ചാവക്കാട്: ഇരട്ടപ്പുഴ കോളനിപ്പടിക്ക് സമീപമുള്ള വാടകവീട്ടിലാണ് ഒരുമനയൂര്‍ സ്കൂളിനു സമീപമുള്ള സരോജിനിയെ മരിച്ച നിലയില്‍ ആയല്‍വീട്ടുകാര്‍ കണ്ടത്. ചിറ്റാട്ടുകര വാലപ്പറമ്പില്‍ കുമാരന്‍ കഴിഞ്ഞ രണ്ടുമാസമായി ഈ വാടകവീട്ടിലാണ് താമസിച്ചുവരുന്നത്.
മൂന്നാഴ്ചമുമ്പാണ് ഈ സ്ത്രീ കുമാരനുമൊത്ത് ഇവിടെ താമസിക്കാന്‍ എത്തിയത്. പ്രമേഹം ബാധിച്ച് ഒരു കാല്‍ ഗുരുതരമായ നിലയില്‍ പഴുത്ത നിലയിലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍നിന്നും പരിചയപ്പെട്ടതാണെന്നാണ് കുമാരന്‍ പറയുന്നത്. തൃശൂരില്‍ ഹോംനേഴ്സായി ജോലിചെയ്ത സരോജിനി വീട്ടുകാരും ബന്ധുക്കളുമായി വര്‍ഷങ്ങള്‍ക്കുമുമ്പേ പിരിഞ്ഞുപോന്നതായിരുന്നത്രെ. ആദ്യവിവാഹത്തില്‍ മൂന്നു പെണ്‍മക്കളുള്ളതായി പറയുന്നു.
കുമാരനും വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വത്തുസംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതാണ്. കൂലിപ്പണി ചെയ്താണ് ഇയാള്‍ ജീവിക്കുന്നത്.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റിനുശേഷം മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് മൃതദേഹം കടപ്പുറം പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ