഷറഫുദീന്‍ മുസല്യാര്‍ (70) നിര്യാതനായി.
കേച്ചേരി മമ്പഉല്‍ ഹുദാ വൈസ് പ്രസിഡന്റ്, കിഴക്കുംമുറി മഹല്ല് പ്രസിഡന്റ്, അല്‍ ബാഖിയാത്തു സ്വാലിഹാത്ത് അനാഥ അഗതി മന്ദിരം ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, കിഴക്കുംമുറി മഹല്ല് ഖത്തീബ്, പട്ടിക്കര, കാളത്തോട്, ചെമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ മുദരിസ് എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: സലീം (അലൈഡ്), അക്ബര്‍, താഹ, ഹുസൈന്‍, ബുഷറ, ആരിഫ, താഹിറ, സല്‍മ. മരുമക്കള്‍: സെയ്ദുമുഹമ്മദ്, സലീം, റസാഖ്, മുസ്തഫ, റാബിയ, ജസീല.
വാര്‍ത്ത അറിയിച്ചത് അബൂ ബക്കര്‍ വി എം വെന്മെനാട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ