2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഗുരുവായൂര്‍ സ്വദേശി ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ മരിച്ചു

കെ എം അക്‌ബര്‍  ചാവക്കാട്
ഗുരുവായൂര്‍: ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടി കല്ലംമ്പുള്ളി മഠം ശംഭുപോറ്റിയുടെ മകന്‍ രഞ്ജിത്ത്(35) ആണ് മരിച്ചത്.
ദക്ഷിണാഫ്രിക്കയിലെ  അങ്കോളയില്‍ അമേരിക്കന്‍ ആംഗ്ളോ-ഇന്ത്യന്‍ കമ്പനി ലിമിറ്റഡിലെ സീനിയര്‍ അസിസ്റന്റ് മാനേജറായിരുന്ന രഞ്ജിത്ത് ലബനാന്‍ സ്വദേശിയായ സുഹൃത്തുമൊത്ത് മുറിയില്‍ വിശ്രമിക്കുന്നിതിനിടെ അതിക്രമിച്ചുകയറിയ പത്തംഗ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലുള്ള ബന്ധു ശ്രീവല്‍സന്‍ പറഞ്ഞു. രഞ്ജിത്തിന്റെ കമ്പനി ട്രക്ക് കടത്തിക്കൊണ്ടു പോയ സംഘം മുറിയിലുണ്ടായ വസ്തുക്കള്‍ കൊള്ളയടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

അക്രമത്തില്‍ സാരമായി പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മാതാവ് ഉമ. സഹോദരങ്ങള്‍: ഋഷികേശ് (സീനിയര്‍ ലക്ച്ചര്‍, എസ് ആര്‍ എം എന്‍ജിനീയറിങ് കോളജ്. ചെന്നൈ), രേഖ(സൌത്ത് ആഫ്രിക്ക), രശ്മി (അധ്യാപിക (കുമാരനെല്ലൂര്‍ ദേവി വിലാസം ഹൈസ്കൂള്‍).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ