2012, നവംബർ 14, ബുധനാഴ്‌ച

പഞ്ചവടി കടപ്പുറത്ത് പിതൃ ദര്‍പ്പണത്തിനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു


ചാവക്കാട്: പഞ്ചവടി വാ കടപ്പുറത്ത് പിതൃ ദര്‍പ്പണത്തിനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. അണ്ടത്തോട് പെരിയമ്പലം നേര്‍ത്ത് ബീച്ചില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി തൈപ്പറമ്പില്‍ ശശി(55)യാണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. പിതൃദര്‍പ്പണ ചടങ്ങുകള്‍ക്കായി വരി നില്‍ ക്കുകയായിരുന്ന ശശി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിവാഹ ദല്ലാളായിരുന്ന ശശി മത്സ്യ വില്‍ പ്പനയും നടത്തിയിരുന്നു. പെരിയമ്പലം തെക്കൂട്ട് ശങ്കരന്റെ മകള്‍ പ്രേമയാണ് ഭാര്യ. മകള്‍: ശ്രീജിഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ