2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഗുരുവായൂര്‍: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കേച്ചേരി ചെമ്മന്തിട്ട മേലേപ്പാട്ട് ഗംഗാധരന്റെ മകന്‍ ശ്യാമപ്രസാദ് (34) മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ താമരയൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്സിനു മുമ്പിലായിരുന്നു അപകടം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 

ശ്യാമപ്രസാദിന്റെ ഭാര്യാപിതാവും ഗുരുവായൂര്‍ ദേവസ്വത്തിലെ ജീവനക്കാരനുമായ ഗോവിന്ദന്‍കുട്ടി ഒരുവര്‍ഷം മുമ്പ് ഇതേസ്ഥലത്തുവച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സരിതയാണ് ശ്യാമപ്രസാദിന്റെ ഭാര്യ. മരണവാര്‍ത്ത കേട്ടയുടന്‍ അബോധാവസ്ഥയിലായ സരിത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ: തങ്കം. സഹോദരങ്ങള്‍: സുജാത, ശിവദാസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ