ചാവക്കാട്: പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. പുന്നയൂര്‍ക്കുളം പുന്നൂക്കാവ് തറയയില്‍ പരേതനായ കുഞ്ഞുമോന്റെ മകന്‍ സുലൈമാനാ (38) ണ് മരിച്ചത്. അബൂദബിയില്‍ അല്‍-ജാബില്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ സുലൈമാന്‍ കഴിഞ്ഞ ദിവസം രാത്രി നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് മുറിയിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ബുഷറ. മക്കള്‍: നബീല്‍, നിഹാല്‍, ദിയാ മിസ്റിന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ