2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

മേരി

പാവറട്ടി: എലുവത്തിങ്കല്‍ കൊച്ചപ്പന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കള്‍: റോസിലി, സെലീന, ജോസ്, തോമസ്, ട്രീസ, അല്‍ഫോന്‍സ, ഡാളി, പരേതനായ വിന്‍സെന്റ്. മരുമക്കള്‍: റീത്ത, ജോസ്, റീന, മേഗി, ജേക്കബ്, അന്തോണി, ജോയി, പരേതനായ ജോസ്.

മടപ്പേന്‍ അബു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുന്‍ മെംബര്‍ ഇരട്ടപ്പുഴ മുഹ്യുദീന്‍ പള്ളിക്കു പടിഞ്ഞാറ് മടപ്പേന്‍ അബു (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: ലിയാഖത്ത് അലി, നൌഫല്‍, ത്വല്‍ഹത്ത്(മൂവരും റാസല്‍ഖൈമ), ഷിഹാബ്(ദുബായ്), നദീറ, സഫീത, സഫൂറ. മരുമക്കള്‍: അബ്ദുല്‍ റഷീദ്, സിയാദ്(ഇരവരും യുഎഇ), സെയ്നുദീന്‍(അബുദാബി), റഹ്മത്ത്, ഹസീന, ഹിബ, ഷെയ്ബ.

നഫീസ

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്കടുത്ത് കറുപ്പംവീട്ടില്‍ ബാപ്പുട്ടിയുടെ ഭാര്യ നഫീസ (84) നിര്യാതയായി. മക്കള്‍: അബു, ഉമ്മര്‍, കാദര്‍, അബ്ദുറഹീം, സുഹറ. മരുമക്കള്‍: ആയിഷ, സൈനബ, റുഖിയ, നൌഷിദ, കുഞ്ഞിമുഹമ്മദ്.

സുഹറ

ചാവക്കാട്: കടപ്പുറം വട്ടേക്കാട് പരേതനായ ബാവു വിന്‍റെ (പീടികയിലെ ബാവുക്ക) ഭാര്യ സുഹറ നിര്യാതയായി. മക്കള്‍: അഷറഫ്‌, ജുനൈദ്, സൈഫു, താഹിറ, കമറുലൈല, ഉമൈറ.

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

കിഴക്കേതില്‍ പാതുമോള്‍

പാവറട്ടി: വെന്മേനാട് കൈതമുക്കില്‍ പരേതനായ കിഴക്കേതില്‍ മൂസകുട്ടി മാസ്റ്ററുടെ ഭാര്യ പാതുമോള്‍ നിര്യാതയായി. അമീര്‍, ഷബീര്‍, ഷജില്‍ (മൂവരും ദോഹ). പരേതനായ സാദിഖ്‌, സെജു, നസി എന്നിവര്‍ മക്കളും വി.പി.മുഹമ്മദ്‌ (ദോഹ) സഹോദരനുമാണ്.

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പണിക്കവീട്ടില്‍ ഒതങ്ങേട്ടില്‍ ഉസ്മാന്‍

ചാവക്കാട്: ഒരുമനയൂര്‍ മുത്തമാവ് പണിക്കവീട്ടില്‍ ഒതങ്ങേട്ടില്‍ പരേതനായ മാമ്മദിന്റെ മകന്‍ ഉസ്മാന്‍(60) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ഷെഹിന്‍ (ഖത്തര്‍), ഷെഫീഖ്, ഷിയാസ്, ഷിഹാന്‍.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

മരത്തില്‍നിന്നു വീണ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു


വാടാനപ്പള്ളി: മരത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിന് പടിഞ്ഞാറ് കോറോട്ട് ഗോപിയുടെ മകന്‍ സജീവാണ് (26) മരിച്ചത്. ആഗസ്ത് 12 നായിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മരണം. ഭാര്യ: ജിജി. മക്കള്‍: ശ്രീകുട്ടന്‍, ആകാശ്, പ്രണവ്.

എം.കെ. ഫൈസല്‍

ചാവക്കാട്:എടക്കഴിയൂര്‍ കുഞ്ഞാദു സാഹിബ് റോഡില്‍ പരേതനായ മന്ദലംകുന്നത്ത് മൊയ്തുണ്ണിയുടെ മകന്‍ എം.കെ. ഫൈസല്‍ (40) നിര്യാതനായി. ഭാര്യ: ജംഷി. മക്കള്‍: സഫ, മുസമ്മില്‍.

പുത്താംപുള്ളി ഹംസ


ചാവക്കാട്: തെക്കഞ്ചേരി പുത്താംപുള്ളി ഹംസ (62) നിര്യാതനായി. ടൌണിലെ ആദ്യകാല ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി അംഗമായിരുന്നു. ഭാര്യ: പാത്തു. മക്കള്‍: ഷെമിത, ഷാജിത, മന്‍സൂര്‍, നൂര്‍ജഹാന്‍, ഷൌക്കത്ത്, സീനത്ത്, സജീദ്, ഷിഹാബ്. മരുമക്കള്‍: കരീം, അലി, അബൂബക്കര്‍, ഹസീന, സുറുമി.
 
 

വെങ്കിടങ്ങ് മുന്‍ ഗ്രാമഞ്ചായത്ത് അംഗം പെരുമാട്ടില്‍ ജോണി

പാവറട്ടി: ഏനാമാവ് പെരുമാട്ടില്‍ ജോണി (71) നിര്യാതനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദീര്‍ഘകാലം വെങ്കിടങ്ങ് ഗ്രാമഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: റോസി. മക്കള്‍: ബാബു, ബെന്നി, മിനി, ബിന്ദു. മരുമക്കള്‍: ജൂലി, മിനി, ഐസക്, ജോഫി.

മുംബൈയില്‍ നിര്യാതനായി

ചാവക്കാട്: കോഴിക്കുളങ്ങര ഏറത്ത് തെക്കൂട്ടയില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ രവിശങ്കര്‍ (38) മുംബൈയില്‍ നിര്യാതനായി. മാതാവ് : കണിയാശ്ശേരി വത്സല (വേശ). ഭാര്യ : രശ്മി. മക്കള്‍ : റിയ, റിമ. സഹോദരങ്ങള്‍ : മായ, മാല

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

വടുക്കൂട്ട്‌ വര്‍ഗീസ്‌


പാവറട്ടി : ഖത്തറില്‍ ബാങ്ക് പ്യാരി ബാസ് റിട്ട. ഓഫീസര്‍ വടുക്കൂട്ട്‌ വര്‍ഗീസ്‌ (63) നിര്യാതനായി . ഭാര്യ : ടെസ്സി , മക്കള്‍ : സുനില്‍ ബ്രൌണ്‍ (അമേരിക്ക ), ബ്രീസ് (ചെന്നൈ ). മരുമക്കള്‍ : എയ്സന്‍ (അമേരിക്ക ), റിക്സന്‍ (ചെന്നൈ)

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സരോജിനി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിന് സമീപം കറുത്ത പരേതനായ കുഞ്ഞടിമുവിന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കള്‍: സരസ്വതി, ഉണ്ണികൃഷ്ണന്‍ (വാടാനപ്പള്ളി പോസ്റ്റോഫീസ് ജീവനക്കാരന്‍), ജയന്തി. മരുമക്കള്‍: വേണുഗോപാല്‍, രേവതി, ഉദയന്‍

എടക്കളത്തൂര്‍ ജോസ്

പാവറട്ടി: വെന്മേനാട് എടക്കളത്തൂര്‍ പരേതനായ ദാവീദിന്റെ മകന്‍  ജോസ് (63) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: ലിജോ, സിജോ. മരുമക്കള്‍: ഡിഷ, നാന്‍സി.

മാര്‍ഗരറ്റ്

പാവറട്ടി: പാലുവായ് ചക്രമാക്കല്‍ പരേതനായ കൊച്ചപ്പന്റെ ഭാര്യ മാര്‍ഗരറ്റ് (84) നിര്യാതയായി.  മക്കള്‍: ജോസ്, പരേതയായ തങ്കമ്മ. മരുമക്കള്‍: പോള്‍ (ദുബായ്), ജോര്‍ജ്.

മനയില്‍ ചന്ദ്രന്‍

പാവറട്ടി: പെരുവല്ലൂര്‍ മനയില്‍ ചന്ദ്രന്‍ (71) നിര്യാതനായി. ഭാര്യ: ശാന്താഭായ്. മക്കള്‍: രജീഷ് കുമാര്‍, ഷീജ, ബൈജു, ഷൈജു. മരുമക്കള്‍: സംഗീത, ശശി, സ്മിത, സജിത.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മറിയാത്തു

പാവറട്ടി: പൈങ്കണ്ണിയൂര്‍ പരേതനായ നാലകത്ത്‌ കൊറ്റോത്ത്‌ ഹസ്സന്റെ ഭാര്യ മറിയാത്തു നിര്യാതയായി. മക്കള്‍: എന്‍ കെ അബ്ദുല്‍ റസാഖ്‌ (എം.എ.എസ്.എം.എച്ച്.എസ് വെന്മേനാട്), അബ്ദുല്‍ ജലീല്‍ (ദുബായ് തൃശ്ശൂര്‍ കെ.എം.സി.സി സിക്രട്ടറി), മുഹമ്മദ്‌ .
വാര്‍ത്ത അയച്ചുതന്നത് സിദ്ധീഖ് കൈതമുക്ക്

അബുദാബിയിലേക്ക് പോകുന്നതിനിടെ തീവണ്ടിയില്‍വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ചു

പാവറട്ടി: വിദേശത്തേക്ക് പോകുവാന്‍ തീവണ്ടിയില്‍ ചെന്നൈയിലേക്ക് പോയിരുന്ന മെമ്പള്ളി പരമേശ്വരന്‍ (61) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച വൈകീട്ട് അബുദാബിയിലേക്ക് പോകുന്നതിനുവേണ്ടി ചെന്നൈയിലെ കമ്പനി ഓഫീസിലേക്ക് പോകുംവഴി ആര്‍ക്കോണത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: ശ്യാമള. മക്കള്‍: സബിത, സജിമോന്‍. മരുമകന്‍: ദിനേഷ്‌കുമാര്‍.

എല്‍ഐസി ഏജന്റ് കണ്ണത്ത് പത്മനാഭന്‍ നായര്‍

ഗുരുവായൂര്‍: താമരയൂര്‍ എല്‍ഐസി ഏജന്റ് കണ്ണത്ത് പത്മനാഭന്‍ നായര്‍(82) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കള്‍: ഹൈമവതി(ബറോഡ), ശ്രീകുമാര്‍, അനിത, ഹേമലത. മരുമക്കള്‍: സതീശന്‍, അമ്പിളി, രാമകൃഷ്ണന്‍, അജിത്കുമാര്‍ (മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റ്).

മുളയ്ക്കല്‍ ഫ്രാന്‍സിസ്

ഗുരുവായൂര്‍: കോട്ടപ്പടി മുളയ്ക്കല്‍ ഫ്രാന്‍സിസ് (78) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍:റോസി, സോഫി (ബംഗളൂരു), വിന്‍സന്റ് (കനകമഹല്‍ ജ്വല്ലറി, പൊന്നാനി). മരുമക്കള്‍: ഫ്രാന്‍സിസ്, മിനി, പരേതനായ തോമസ്.

പനിചാക്കത്തേല്‍ അബൂബക്കര്‍ ഹാജി

പുന്നയൂര്‍: പിഡിപി സെക്രട്ടേറിയറ്റ് അംഗം തെക്കിനിയേടത്ത്പടി ആലാട്ടയില്‍ പനിചാക്കത്തേല്‍ കുഞ്ഞിമോന്‍ മുസ്ലിയാര്‍ മകന്‍ അബൂബക്കര്‍ ഹാജി (കപ്പല്‍ ഹാജി-72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നജീബ്, നൂര്‍ഷ. മരുമകന്‍: വാജിദ്.

അമ്മു

ചാവക്കാട്: മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് കുന്നത്ത് പരേതനായ രാമന്റെ ഭാര്യ അമ്മു (85) നിര്യാതയായി.മക്കള്‍: കൃഷ്ണദാസ്, ഹരിശ്ചന്ദ്രന്‍, ഉണ്ണിനാരായണന്‍ (ദുബായ്). മരുമക്കള്‍: ഗിരിജ, സുഗന്ധി, റെനി.

അമ്മിണി

ചാവക്കാട്: കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് മണത്തല കുട്ടന്‍ ആചാര്യയുടെ ഭാര്യ അമ്മിണി (81) നിര്യാതയായി. മക്കള്‍: ലക്ഷ്മി, ബാലകൃഷ്ണന്‍, ബാലാമണി, പത്മാവതി, അംബുജാക്ഷി, പ്രഹ്ലാദന്‍ ആചാരി (ഒാം ഗുരുകുലം). മരുമക്കള്‍: ഒാമന, ദാമോദരന്‍, കേശവന്‍.

വട്ടേക്കാട്ട് ലക്ഷ്മി

ചാവക്കാട്: ഇരട്ടപ്പുഴ വട്ടേക്കാട്ട് ദാമോദരന്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കള്‍: ബേബി, ഉമ, അജിത, പരേതനായ ഹരിദാസന്‍. മരുമക്കള്‍: വേണു, രാജന്‍, ബാബു, ഭൈമി.

പണിക്കവീട്ടില്‍ കുറുവാന്‍കുഴിയില്‍ അബൂബക്കര്‍ ഹാജി

ചാവക്കാട്: ചേറ്റുവ റോഡില്‍ പണിക്കവീട്ടില്‍ കുറുവാന്‍കുഴിയില്‍ അബൂബക്കര്‍ ഹാജി (മൂപ്പന്‍-70) നിര്യാതനായി. ഭാര്യ: ഹവ്വബി ഹജ്ജുമ്മ. മക്കള്‍: ജമാല്‍(ദുബായ്), ജനിത, സബിത, ഷാഹിദ, റഫിത, ഫെമിത, സെറീന. മരുമക്കള്‍: ഷഹീം, ഇസ്മായില്‍(അബുദാബി), ജബ്ബാര്‍(അബുദാബി), സാജുദ്ദീന്‍ (ദുബായ്), നൌഷാദ് (പികെഎം സ്റ്റോഴ്സ് ചാവക്കാട്), സുബൈബ് (ദുബായ്), റഫീഖ്.

എളുപറമ്പില്‍ ചിന്നയ്ക്കല്‍ ഉബൈദ്

ചാവക്കാട്: തിരുവത്ര  ബാപ്പുട്ടി മുസ്ല്യാരുടെ മകന്‍ എളുപറമ്പില്‍ ചിന്നയ്ക്കല്‍ ഉബൈദ് (92) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞിപ്പാത്തു. മക്കള്‍ : സഫിയ, സുബൈര്‍, ആബിദ്. മരുമക്കള്‍ : കുഞ്ഞിമുഹമ്മദ്, അലിമക്കുട്ടി.

ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു


ചാവക്കാട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. തെക്കഞ്ചേരി നെരിയാപ്പുള്ളി അബുവിന്റെ മകന്‍ അലിമോന്‍ (36) ആണ് മരിച്ചത്.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പൊരിവെയിലത്ത് അടച്ചിട്ട കാറില്‍ രണ്ടുവയസുകാരന്‍ വീര്‍പ്പുമുട്ടി മരിച്ചു

മസ്‌കത്ത്: പൊരിവെയിലത്ത് അടച്ചിട്ട കാറില്‍ രണ്ടുവയസുകാരന്‍ വീര്‍പ്പുമുട്ടി മരിച്ചു. കാറില്‍ കഞ്ഞുള്ളത് ഓര്‍ക്കാതെ പിതാവും അഞ്ചുവയസുകാരന്‍ മകനും കാര്‍ പൂട്ടി, എ.സി. ഓഫാക്കി പോവുകയായിരുന്നു. നാലുമണിക്കൂര്‍ കഴിഞ്ഞ തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുഞ്ഞ് വാഹനത്തിനകത്ത് ശ്വാസംമുട്ടി മരിച്ചത് കണ്ടെത്തിയത്.

മറിയം ബീവി

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പരേതനായ അമ്പലത്ത് വീട്ടില്‍ പോന്നാക്കാരന്‍ ബീരാന്‍ കുഞ്ഞിന്റെ ഭാര്യ മറിയം ബീവി നിര്യാതയായി. മക്കള്‍: ജലാല്‍ (ഖത്തര്‍), ബുശൈര്‍ (സൗദി), സുബൈര്‍, അലി (യു.എ.ഇ), ഉമ്മര്‍ ഫറൂഖ്‌, അബൂ ബക്കര്‍ (യു.എ.ഇ), നസീറ, ഖദീജ. മരുമക്കള്‍: അഷ്‌റഫ്‌ (കൊടുങ്ങല്ലൂര്‍ സൗദി), ഷറഫുദ്ധീന്‍ (മുറ്റിച്ചൂര്‍ (യു.എ.ഇ).


വാര്‍ത്ത അയച്ചുതന്നത് ടി കെ മുബാറക്‌ 9995145444

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ഐഷാബി


ചാവക്കാട്: തിരുവത്ര കുമാര്‍ എയുപി സ്കൂളിനു മുന്‍വശം അമ്പലത്ത് വീട്ടില്‍ താനപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഐഷാബി (63) നിര്യാതയായി. മക്കള്‍: നസീര്‍, സാഹിദ, ഹയറുന്നീസ, വഹാബ്, സീനത്ത്, ബദറുന്നീസ. മരുമക്കള്‍: തസീന, മുഹമ്മദ്, മുഹമ്മദാലി, ഫൌസി, ഉമ്മര്‍, സഗീര്‍.

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ബീവാത്തു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് പരേതനായ നമ്പ്യാര്‍ മുഹമ്മദിന്റെ ഭാര്യ ബീവാത്തു (90) നിര്യാതയായി. മക്കള്‍: മുഹമ്മദ്, മുഹമ്മദാലി, ഷംസുദ്ദീന്‍, പാത്തുകുഞ്ഞി.

കറുപ്പംവീട്ടില്‍ കുഞ്ഞിമോന്‍

പാവറട്ടി: പൈങ്കണ്ണിയൂര്‍ കറുപ്പംവീട്ടില്‍ കുഞ്ഞിമോന്‍ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: റഷീദ്, നജീബ്, സുഹറ. മരുമക്കള്‍: റഹ്മത്ത്, ഹനീഫ, മൈമുന.

സിഐടിയു ചുമട്ടുത്തൊഴിലാളി കിഴിക്കിനിപ്പുഴ രുദ്രന്‍

പാവറട്ടി: സിഐടിയു ചുമട്ടുത്തൊഴിലാളി വെണ്‍മേനാട് കിഴിക്കിനിപ്പുഴ രുദ്രന്‍ (81) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: രഞ്ജിത്ത്, സന്തോഷ്, രതീഷ്. മരുമക്കള്‍: ശോഭ (പാവറട്ടി പഞ്ചായത്തംഗം), റിജില.

കണിയാംപറമ്പില്‍ ബാപ്പുട്ടി

പുന്നയൂര്‍ക്കുളം: മാവിന്‍ചുവട് കണിയാംപറമ്പില്‍ ബാപ്പുട്ടി (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: കബീര്‍ (ദുബായ്), നസീര്‍, സക്കീര്‍, റുഖിയ, സുലൈഖ. മരുമക്കള്‍: ഹനീഫ, ആയിഷബാനു, സുനീറ, സബീന.

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. പുന്നയൂര്‍ക്കുളം പുന്നൂക്കാവ് തറയയില്‍ പരേതനായ കുഞ്ഞുമോന്റെ മകന്‍ സുലൈമാനാ (38) ണ് മരിച്ചത്. അബൂദബിയില്‍ അല്‍-ജാബില്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ സുലൈമാന്‍ കഴിഞ്ഞ ദിവസം രാത്രി നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് മുറിയിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ബുഷറ. മക്കള്‍: നബീല്‍, നിഹാല്‍, ദിയാ മിസ്റിന്‍.

വാഴപ്പുള്ളി കുഞ്ഞിക്കൃഷ്ണന്‍

ഗുരുവായൂര്‍: തൈക്കാട് വാഴപ്പുള്ളി കുഞ്ഞിക്കൃഷ്ണന്‍ (92) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പുരുഷോത്തമന്‍, ശകുന്തള, കമലം, വസന്ത.

മുടവത്തയില്‍ മോളുകുട്ടി ഉമ്മ

വടക്കേകാട്: ഞമനേങ്ങാട് മൃഗാശുപത്രിക്കു സമീപം തിയ്യത്തിയില്‍ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ മുടവത്തയില്‍ മോളുകുട്ടി ഉമ്മ (85) നിര്യാതയായി. മക്കള്‍: ഉമ്മര്‍, അബ്ദുല്‍ ലത്തീഫ്, ഖദീജ, റംല, സല്‍മ. മരുമക്കള്‍: അബ്ദുപ്പ, അബ്ദുല്‍ ജബ്ബാര്‍, അബ്ദു റഹിമാന്‍ (ദുബായ്), ആമിനകുട്ടി, ആയിഷാബി.

പുലിക്കോട്ടില്‍ മര്‍ത്ത

പാവറട്ടി: എളവള്ളി പുലിക്കോട്ടില്‍ ചിമ്മന്‍ പരേതനായ ഹെന്‍ട്രിയുടെ ഭാര്യ മര്‍ത്ത (83) നിര്യാതയായി. വേലൂര്‍ ചീരമ്പന്‍ കുടുംബാംഗമാണ്. മക്കള്‍: വെറോനിക്ക, ഒൌസേപ്പ്(ബഹ്റൈന്‍), ആന്റണി (ബിഎആര്‍സി, മുംബൈ), സിസ്റ്റര്‍ റിക്സി (സിഎച്ച്എഫ്, മൂവാറ്റുപുഴ), സ്റ്റീഫന്‍ (ബഹ്റൈന്‍), ജെസിന്ത, പരേതനായ ജോര്‍ജ്. മരുമക്കള്‍: ജോര്‍ജ് പുത്തന്‍പുരയില്‍, ലൂസി കണ്ണനായ്ക്കല്‍, ലൂസി നീലങ്കാവില്‍ കൊളേങ്ങാടന്‍, ലിസി ചെമ്മണൂര്‍, ഡേവിസ് പൊറത്തൂര്‍.

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ചെഞ്ചേരി ചിന്നമ്മു

ചാവക്കാട്: പാലയൂര്‍ ടോബിപ്പടി ചെഞ്ചേരി പരേതനായ കുഞ്ഞപ്പുവിന്റെ ഭാര്യ ചിന്നമ്മു (86) നിര്യാതയായി. മക്കള്‍: സുമതി, വിജയന്‍, സിദ്ധാര്‍ത്ഥന്‍, സാവിത്രി, സുനന്ദ, ഇന്ദിര, സുജാത, അര്‍ജുനന്‍. മരുമക്കള്‍: സുജാത,സുമ, സുരേന്ദ്രന്‍, പ്രതീപ്കുമാര്‍, ലോഹിതാക്ഷന്‍, പ്രീതി, പരേതരായ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍.
വാര്‍ത്ത അയച്ചുതന്നത് ആരിഫ്‌ ബഷീര്‍

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി

പാവറട്ടി: വെങ്കിടങ്ങ് മേച്ചേരിപ്പടി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (74) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി. മക്കള്‍: ജുബേരിയ, ഹസീന, ഷെബീന, ജാസ്മിന്‍, ഷാനവാസ്.

കാക്കശേരി വീട്ടില്‍ കറപ്പു

പാവറട്ടി: വെന്മേനാട് കാക്കശേരി വീട്ടില്‍ കറപ്പു (73) നിര്യാതനായി. ഭാര്യ: മാരുകുട്ടി. മക്കള്‍: സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍, സുജാത, സുലോചന. മരുമക്കള്‍: അശോകന്‍, വിജയന്‍, ഷൈല, സജ്ന.

റിട്ട. ട്രഷറി ഓഫിസര്‍ അറങ്ങാശേരി വര്‍ഗീസ്

കോട്ടപ്പടി: റിട്ട. ട്രഷറി ഓഫിസര്‍ അറങ്ങാശേരി വര്‍ഗീസ് (64) നിര്യാതനായി. ഭാര്യ: ഫിലോമിന (റിട്ട. സെയില്‍ ടാക്സ് ഓഫിസര്‍). മക്കള്‍: മനുജോണ്‍ (കെഎസ്ഇബി ഗുരുവായൂര്‍), മേരി മാനസ (തൃപ്രയാര്‍ ഗവ. ആശുപത്രി), മിന്റോ ജോസഫ് (യൂണിറ്റി ആശുപത്രി കുന്നംകുളം). മരുമക്കള്‍: സില്‍ജി (ബ്രഹ്മകുളം സ്കൂള്‍).

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വലിയജാറത്തിങ്കല്‍ ഇമ്പിച്ചികോയ തങ്ങള്‍

ചാവക്കാട്: എടക്കഴിയൂര്‍ അതിര്‍ത്തി വലിയജാറത്തിങ്കല്‍ ഇമ്പിച്ചികോയ തങ്ങള്‍ (73) നിര്യാതനായി.  എടക്കഴിയൂര്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, മദ്രസ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: കദീജ ബീവി. മക്കള്‍: പൂക്കുഞ്ഞി ബീവി, സെയ്യദ് മുസ്തഫ കോയ തങ്ങള്‍, ഹഫ്സത്ത് ബീവി, സുഹറ ബീവി, സഫിയ ബീവി, സയ്യിദ് സൈനുല്‍ ആബിദിന്‍ കോയ തങ്ങള്‍, ബുഷറ ബീവി. മരുമക്കള്‍: ബുഷറ ബീവി, കുഞ്ഞിക്കോയ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ കക്കാട്, മുത്തുണ്ണി തങ്ങള്‍, സുഹറ ബീവി, ഒ.പി.എം. പൂക്കോയ തങ്ങള്‍, പരേതനായ പൂക്കുഞ്ഞിക്കോയ തങ്ങള്‍.

മുണ്ടന്തറ ബിനു

ഗുരുവായൂര്‍: കിഴക്കേനടയില്‍ പരേതനായ മുണ്ടന്തറ ബാലന്റെ മകന്‍ ബിനു (28) നിര്യാതനായി. അമ്മ: ശാന്ത. സഹോദരന്‍: ബിജു. 

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

മാങ്ങാട്ടയില്‍ അബ്ദുള്‍ റഹ്മാന്‍

പുന്നയൂര്‍ക്കുളം: പനമ്പാട് മാങ്ങാട്ടയില്‍ അബ്ദുള്‍ റഹ്മാന്‍ (89) നിര്യാതനായി. മക്കള്‍: അഷറഫ്, ഷംസുദീന്‍(ഇരുവരും അബുദാബി), ഫാത്തിമ, നഫീസ, റാബിയ. മരുമക്കള്‍: മൊയ്തീന്‍, കുഞ്ഞുമരയ്ക്കാര്‍, സിദ്ധീഖ്, സുലൈഖ. 

ചക്കാലക്കല്‍ പാത്തുമ്മു

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി ചക്കാലക്കല്‍ അഹമ്മദുവിന്റെ ഭാര്യ പാത്തുമ്മു (85) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ബീവി, സുലൈഖ, സുഹറ, സഫിയ, മൊയ്തുണ്ണി, ഹുസൈന്‍ (ചക്കാലക്കല്‍ സ്റ്റോഴ്സ്), പരേതനായ മുഹമ്മദ്. മരുമക്കള്‍: ഖദീജ, റംലത്ത്, മുഹമ്മദ് ഹാജി, മുഹമ്മദുണ്ണി, ആബിദ, ഷമീറ.

നെടിയേടത്ത് അമ്മിണി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിനടുത്ത് നെടിയേടത്ത് നാരായണന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കള്‍: സുധാകരന്‍, മോഹനന്‍, വിലാസിനി, കമല, വിജയ, സുമന, രുഗ്മിണി, അജിത. മരുമക്കള്‍: സുധ, മോഹിനി, കുമാരന്‍, രാഘവന്‍, പരമേശ്വരന്‍, ഹരിദാസന്‍, രവിശങ്കര്‍.

പുതു വിജയന്‍

ചാവക്കാട്: കടപ്പുറം കറുകമാട് പുതു വിജയന്‍ (64) നിര്യാതനായി. ഭാര്യ: അമ്മു. മകന്‍: ഷൈജു.

മുന്‍ പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നിര്യാതയായി


പാവറട്ടി: മുന്‍ പാവറട്ടി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോണ്‍ഗ്രെസ് (എം ) ജില്ലാ സെക്രട്ടറിയും വെന്മേനാട് ഡോക്ടര്‍ വി എ രാമചന്ദ്രന്റെ ഭാര്യയുമായ കോമളവല്ലി (57 ) നിര്യാതയായി. മക്കള്‍: ഡോ. അനൂപ്‌, ഡോ: അനീഷ്‌. മരുമക്കള്‍ അനീഷ, സരിത.



വാര്‍ത്ത‍ അയച്ചുതന്നത് ഇസ്ഹാഖ് വെന്മേനാട്

കാഞ്ഞിരത്തിങ്കല്‍ വെറോനിക്ക

പാവറട്ടി: കാഞ്ഞിരത്തിങ്കല്‍ ഔസോപ്പുണ്ണി മകള്‍ വെറോനിക്ക (88 ) നിര്യാതയായി.





വാര്‍ത്ത‍ അയച്ചുതന്നത് ഇസ്ഹാഖ് വെന്മേനാട്

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

സി പി ഐ ബ്രാഞ്ച് സെക്രട്ടറി ട്രെയില്‍തട്ടി മരിച്ച നിലയില്‍


പാവറട്ടി: സി പി ഐ  വെങ്കിടങ്ങ്‌ ബ്രാഞ്ച് സെക്രട്ടറിയും കണ്ണോത്ത് മതിലകത്ത് വീട്ടില്‍ പരേതനായ ഹമീദിന്റെ മകന്‍ ഹംസ (55) ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുന്നത്തുകാവ് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വെങ്കിടങ്ങ്‌ സെന്റെര്‍ പേട്ടയിലെ ടാക്സി ഡ്രൈവറാണ്. ഭാര്യ സെബിയ . മക്കള്‍ : സെബീന , സജന , ശംനാസ്, ഷാനവാസ് . മരുമക്കള്‍ : നെസീം , നെജുമുദ്ധീന്‍ , ജെസ്ന . പാവറട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


വാര്‍ത്ത‍ അയച്ചുതന്നത് ഇസ്ഹാഖ് വെന്മേനാട്

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പുളിക്കല്‍ ഗിരിജന്‍

ചാവക്കാട്: കടപ്പുറം മാട്ടുമ്മല്‍ കാരേക്കടവിനടുത്ത് പുളിക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഗിരിജന്‍ (40) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: അമല്‍കൃഷ്ണ, ദേവിക.

കരിമ്പാച്ചന്‍ വേണുഗോപാലന്‍

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ കരിമ്പാച്ചന്‍ വേണുഗോപാലന്‍ (60) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: വിജീഷ് (ദുബായ്), വിബിന്‍. മരുമകള്‍: കൃഷ്ണപ്രിയ.

വെള്ളറ വര്‍ഗീസ്

പാവറട്ടി: വെള്ളറ വര്‍ഗീസ് (58) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: ഷോണി, ഷീജ, ഷീന. മരുമക്കള്‍: ബൈജു, ഷാജു.

കുളങ്ങര കാര്‍ത്യായനി

ഗുരുവായൂര്‍: താമരയൂര്‍ കുളങ്ങര പരേതനായ ഗോവിന്ദന്റെ ഭാര്യ കാര്‍ത്യായനി (90) നിര്യാതയായി. മക്കള്‍: ചന്ദ്രിക, രാധ, വേണുഗോപാല്‍, വിജയ, ശശികുമാര്‍, സുരേന്ദ്രന്‍, ദിനേശന്‍(സിപിഎം താമരയൂര്‍ ബ്രാഞ്ച് സെക്രട്ടറി), മനോജ് (സൌദി). മരുമക്കള്‍: സുധാരാജന്‍, വേലുക്കുട്ടി, വത്സല, സുധ, മാലതി(പേരകം സര്‍വീസ് സഹകരണ ബാങ്ക്), അനില, ജയശ്രീ, പരേതനായ വേലായുധന്‍.

കിഴക്കേ പുരയ്ക്കല്‍ കുഞ്ഞുക്കുട്ടി

ഗുരുവായൂര്‍: ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം കിഴക്കേ പുരയ്ക്കല്‍ പരേതനായ കേശവന്റെ ഭാര്യ കുഞ്ഞുക്കുട്ടി (88) നിര്യാതയായി. മക്കള്‍: ദേവകി, സുമതി, ശശി, അമ്മിണി, സുരേഷ്, രാധാകൃഷ്ണന്‍, പത്മാവതി. മരുമക്കള്‍: ശങ്കുണ്ണി, ഭാസ്കരന്‍, ലത, രാധാകൃഷ്ണന്‍, വിലാസിനി, വനജ, ഹരിദാസന്‍.

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ചാവക്കാട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരണപെട്ടു

ദോഹ: ചാവക്കാട് കടപ്പുറം മൂസാ റോഡിനു സമീപം അമ്പലത്തുവീട്ടില്‍ ആദമുവിന്റെ മകന്‍ അക്ബര്‍ഷ (37) ത്തറില്‍ വാഹനാപകടത്തില്‍ മരണപെട്ടു. കൂടെ യാത്ര ചെയ്തിരുന്ന അകലാട്‌ സ്വദേശി ഹസ്സന്‍കുട്ടി മകന്‍ പെരുമ്പുള്ളി ഹംസ (35) യുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇദ്ദേഹത്തെ ഐ സി യു വില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മറ്റൊരു സഹയാത്രികന്‍ ചാലിശ്ശേരി സ്വദേശി മുഹമ്മദ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി പിക്കപ്പ് വാനിനു പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ വാനില്‍ നിന്നും അക്ബര്‍ഷ പുറത്തേക്ക്‌ തെറിക്കുകയായിരുന്നു.  ഭാര്യ: സല്‍മ. മക്കള്‍: അസ്ലം, സിനാന്‍.  മാതാവ്: സുഹറ. സല്‍മു, നസിയ എന്നിവര്‍ സഹോദരങ്ങളാണ്.  
വാര്‍ത്ത അറിയിച്ചത് ബദറുദ്ധീന്‍

തൊയക്കാവ് വടക്കേ ജുമായത്ത് പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറി മതിലകത്ത് വീട്ടില്‍ ഖാലിദ്

വെങ്കിടങ്ങ്: തൊയക്കാവ് കോടമുക്ക് ഒത്തുള്ളിയില്‍ നൂറുദീന്റെ മകന്‍ മതിലകത്ത് വീട്ടില്‍ ഖാലിദ് (67) നിര്യാതനായി. പരേതന്‍ തൊയക്കാവ് വടക്കേ ജുമായത്ത് പള്ളി കമ്മിറ്റി സെക്രട്ടറി, അയാത്തുല്‍ ഇസ്ളാം മദ്രസ മുന്‍ അധ്യാപകന്‍, എം.ഐ. മദ്രസ കമ്മിറ്റി സെക്രട്ടറി, റിസീവര്‍, നെഹ്റു മേമ്മോറിയല്‍ ക്ളബ് ലൈബ്രറി പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ: സുബൈദ. മക്കള്‍: ഷിനോജ്, ഷിനിജ്, ഷെഫിക്. മരുമക്കള്‍: സബീന, ഹസീന.

വീട്ടിപറമ്പില്‍ കുഞ്ഞഹമ്മദ്

വടക്കേക്കാട്: നാലാംകല്ല് പടിഞ്ഞാറ് വീട്ടിപറമ്പില്‍ കുഞ്ഞഹമ്മദ് (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: കബീര്‍ (ഐസിഎ സ്കൂള്‍), അബ്ദുല്‍ ഖാദര്‍ (ദുബായ്), ഫാത്തു. മരുമക്കള്‍: മുസ്തഫ (അബുദാബി), സബീന.

പ്രാരത്ത് മുഹമ്മദ്

പുന്നയൂര്‍ക്കുളം: കിഴക്കേ ചെറായി പ്രാരത്ത് മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ജമാല്‍, അഷറഫ്, അബ്ദുല്‍ ഗഫൂര്‍, ഷമീര്‍(റാസല്‍ഖൈമ), റുഖിയ. മരുമക്കള്‍: സുലൈമാന്‍, സുഹറ, നൂര്‍ജഹാന്‍, നീറ, സുബി.

തിരുത്തില്‍ ഷംസിത

ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്കു സമീപം തിരുത്തില്‍ മുഹമ്മദിന്റെ മകള്‍ ഷംസിത (20) നിര്യാതയായി. ഉമ്മ: ഫാത്തിമ.

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സി സി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍

പാവറട്ടി: മരുതയൂര്‍ കാളാനിയില്‍ താമസിക്കുന്ന സി സി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ (90) നിര്യാതനായി. പരേതയായ കയ്യയാണ്‌ ഭാര്യ. മക്കള്‍: അബ്ദുല്‍കാദര്‍, ഉമ്മര്‍ മോന്‍ (ദുബായ്), ഹസ്സന്‍, ഇബ്രാഹിം (ഇരുവരും മസ്കറ്റ്‌).

വാര്‍ത്ത അറിയിച്ചത്‌ സിദ്ദീഖ് കൈതമുക്ക്

എട്ട് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍


ചാവക്കാട്: എട്ട് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. ചാവക്കാട്‌ എടക്കഴിയൂര്‍ കാജാബീച്ചില്‍ ചേന്ദംപുള്ളി ഫൈസലിന്‍റെ ഭാര്യ സൌമില ( 21) ആണ് തൂങ്ങി മരിച്ചത്‌. ഇന്നലെ വൈകീട്ട് 6 നാണ് സംഭവം. പന്തല്‍ പണിക്കാരനായ ഭര്‍ത്താവ്‌ ഫൈസല്‍ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍

കാഞ്ഞിരപുള്ളി മാമു

ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ല് കാഞ്ഞിരപുള്ളി മാമു (90) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഫാത്തിമ്മ, കദീജ, ആമിനു, മുഹമ്മദുണ്ണി, അബൂബക്കര്‍(ഇരുവരും ഗള്‍ഫ്), യൂസഫ്. മരുമക്കള്‍: ഉമ്മര്‍, ജലീല്‍, കുഞ്ഞുമുഹമ്മദ്, ഷമീമ, നിഷ, ഷബന.

വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുന്നയൂര്‍ക്കുളം: അണ്ടത്തോട് നാക്കോല തൂക്കുപാലത്തിനു സമീപം കളത്തിങ്കല്‍ വിജയന്റെ മകള്‍ അഖില (18) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മൃതദേഹം കുന്നംകുളം ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: സാവിത്രി. സഹോദരങ്ങള്‍: അഭിജിത്ത്, അനുരാഗ്.

വൈശ്യവീട്ടില്‍ മുഹമ്മദുണ്ണി

ചാവക്കാട്: മാമബസാര്‍ പല്ലവി റോഡില്‍ വൈശ്യവീട്ടില്‍ മുഹമ്മദുണ്ണി (61) നിര്യാതനായി. ഭാര്യമാര്‍: ഐഷ, ഫാരിജാന്‍. മക്കള്‍: ഐഷ, നാസിയ.

ചീരന്‍ കൊച്ചപ്പന്‍

ഗുരുവായൂര്‍: തിരുവെങ്കിടം ഹൌസിങ് ബോര്‍ഡിന് സമീപം ചീരന്‍ കൊച്ചപ്പന്‍ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: ലില്ലി, ഫ്രാന്‍സിസ്, സൈമണ്‍ (പി.ഡബ്ളു.ഡി ഓവര്‍സിയര്‍, ചാവക്കാട്). മരുമക്കള്‍: പറിഞ്ചു, ലൂസി, ജെന്‍സി (അധ്യാപിക, എം.എം.എല്‍.പി.സ്കൂള്‍ കല്‍ക്കുളം, നിലമ്പൂര്‍)

തെക്കേപ്പുരക്കല്‍ കൃഷ്ണന്‍ക്കുട്ടി

ഗുരുവായൂര്‍: തമ്പുരാന്‍പടി ആനതാവളത്തിന് കിഴക്കേ പ്പടി തെക്കേപ്പുരക്കല്‍ കൃഷ്ണന്‍ക്കുട്ടി (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: വിജയ, വനജ, കമല, മുരളി, കൌസല്യ, അനിത. മരുമക്കള്‍: കുഞ്ഞിമോന്‍, ഗോപാലന്‍, സുകുമാരന്‍, തിലകന്‍, റീന. 

തരകന്‍ മേലയില്‍ മേരി

ചാവക്കാട്: കൂനമുച്ചി തരകന്‍ മേലയില്‍ പരേതനായ അന്തോണിയുടെ ഭാര്യ മേരി (83) ബാംഗ്ലൂരില്‍ നിര്യാതയായി. മക്കള്‍: എല്‍സി. അല്‍ഫോണ്‍സ, ജോണ്‍സണ്‍(ബാംഗ്ലൂര്‍), ജോയ് (ബാംഗ്ലൂര്‍), വല്‍സ, പരേതനായ ജോസ്. മരുമക്കള്‍: ജെസി, ലിസി, പരേതരായ ഔസേഫ്, മാത്യു പാലയൂര്‍

വെന്തനാട്ടയില്‍ നെഫീസ

പുന്നയൂര്‍: എടക്കര കരിപ്പോട്ട് പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ വെന്തനാട്ടയില്‍ നെഫീസ (70) നിര്യാതയായി. മക്കള്‍: കുഞ്ഞിമോന്‍ (ബഹ്‌റിന്‍), അഷ്‌റഫ് (ഖത്തര്‍), ഹംസക്കുട്ടി (സിവില്‍ പോലീസ് ഓഫീസര്‍), ഷാജഹാന്‍ (ഷാര്‍ജ), ഫാത്തിമ, റംലത്ത്, ആയിഷാബി. മരുമക്കള്‍: മുഹമ്മദ്, ലിയാക്കത്ത്(കുവൈറ്റ്), അഷ്‌റഫ് (മെമ്മറി ഗിഫ്റ്റ്, വടക്കേക്കാട്), റഹീജ, ഹസീന, ഫസീല, നിഷിത