2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു


ചാവക്കാട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. തെക്കഞ്ചേരി നെരിയാപ്പുള്ളി അബുവിന്റെ മകന്‍ അലിമോന്‍ (36) ആണ് മരിച്ചത്.

പാവറട്ടിയില്‍നിന്ന് ചാവക്കാട്ടേയ്ക്ക് വരുമ്പോള്‍ മാമബസാറില്‍ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മെഡിക്കല്‍ ഷോപ്പിലെത്തി മരുന്ന് ചോദിക്കുമ്പോഴേയ്ക്കും കുഴഞ്ഞുവീണു. നാട്ടുകാര്‍ മുതുവട്ടൂര്‍ രാജ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ഷാജിദ. മക്കള്‍ : ഐഷ, അയിന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ