2011, ജൂൺ 23, വ്യാഴാഴ്‌ച

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു

ഗുരുവായൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍പോയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. പേരകം പുന്നവീട്ടില്‍ അയ്യപ്പന്റെ മകള്‍ തങ്കമണി (50) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ പേരകം ചീരന്‍കോളനി സെന്ററിലുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. മുതുവട്ടൂരിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍: രാഹുല്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ