2012, നവംബർ 12, തിങ്കളാഴ്‌ച

സഹോദരന്റെ മൃതദേഹം കണ്ട് മടങ്ങിയ സഹോദരി കുഴഞ്ഞു വീണു മരിച്ചു



ചാവക്കാട്: സഹോദരന്റെ മൃതദേഹം കണ്ട് മടങ്ങിയ സഹോദരി കുഴഞ്ഞു വീണു മരിച്ചു. തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിനടുത്ത് തെക്കന്‍ വീട്ടില്‍ ധര്‍മ്മദേവ(75)ന്റെ മൃതദേഹം കണ്ട് മടങ്ങിയ സഹോദരി ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിക്ക് വടക്ക് ആറുകെട്ടി ശങ്കുണ്ണിയുടെ ഭാര്യ കമല(72)യാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12.30നാണ് ധര്‍മ്മദേവന്‍ മരിച്ചത്. വിവരമറിഞ്ഞ് വൈകീട്ട് നാലോടെ തിരുവത്രയിലെത്തി ധര്‍മദേവന്റെ മൃതദേഹം കണ്ട് മടങ്ങിയ കമല കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലൂം മരണം സംഭവിച്ചു.


ഭാര്യ: സരസ്വതി. മക്കള്‍: ഗണേശന്‍ (മുംബൈ), അശോകന്‍ (ഷാര്‍ജ), ബാബു (ഷാര്‍ജ), ഷീബ, ഷീജ. മരുമക്കള്‍: അസ്മ, മല്ലിക, സുനിത, രാജന്‍, സത്യന്‍. 

കമലയുടെ മക്കള്‍: ഹേമലത, അനില്, മനോജ്, ബിന്ദു, സിന്ധു (എല്ലാവരും യു.എ.ഇ), സത്യന്‍. മരുമക്കള്‍: ശശി, ഷബ്ന, രാജു, ജഗദീഷ് (എല്ലാവരും യു.എ.ഇ), ഭാസി, അനൂപ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ