പുവത്തൂര്‍: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരണപെട്ടു. കാക്കശേരിയില്‍ താമസിക്കുന്ന പരേതനായ കുളങ്ങരകത്ത് അബ്ദുള്ളകുട്ടി മകന്‍ സുലൈമാന്‍ (41) ആണു മരണപ്പെട്ടത്. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. താമരപ്പിള്ളി - ചിറ്റാട്ടുകര റോഡില്‍ പല ചെരക്ക് വ്യാപാരം നടത്തി വരികയായിരുന്നു മരണമടഞ്ഞ സുലൈമാന്‍. പരേതയായ നബീസ ഉമ്മയും, മോനു, പരീദ്, അസീസ്, ആമിനു, ഐസുമ്മു എന്നിവര്‍ സഹോദരങ്ങളുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ