ദോഹ: ചാവക്കാട് കടപ്പുറം മൂസാ റോഡിനു സമീപം അമ്പലത്തുവീട്ടില്‍ ആദമുവിന്റെ മകന് അക്ബര്‍ഷ (37) ത്തറില്‍ വാഹനാപകടത്തില്‍ മരണപെട്ടു. കൂടെ യാത്ര ചെയ്തിരുന്ന അകലാട് സ്വദേശി ഹസ്സന്‍കുട്ടി മകന് പെരുമ്പുള്ളി ഹംസ (35) യുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇദ്ദേഹത്തെ ഐ സി യു വില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മറ്റൊരു സഹയാത്രികന് ചാലിശ്ശേരി സ്വദേശി മുഹമ്മദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി പിക്കപ്പ് വാനിനു പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ വാനില്‍ നിന്നും അക്ബര്‍ഷ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: അസ്ലം, സിനാന്. മാതാവ്: സുഹറ. സല്‍മു, നസിയ എന്നിവര്‍ സഹോദരങ്ങളാണ്.
വാര്‍ത്ത അറിയിച്ചത് ബദറുദ്ധീന്‍
ഇന്നാല്ലില്ലാഹി വയിന്നായിലഹി റാജിഊൻ
മറുപടിഇല്ലാതാക്കൂ