2013 മാർച്ച് 9, ശനിയാഴ്‌ച

കോലയില്‍ അബൂബക്കര്‍


ദൊഹ: ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ. മുഹമ്മതിന്‍റെ പിതാവും മുന്‍പ് ഖത്തര്‍ ഡിഫന്‍സില്‍ ജോലിയിലുണ്ടായിരുന്ന പുന്നയൂര്‍ക്കുളം കോലയില്‍ അബൂബക്കര്‍ (68) നിര്യാതനായി.  ഭാര്യ പാത്തുണ്ണി, മക്കള്‍: മുഹമ്മത്, സമീര്‍, സഫിയ, ബല്‍ക്കീസ്, സാജിത. മരുമക്കള്‍: ഫാരിന, റാഷിദ, ഷംസുദ്ദീന്‍, ജമാല്‍, കമറുദ്ദീന്‍.  

2013 മാർച്ച് 8, വെള്ളിയാഴ്‌ച

ചൊവ്വല്ലൂര്‍ വര്‍ക്കി

ചാവക്കാട്: പാലയൂര്‍ ചൊവ്വല്ലൂര്‍ വര്‍ക്കി (73) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കള്‍: ജെസി, ബീന, ഷാജുമോന്‍, ബാബു, ഷീബ. മരുമക്കള്‍: കുര്യാക്കോസ്, ലോറന്‍സ്, ലൂസി, ഷെÂമി, ജോയ്.

പുതുവീട്ടില്‍ കുഞ്ഞിമോന്‍

ചാവക്കാട്: ബ്ളാങ്ങാട് സിദ്ദീഖ് പള്ളിക്ക് വടക്ക് പുതുവീട്ടില്‍ കുഞ്ഞിമോന്‍ (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുലൈഖ. മക്കള്‍: കാസിം, ഫാത്തിമ, കബീര്‍, മുസ്തഫ, അക്ബര്‍. മരുമക്കള്‍: സുല്ഫത്ത്, ഹംസ, മുംതാസ്. 

പാറാട്ട് വീട്ടില്‍ ആച്ചുമോള്‍

ചാവക്കാട്: കടപ്പുറം മാട്ടുമ്മല്‍ പാറാട്ട് വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആച്ചുമോള്‍ (80) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: ജലാലുദ്ദീന്‍, നസീറ. മരുമക്കള്‍: ഫാരിത, നൂറുദ്ദീന്‍. 

അബൂബക്കര്‍


ചാവക്കാട്: മാവില്‍ നിന്നും കാല്‍ തെറ്റി വൈദ്യുതി കമ്പിയിലേക്ക് വീണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ലു ബീച്ചില്‍ കുത്ത് ഹംസയുടെ മകന്‍ അബൂബക്കര്‍ (അബു-20) ആണ് മരിച്ചത്. എടക്കഴിയൂര്‍ പോസ്റ്റിനടുത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പിലെ മാങ്ങ പൊട്ടിക്കാന്‍ കയറിയതായിരന്നു അബു. വിവരമറിഞ്ഞ് നാട്ടുകാരും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വൈദ്യൂതി ബന്ധം വിഛേദിച്ച ശേഷം മൃതദേഹം കയര്‍ കെട്ടി താഴെയിറക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.

2013 മാർച്ച് 1, വെള്ളിയാഴ്‌ച

പുതുവീട്ടില്‍ സുഹറ

ചാവക്കാട്: ആശുപത്രി റോഡില്‍ പുതുവീട്ടില്‍ ഹൈദറിന്റെ ഭാര്യ സുഹറ (53) നിര്യാതയായി. മക്കള്‍: അബ്ദുള്‍ നാസര്‍ (ദുബായ്), നസീമ, നിഷ. മരുമക്കള്‍: ഷാനിയ, റഫീഖ് (ദുബായ്), നിയാസ്.

തലക്കോട്ടൂര്‍ മേരി

ചാവക്കാട്: പാലയൂര്‍ പള്ളിക്കു സമീപം മുതുവട്ടൂര്‍ റോഡ് തലക്കോട്ടൂര്‍ ജോണിന്റെ ഭാര്യ മേരി (68) നിര്യാതയായി. മക്കള്‍: വിജി (മുംബൈ), സജി (മസ്കറ്റ്), ഷാജി (അബുദാബി), റെജി (ദുബായ്). മരുമക്കള്‍: റെജീന, രമ്യ (എം.കെ.എം.എ.എം.എല്‍.പി സ്കൂള്‍ പിള്ളക്കാട്), സില്‍ജി, വിന്‍സി.

ബുഖാറയില്‍ വളപ്പില്‍ ചെറിയ ബീവി

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി പരേതനായ ബി കെ സീതി തങ്ങളുടെ ഭാര്യ ബുഖാറയില്‍ വളപ്പില്‍ ചെറിയ ബീവി (80) നിര്യാതയായി. കബറടക്കം ശെനിയാഴ്ച്ച രാവിലെ 10 ന് പുതിയങ്ങാടി ബുഖാറ പള്ളി കബര്‍സ്ഥാനില്‍. മക്കള്‍: ചെറുകുഞ്ഞികോയ തങ്ങള്‍, അബ്ദുള്‍ മത്തീന്‍ തങ്ങള്‍, ഉമ്മുകുല്‍സു ബീവി, മൈമൂന ബീവി, പരേതനായ ഷബീര്‍ തങ്ങള്‍. മരുമക്കള്‍: ഷരീഫാ ബീവി, നസീമ ബീവി, ഫൌസിയ ബീവി, കൊച്ചുകോയ തങ്ങള്‍, ഹുസയ്ന്‍ തങ്ങള്‍.

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

പണിക്കവീട്ടില്‍ പക്കര്‍

ചാവക്കാട്: മാമബസാര്‍ പണിക്കവീട്ടില്‍ പക്കര്‍ (80) നിര്യാതനായി. ബീഡി തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതാവായിരുന്നു. ഭാര്യ: പരേതയായ ജമീല. മക്കള്‍: നസീര്‍ (ദുബായ്), നവാസ്, ലൈല, പരേതരായ മുസഫര്‍, റൈഹാനത്ത്. മരുമക്കള്‍: ഹസീന, ഷരീഫ, ഹമീദ്, ഫരീദ, മുസ്തഫ. 

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

2013 ജനുവരി 16, ബുധനാഴ്‌ച

മറിയുമ്മ ഹജ്ജുമ്മ


ചാവക്കാട്‌: പാലയൂര്‍ മാളിയേക്കല്‍ പരേതനായ കുഞ്ഞുബാവ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ്‌, ഹാരിസ്‌, താഹിര്‍ (ദുബായ്), ഫാത്തിമ, സൌദ, ഷെറിന്‍(മസ്കത്ത്), പരേതയായ ബയാന, ജെല്ലി, ബല്‍ക്കീസ്, സുരയ്യ. മരുമക്കള്‍: സഫിയ, മൈമൂന, സഫിയ, അഹമ്മദ്‌ ഹാജി, ഹുസൈന്‍ ഹാജി, ഡോ.മുഹമ്മദ്‌ ഹാജി, പരേതനായ അബ്ദുല്‍ ഹക്കീം, യൂസുഫ്‌, ഫസല്‍, ഷാനവാസ്‌ എളമന. 

2013 ജനുവരി 11, വെള്ളിയാഴ്‌ച

സുല്‍ത്താന ഫൈറൂസ്


ചാവക്കാട്: പുന്നയില്‍ താമസിച്ചിരുന്ന തിരുവത്ര കോട്ടപ്പുറം ആച്ചു വീട്ടില്‍ കമാലിന്റെ മകള്‍ സുല്‍ത്താന ഫൈറൂസ് (15). കബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 10.30ന് മണത്തല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ . ചാവക്കാട് വുമണ്‍സ് ഇസ്ലാമിയ കേളജില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: ആമിന. സഹോദരങ്ങള്‍: ഷാജഹാന്‍, ജാബിര്‍, സബിത.

മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍ സയിലായിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍ സയിലായിരുന്ന യുവാവ് മരിച്ചു. ഇരട്ടപ്പുഴ വെളുത്ത പരേതനായ കുഞ്ഞടിമുവിന്റെ മകന്‍ രമേശനാ(44)ണ് മരിച്ചത്. സംസ്്ക്കാരം നടത്തി. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ്, ഗൌരി, ബീന, ഷീജ, മിനി, സിനി. 

പുതുവീട്ടില്‍ മുഹമ്മദ് റഷീദ്

ചാവക്കാട്: കടപ്പുറം കെട്ടുങ്ങല്‍ കറുകമാട് റോഡില്‍ പുതുവീട്ടില്‍ മുഹമ്മദ് റഷീദ് (50) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സക്കീന. മക്കള്‍: റിയാസ്, നിയാസ്. 

2013 ജനുവരി 10, വ്യാഴാഴ്‌ച

ജ്യേഷ്ഠത്തിയുടെ മൃതദേഹം കണ്ട് അനുജത്തി കുഴഞ്ഞു വീണു മരിച്ചു

കെ എം അക് ബര്‍
ചാവക്കാട്: ജ്യേഷ്ഠത്തിയുടെ മൃതദേഹം കണ്ട് അനുജത്തി കുഴഞ്ഞു വീണു മരിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്കടുത്ത് മുക്കണ്ട്ത്ത് ഉസ്മാന്റെ ഭാര്യ സുഹറ(60) യുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് കടപ്പുറം വട്ടേകാട് ആലുംപറമ്പ് റോഡില്‍ കുന്നുമ്മല്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ നബീസു (58) മരിച്ചത്. രാത്രി 7.30 ഓടെയാണ് സുഹറ മരിച്ചത്.

2012 ഡിസംബർ 9, ഞായറാഴ്‌ച

മുക്രിയകത്ത് ആമിനുമ്മ


ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി സെന്ററിന് തെക്ക് മുക്രിയകത്ത് മൊയ്തുട്ടിയുടെ ഭാര്യ ആമിനുമ്മ (78) നിര്യാതയായി.മക്കള്‍: അഷറഫലി, റംല, ഹഫ്സത്ത്, നഫീസത്ത് (ഷാര്‍ജ). മരുമക്കള്‍: സൌദ, മജീദ്, നാസര്‍ (രണ്ടുപേരും ഖത്തര്‍), അബ്ദുള്‍ റസാക്ക് (അജ്മാന്‍). 

എളയപറമ്പില്‍ ബീവു


ചാവക്കാട്: എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് പടിഞ്ഞാറ് ബദരിയ്യ പള്ളിക്കടുത്ത് എളയപറമ്പില്‍ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ ബീവു (75) നിര്യാതയായി.  മക്കള്‍: കദീജ, മൊയ്തുട്ടി, സുലൈമാന്‍ (ദുബായ്), ഫാത്തിമ, സഫിയ, ഹനീഫ. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, ഫാത്തിമ, ബീവാത്തുമോള്‍, ജീലാനി, താഹിറ. 

2012 ഡിസംബർ 5, ബുധനാഴ്‌ച

തൃത്താല സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന തൃത്താല സ്വദേശി കൊപ്പത് മുഹമ്മദ്‌ കുട്ടി (കുട്ടിക്ക) (55) നിര്യാതനായി. ഇന്നലെ രാത്രി കുവൈറ്റ്‌ ഫഹാഹീലിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.

2012 ഡിസംബർ 4, ചൊവ്വാഴ്ച

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു


കെ എം അക് ബര്‍
ചാവക്കാട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു. പുന്നയൂര്‍ക്കുളം തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി (38), കരുമത്താഴത്ത് പറമ്പില്‍ വിപിന്‍ മോഹന്‍ (43) എന്നിവരാണ് മരിച്ചത്.

കുന്നത്തുള്ളി സഹദേവന്‍


പാവറട്ടി: എളവള്ളീ പറക്കാട് കുന്നത്തുള്ളി കുട്ടപ്പന്‍ മകന്‍ സഹദേവന്‍ (78) നിര്യാതനായി. ഭാര്യമാര്‍: ഭവാനി, തങ്ക. മക്കള്: പ്രസന്നന്‍, രാജീവ്, പ്രദീപ്, സതി, പ്രമീള, വാസന്തി, പത്മജ, പങ്കജ, രതി. മരുമക്കള്‍: പുഷ്കരന്‍, ദിനേഷന്‍, ഭരതന്‍, മോഹനന്‍, ഉണ്ണിക്രിഷ്ണന്‍, മുരളി, നളിനി, ബീന, സുഗത.

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കെ എം അക് ബര്‍
ചാവക്കാട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി (38) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരുമത്താഴത്ത് പറമ്പില്‍ വിപിന്‍ മേഹന് പരിക്കേറ്റു.

2012 ഡിസംബർ 2, ഞായറാഴ്‌ച

ആല്യാമദിന്റകത്ത് ബദറുദ്ദീന്‍


ചാവക്കാട്: തിരുവത്ര മുട്ടില്‍ ആല്യാമദിന്റകത്ത് പരേതനായ ഹുസൈന്‍ ഹാജിയുടെ മകന്‍ ബദറുദ്ദീന്‍ (42) നിര്യാതനായി. കബറടക്കം നാളെ (തിങ്കളാഴ്ച) രാവിലെ 10ന് പുതിയറ പള്ളി കബര്‍സ്ഥാനില്. ഭാര്യ: സുമയ്യ. മക്കള്‍: ബിന്‍ഷിത, സുബിന്‍ഷ, സുല്‍ത്താന.

ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കെ എം അക് ബര്‍

ചാവക്കാട്: ലോറി ബൈക്കിലിടിച്ച് സാരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. മണത്തല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഈഴവപുത്ത് ലക്ഷ്മണന്‍ (44) ആണ് മരിച്ചത്.

പുളിക്കല്‍ കുഞ്ഞാമിന


ചാവക്കാട്: എടക്കഴിയൂര്‍ ബീച്ച് പുളിക്കല്‍ കുഞ്ഞിമോന്റെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കള്‍: ഷംസു, അസൂറ. മരുമക്കള്‍: ഐഷാബി, ഹസൈനാര്‍.

കൊളപ്പറമ്പില്‍ ഹംസു


ചാവക്കാട്: എടക്കഴിയൂര്‍ ബീച്ച് കൊളപ്പറമ്പില്‍ ഹംസു (58) നിര്യാതനായി. ഭാര്യ: ദൈന. മക്കള്‍: കബീര്‍, മുനീര്‍, മന്‍സൂര്‍.

2012 ഡിസംബർ 1, ശനിയാഴ്‌ച

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു


ചാവക്കാട്: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. മാമബസാര്‍ പല്ലവി റോഡില്‍ താമരത്ത്കടയില്‍ വീട്ടില്‍ മന്‍സൂറിന്റെ മകന്‍ മുര്‍ഷിദ് (എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരുമ്പോഴാണ് കടിയേറ്റത്. പാമ്പിന്റെ മേല്‍ സൈക്കിള്‍ കയറിയപ്പോള്‍ പാമ്പ് സൈക്കിളില്‍ ചുറ്റി കുട്ടിയെ കടിക്കുകയായിരുന്നു.

2012 നവംബർ 27, ചൊവ്വാഴ്ച

കോരമ്പി വള്ളിയമ്മു


ചാവക്കാട്: ഒരുമനയൂര്‍ ഒറ്റത്തെങ്ങ് അമൃത സ്കൂളിന് സമീപം കോരമ്പി ബാലകൃഷ്ണന്റെ ഭാര്യ വള്ളിയമ്മു (73) നിര്യാതയായി. മക്കള്‍: സുരേഷ് കുമാര്‍, രാധാകൃഷ്ണന്‍. മരുമക്കള്‍: ഷൈജ, രശ്മി. 

2012 നവംബർ 25, ഞായറാഴ്‌ച

തെക്കേഅകായില്‍ മുഹമ്മദുണ്ണി


ചാവക്കാട്: എടക്കര തെക്കേഅകായില്‍ മുഹമ്മദുണ്ണി (78) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: മുഹമ്മദ്, റുക്കിയ, അബു, കദീജക്കുട്ടി. മരുമക്കള്‍: സഫിയ, മൊയ്തുണ്ണി, റുക്കിയ, കുഞ്ഞുമുഹമ്മദ്.

കറുപ്പംവീട്ടില്‍ പാത്തുമ്മു


ചാവക്കാട്: കടപ്പുറം മാട്ടുമ്മല്‍ കറുപ്പംവീട്ടില്‍ അബ്ദുഹാജിയുടെ ഭാര്യ പാത്തുമ്മു (88) നിര്യാതയായി. കബറടക്കം തിങ്കള്‍ രാവിലെ 10ന് ബളാങ്ങാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്. മക്കള്‍: മുഹമ്മദ് കുട്ടി ഹാജി, സിദ്ദീഖ് (കുവൈത്ത്). മരുമക്കള്‍: ഖൈറുന്നീസ, റഷീദ. 

കറുപ്പം വീട്ടില്‍ ബഷീര്‍


ചാവക്കാട്: ഒരുമനയൂര്‍ കണ്ണിക്കുത്തി പാലത്തിനടുത്ത് കറുപ്പം വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ബഷീര്‍ (50) നിര്യാതനായി. മാതാവ്: പാത്തുമ്മ ബീവി. 

2012 നവംബർ 24, ശനിയാഴ്‌ച

പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരണപെട്ടു


പുവത്തൂര്‍: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരണപെട്ടു. കാക്കശേരിയില്‍ താമസിക്കുന്ന പരേതനായ കുളങ്ങരകത്ത് അബ്ദുള്ളകുട്ടി മകന്‍ സുലൈമാന്‍ (41) ആണു മരണപ്പെട്ടത്. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. താമരപ്പിള്ളി - ചിറ്റാട്ടുകര റോഡില്‍ പല ചെരക്ക് വ്യാപാരം നടത്തി വരികയായിരുന്നു മരണമടഞ്ഞ സുലൈമാന്‍. പരേതയായ നബീസ ഉമ്മയും, മോനു, പരീദ്, അസീസ്‌, ആമിനു, ഐസുമ്മു എന്നിവര്‍ സഹോദരങ്ങളുമാണ്.

റസിയ

ചാവക്കാട്: ബ്ലാങ്ങാട് ഗോള്‍ഡന്‍ ബീച്ചിനടുത്ത് സീന മന്‍സിലില്‍ സെയ്തുമുഹമ്മദിന്റെ ഭാര്യ റസിയ (57) നിര്യാതയായി. മക്കള്‍: റഷീദ്, റസീന.

കാക്കത്തറയില്‍ ആയിഷുമ്മ


പുന്നയൂര്‍ക്കുളം: വടക്കേ പുന്നയൂര്‍ തൈപറമ്പില്‍ കുഞ്ഞയിമുവിന്റെ ഭാര്യ കാക്കത്തറയില്‍ ആയിഷുമ്മ (55) നിര്യാതയായി. മക്കള്‍: അഷറഫ്, ആരിഫ് (ഇരുവരും അബുദാബി), ജാബിര്‍ (ഖത്തര്‍), സുമയ്യ, ഹബീബ. മരുമക്കള്‍: സിദ്ദീഖ്, റജൂല.

പുത്തന്‍പുരയില്‍ ബീവാത്തുമോള്‍


ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പുത്തന്‍പുരയില്‍ മുഹമ്മദുണ്ണി ഭാര്യ ബീവാത്തുമോള്‍ (85) നിര്യാതയായി. മക്കള്‍: ബാവുമോന്‍, ലത്തീഫ്, കോയ, ഹുസൈന്‍, നഫീസകുട്ടി, സഫിയ, മാമി. മരുമക്കള്‍: സൈനബ, റഹ്മത്ത്, ഷമീറ, ബാപ്പു, ബാപ്പു. 

2012 നവംബർ 23, വെള്ളിയാഴ്‌ച

കൂനംപുത്ത് വീട്ടില്‍ വേലായി


ചാവക്കാട്: ഒരുമനയൂര്‍ മൂന്നാം കല്ലില്‍ കൂനംപുത്ത് വീട്ടില്‍ വേലായി (80) നിര്യാതനായി. മക്കള്‍: രാജന്‍, പ്രേമന്‍, കാര്‍ത്തികേയന്‍, മണി, ഉണ്ണിമോന്‍, ശോഭ. മരുമക്കള്‍: രവി, സുനിത, ഷൈലജ, അജിത, ബിനു, സുജാത. 

പള്ളിത്താഴത്ത് ഉമ്മര്‍


ചാവക്കാട്: പുന്നയൂര്‍ക്കുളം ചെറായി കെട്ടുങ്ങല്‍ പള്ളിത്താഴത്ത് ഉമ്മര്‍ (63) നിര്യതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: രഹന, റഫീക്ക്, യൂസഫ്, അസ്ഹറുദ്ദീന്‍. മരുമക്കള്‍: അലി (സൌദി), റഹീന, റംല.

ഐനിക്കല്‍ ആമിന


ഗുരുവായൂര്‍: ഐനിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കള്‍: സുഹറ, സുബൈദ, പരേതനായ സലീം. മരുമക്കള്‍: പനങ്ങായി അബൂബക്കര്‍, ഫസ്റ്റ് അബ്ദു, ഫൌസിയ. 

2012 നവംബർ 21, ബുധനാഴ്‌ച

കറുപ്പം വീട്ടില്‍ ഉമ്മര്‍


ചാവക്കാട്: മുതുവുട്ടൂര്‍ പഴയ രാജ സ്കൂളിനടുത്ത്  കറുപ്പം വീട്ടില്‍ ഉമ്മര്‍ (71) നിര്യാതനായി. ഭാര്യ: പാത്തുമോള്‍. മക്കള്‍: ഫാരിദ, ബര്‍ക്കത്തുന്നീസ, സുല്‍ഫിക്കര്‍ (അബൂദബി), സീനത്ത്, സുബീന. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, യൂനസ്, റഷീദ്, നവാസ് (ഇരുവരും ഖത്തര്‍), ഫൈറൂസ. 

അമ്പത്ത് വീട്ടില്‍ സുലൈമാന്‍


ചാവക്കാട്: പുന്നയൂര്‍ അവിയൂര്‍ എടക്കര മിനിസെന്ററിന് തെക്ക് അമ്പത്ത് വീട്ടില്‍ സുലൈമാന്‍ (85) നിര്യാതനായി. ഭാര്യ: തിത്തായികുട്ടി  മക്കള്‍: ഷക്കീര്‍, ബഷീര്‍, ഷമീറ, നസീറ, സറീന. മരുമക്കള്‍: റമീന, അമീറ, മുഹമ്മദ്, മോനു, അബ്ദുള്‍ റഹീം. 

2012 നവംബർ 20, ചൊവ്വാഴ്ച

ഗൃഹനാഥന്‍ തളര്‍ന്ന് വീണു മരിച്ചു


ചാവക്കാട്: ഗൃഹനാഥന്‍ തളര്‍ന്ന് വീണു മരിച്ചു. കോട്ടപ്പുറം ഹനുമാന്‍ കുട്ടി ക്ഷേത്രത്തിനടുത്ത് തോട്ടുപുറത്ത് ദാമോധരന്‍ (മണി-53) ആണ് മരിച്ചത്.

ഒലക്കേങ്കില്‍ കൊച്ചന്നം


പാവറട്ടി: ഒലക്കേങ്കില്‍ കുരിയാക്കുവിന്റെ ഭാര്യ കൊച്ചന്നം (87) നിര്യാതയായി. മക്കള്‍: മേരി, ലയോണി, ഒൌസേപ്പ്, ആഗ്നസ്. മരുമക്കള്‍: ബേബി, ഗ്രേസി, ഡാനിയേല്‍, പരേതനായ ഡൊമിനിക്.

മൂത്തേടത്ത് എം.ബി. ഉണ്ണിക്കൃഷ്ണന്‍


ഗുരുവായൂര്‍: നഗരസഭ ജീവനക്കാരന്‍ മമ്മിയൂര്‍ മൂത്തേടത്ത് എം.ബി. ഉണ്ണിക്കൃഷ്ണന്‍ (48) നിര്യാതനായി. ഭാര്യ: രമാദേവി. മക്കള്‍ : ഉദയകുമാര്‍, അപര്‍ണ, ഹരികൃഷ്ണന്‍.

പുതിയവീട്ടില്‍ കാദര്‍


ചേറ്റുവ: സെന്റര്‍ പള്ളിക്കു സമീപം പുതിയവീട്ടില്‍ കാദര്‍(66)നിര്യാതനായി. ഭാര്യ: ഐഷാബി. മക്കള്‍: ഇക്ബാല്‍, സലീം, ബഷീര്‍, സുഹറ. മരുമക്കള്‍: മുഹമ്മദ്, സൈന, സാബി, റജി.

പുതുവീട്ടില്‍ അക് ബര്‍


ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫേക്കസിനടുത്ത് പുതുവീട്ടില്‍ സെയ്തു മുഹമ്മദിന്റെ മകന്‍ അക് ബര്‍ (31) നിര്യാതനായി. മാതാവ്: ഉമ്മാച്ചു. സഹോദരങ്ങള്‍: ഷാജഹാന്‍, റജീന, നസീറ, നദീറ.

അറക്കല്‍ സഫറു


ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ട് അറക്കല്‍ സഫറു (58) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍; ജമീല, ജസീന, മുസ്തഫ (മസ്ക്കത്ത്). മരുമക്കള്‍: അലി (ദുബായ്), നൌഫല്‍ (ഷാര്‍ജ). 

എടക്കളത്തൂര്‍ റോസ


ചാവക്കാട്: ഒരുമനയൂര്‍ എടക്കളത്തൂര്‍ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ റോസ (90) നിര്യാതയായി. മക്കള്‍: ചിന്നമ്മ, പോള്‍, വര്‍ഗീസ്, മേരി, കുര്യാകോസ്, ഗ്രേയ്സി, ആന്റോ, പരേതരായ വിന്‍സെന്റ്, ജോസ്. മരുമക്കള്‍: അന്തോണി, എല്‍ സി, മേഴ്സി, ജാന്‍സി, തോമസ്, സ്റ്റെല്ല, ജോളി, ഫില്ലി, പരേതനായ ആന്റണി. 

ചോപ്പന്‍ റംഷിയ


ചാവക്കാട്: കടപ്പുറം മുനക്കകടവ് ഇഖ്ബാല്‍ നഗറില്‍ ചോപ്പന്‍ ആലിയുടെ മകള്‍ റംഷിയ (26) നിര്യാതയായി. മകള്‍: ഫാത്തിമ സഹല.

2012 നവംബർ 18, ഞായറാഴ്‌ച

വലിയകത്ത് റുഖിയ


ചാവക്കാട്: തെക്കഞ്ചേരി വലിയകത്ത് കാസിമിന്റെ ഭാര്യ റുഖിയ (55) നിര്യാതയായി. മക്കള്‍: ഷഹനാസ് (ഖത്തര്‍), ഷഹീറ, സുമയ്യ. മരുമക്കള്‍: ഷാനവാസ് (ദുബായ്), കബീര്‍ (കുവൈത്ത്), മുബീന. 

തയ്യില്‍ ദേവകി


ചാവക്കാട്: എടക്കഴിയൂര്‍ തയ്യില്‍ പരേതനായ കുഞ്ഞപ്പുവിന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കള്‍: ശ്രീനിവാസന്‍, ശശി, ധര്‍മരാജന്‍, ചന്ദ്രശേഖരന്‍ (രണ്ടു പേരും ബഹറിന്‍), പത്മാവതി, കേമാള. മരുമക്കള്‍: രാമദാസ്, വിലാസിനി, രാധ, ഷീബ, ഷിജി, പരേതനായ ശങ്കുണ്ണി. 

2012 നവംബർ 17, ശനിയാഴ്‌ച

കാണങ്കോട്ട് ബീവി

ചാവക്കാട്: അണ്ടത്തോട് കാണങ്കോട്ട് പരേതനായ ഹുസ്സന്റെ ഭാര്യ ബീവി (72) നിര്യാതയായി. മക്കള്‍: അഷറഫ്, യൂസഫ്, ആമി. മരുമക്കള്‍: മൊയ്തുണ്ണി, റാബിയ, സഫിയ.