2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

എട്ട് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍


ചാവക്കാട്: എട്ട് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. ചാവക്കാട്‌ എടക്കഴിയൂര്‍ കാജാബീച്ചില്‍ ചേന്ദംപുള്ളി ഫൈസലിന്‍റെ ഭാര്യ സൌമില ( 21) ആണ് തൂങ്ങി മരിച്ചത്‌. ഇന്നലെ വൈകീട്ട് 6 നാണ് സംഭവം. പന്തല്‍ പണിക്കാരനായ ഭര്‍ത്താവ്‌ ഫൈസല്‍ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍
ഫൌമിലയെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഇത് കണ്ട് കുഴഞ്ഞുവീണ ഫൈസലിനെ ലൈഫ്‌കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫൈസലിന്‍റെ മാതാവിന്‍റെ അനിയത്തിയുടെ മകളാണ് ഫൌമില. പ്രേമ വിവാഹമായിരുന്നു ഇവരുടേത് . ആലുവ പുന്നപ്ര കിഴപ്പനത്തയില്‍ ഷാജിയുടെ മകളാണ് സൌമില. മാതാവ്‌ റംല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ