2011, ജൂലൈ 31, ഞായറാഴ്‌ച

തോട്ടുങ്ങല്‍ അബ്ദുള്ളക്കുട്ടി

വാടാനപ്പള്ളി: ഫാറൂഖ്‌നഗര്‍ ആനവളവിന് സമീപം തോട്ടുങ്ങല്‍ അബ്ദുള്ളക്കുട്ടി (72) നിര്യാതനായി. ഭാര്യ : പരേതയായ ഉമൈവ. മക്കള്‍ : ഷൗക്കത്തലി, റസിയ, അമന്‍, നൗഷാദ്, ഷഹര്‍ബാന്‍, റഷീദ്. മരുമക്കള്‍ : വാഹിദ, പരേതനായ സിദ്ദിഖ്, ജീജ, അന്‍സില

കൂളാട്ടയില്‍ മൊയ്തുട്ടി

പുന്നയൂര്‍: വടക്കേ പുന്നയൂര്‍ പിലാക്കാട്ടയില്‍ പള്ളിക്കുസമീപം കൂളാട്ടയില്‍ മൊയ്തുട്ടി (42) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സജീഷ് (ഖത്തര്‍), സജിന, ഫസീല

കുഞ്ഞാമു

വാടാനപ്പള്ളി: ചേറ്റുവ കിഴക്കുംപുറം കുണ്ടലിയൂര്‍ പരേതനായ കുട്ടാപ്പുവിന്റെ ഭാര്യ കുഞ്ഞാമു (72) നിര്യാതയായി. മക്കള്‍: വള്ളിയമ്മു, സതി, രാജു, രമേഷ്, ഭാവന. മരുമക്കള്‍: കവിത, വേണു, സതീശന്‍

2011, ജൂലൈ 30, ശനിയാഴ്‌ച

അമ്പലത്ത് വീട്ടില്‍ ഖാലിദ്

ചാവക്കാട്: ബസ് സ്റ്റാന്‍ഡിനു വടക്ക് അമ്പലത്ത് വീട്ടില്‍ ഖാലിദ് (70) നിര്യാതനായി. കാജാ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ്മ. മക്കള്‍: ജംസി, ജസീന. മരുമക്കള്‍: കമറുദ്ദീന്‍, ഉമ്മര്‍ (ഇരുവരും ഖത്തര്‍).

മുന്‍ പഞ്ചായത്ത് മെംബര്‍ ബുഖാറയില്‍ തെക്ക്യാവില്‍ ഷറഫുദ്ദീന്‍ തങ്ങള്‍

ചാവക്കാട്: മുസ്ലിം ലീഗ് നേതാവും കടപ്പുറം പഞ്ചായത്ത് മുന്‍ മെംബറുമായിരുന്ന ബുഖാറയില്‍ തെക്ക്യാവില്‍ ഷറഫുദ്ദീന്‍ തങ്ങള്‍ (63) നിര്യാതനായി. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടപ്പുറം ബുഖാറ പള്ളി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: കദീജ ബീവി. മക്കള്‍: ജാബിര്‍ തങ്ങള്‍, അബ്ദുല്‍ വാജിദ് തങ്ങള്‍, ഹഫ്സ ബീവി, ഹബീബ ബീവി, സായിദ ബീവി, റഷീദ ബീവി. മരുമക്കള്‍: സാദിഖ് തങ്ങള്‍ (അബുദാബി), മുസ്തഫ തങ്ങള്‍, റസിയ ബീവി.

തറയില്‍ രമണി

ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് തറയില്‍ പരേതനായ സിദ്ധാര്‍ഥന്റെ ഭാര്യ രമണി (58) നിര്യാതയായി. മകള്‍: സരിത (അധ്യാപിക, കുമാര്‍ എയുപി സ്കൂള്‍ തിരുവത്ര), മരുമകന്‍: ബൈജു (ബഹ്റൈന്‍).

കൂളികാട്ടയില്‍ മൊയ്തുട്ടി

പുന്നയൂര്‍ക്കുളം: വടക്കേ പുന്നയൂര്‍ പിലാക്കാട്ടയില്‍ പള്ളിക്കു സമീപം കൂളികാട്ടയില്‍ മൊയ്തുട്ടി (48) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സജീഷ് (ഖത്തര്‍), സജീന, ഫസീല.

ചേമ്പാലക്കാട്ടില്‍ അബ്ദുല്‍ റഹിമാന്‍

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം ചേമ്പാലക്കാട്ടില്‍ അബ്ദുല്‍ റഹിമാന്‍ (68) നിര്യാതനായി. മകന്‍: നൌഫല്‍ (അജ്മാന്‍). മരുമകള്‍: നിംഷിയ.

രായംമരയ്ക്കാര്‍ വീട്ടില്‍ സെയ്ദു മുഹമ്മദ്

വാടാനപ്പള്ളി: ചേറ്റുവ കോട്ടയ്ക്ക് സമീപത്തു താമസിക്കുന്ന രായംമരയ്ക്കാര്‍ വീട്ടില്‍ സെയ്ദു മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് ഈസ, ഉമൈബ, പരേതനായ ബാബു. മരുമക്കള്‍: റംലു, കുഞ്ഞിമൊയ്തുണ്ണി, ഷാജി.

പുതുപ്പുള്ളി ബിജോയ്

വാടാനപ്പള്ളി: തൃത്തല്ലൂര്‍ വെസ്റ്റ് പുതുപ്പുള്ളി കറപ്പക്കുട്ടിയുടെ മകന്‍ ബിജോയ് (44) നിര്യാതനായി. ഒാട്ടോ ഡ്രൈവറാണ്. ഭാര്യ: മിനി. മകന്‍: ബിനീഷ് (അപ്പു).

തിണ്ടിയത്ത് ജാനകി

പാവറട്ടി: പാടൂര്‍ ഇടിയന്‍ചിറ തിണ്ടിയത്ത് വേലായുധന്റെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കള്‍: സരസ്വതി, സുബ്രഹ്മണ്യന്‍, ടി.വി. ഹരിദാസ് (സിപിഎം മണലൂര്‍ ഏരിയ സെക്രട്ടറി), രാജന്‍. മരുമക്കള്‍: ലാല്‍, സതി, ബിന്ദു, സിനി.

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ കോമരം അഴീക്കല്‍ ദാമോദരന്‍ നായര്‍


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെയും മുതുവട്ടൂര്‍ ചെറ്റിയാലയ്ക്കല്‍ ഭഗവതീക്ഷേത്രത്തിലെയും കോമരം അഴീക്കല്‍ ദാമോദരന്‍നായര്‍ (78) നിര്യാതനായി. വ്യാഴാഴ്ച സന്ധ്യയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഗുരുവായൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കരിയത്ത് കുമാരന്‍

ചാവക്കാട്: എടക്കര കരിയത്ത് കുമാരന്‍(76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: ജയന്‍, ഹരിദാസന്‍(ഇരുവരും ഷാര്‍ജ), ലളിത, അജിത, സബിത, സുനിത, രജിത. മരുമക്കള്‍: ഗണേശന്‍, ബാബു, ബാലന്‍, സുധാകരന്‍, ശാന്തിനി, അനുശ്രി, പരേതനായ ചന്ദ്രന്‍.

താമരശ്ശേരി വേലായുധന്‍

ചാവക്കാട്: പുന്ന സമര്‍പ്പണം റോഡില്‍ താമരശ്ശേരി വേലായുധന്‍(65) നിര്യാതനായി. ചുമട്ടുത്തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി അംഗമായിരുന്നു. ഭാര്യ: കമല. മക്കള്‍: ജ്യോതിരാജ്, രമേഷ്, ജയശ്രി. മരുമക്കള്‍: ഷൈലജ, പ്രജില, അനൂപ്.

കറുത്തേടത്ത് ഹേമലത

ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്കൂളിനടുത്ത് കറുത്തേടത്ത് സതീന്ദ്രന്റെ ഭാര്യ ഹേമലത (50) നിര്യാതയായി. മക്കള്‍: സന്ദീപ്, സൌമ്യ, സല്‍ജു. മരുമക്കള്‍: സനോജ്, ധനകേഷ്.

റിട്ട. ഡിഎംഒ നമ്പ്യാത്ത് ഡോ. രാഘവന്‍ വൈദ്യര്‍

പാവറട്ടി: പറപ്പൂര്‍ റിട്ട. ഡിഎംഒയും നമ്പ്യാത്ത് ആയുര്‍വേദിക്സ് സ്ഥാപകനുമായ നമ്പ്യാത്ത് ഡോ. രാഘവന്‍ വൈദ്യര്‍(92) നിര്യാതനായി. ഭാര്യ: മൂകാംബിക മേച്ചിറ. മക്കള്‍: സുജാത, സുശീല, സുഭദ്ര, ബാബു, സദാനന്ദന്‍, ഹരിദാസ്, ജയദാസ്. മരുമക്കള്‍: ദയാല്‍, സുരേഷ് ബാബു, ശങ്കരന്‍കുട്ടി, രസിത, ബീന(അധ്യാപിക, എല്‍പി സ്കൂള്‍, തിരുവത്ര), ഡോ. അനിത(നമ്പ്യാത്ത് ആയുര്‍വേദിക്സ്).

2011, ജൂലൈ 28, വ്യാഴാഴ്‌ച

പാലക്കല്‍ വീട്ടില്‍ ഫാത്തിമ

പുന്നയൂര്‍ക്കുളം: എരുവപ്രകുന്ന് പാലക്കല്‍ വീട്ടില്‍ സെയ്താലിയുടെ ഭാര്യ ഫാത്തിമ (66) നിര്യാതയായി. മക്കള്‍: ഷെക്കീര്‍, ഫൈസല്‍, മറിയ, ജമീല, സീനത്ത്, സക്കീന, സാജിത, മുംതാസ്, ഹസീന, ഷമീറ. മരുമക്കള്‍: കുഞ്ഞപ്പ, ഹംസ (ഖത്തര്‍), ഫൈസല്‍, അഷറഫ്, ആലി, അഹമ്മദ്, ബാവ, ഷിഹാബ് (ദുബായ്), ജെഷി, സാജിത.നാരായണി 

കളരിക്കല്‍ നാരായണി പണിക്കത്യാര്‍

പുന്നയൂര്‍ക്കുളം: ചെറായി പടിഞ്ഞാക്കര പരേതനായ കളരിക്കല്‍ സി.പി.സുകുമാരപണിക്കരുടെ ഭാര്യ നാരായണി പണിക്കത്യാര്‍ (87) നിര്യാതയായി. മക്കള്‍: ധര്‍മരത്നം, ഉഷാദേവി, മോഹന്‍ദാസ്, സീന. മരുമക്കള്‍: ലത, അനിത.

പനമ്പാട് തരകത്ത് വീട്ടില്‍ അബൂബക്കര്‍

പുന്നയൂര്‍ക്കുളം: പനമ്പാട് തരകത്ത് വീട്ടില്‍ അബൂബക്കര്‍ (71) നിര്യാതനായി. ഭാര്യ: ആയിഷു. മക്കള്‍: റഫീക്, ഷമീര്‍, അനീഷ്, താഹിറ. മരുമകന്‍ കബീര്‍. 

ആലപ്പയില്‍ പാത്തുണ്ണി

പുന്നയൂര്‍ക്കുളം: മന്ദലംകുന്ന് കിണര്‍ സെന്ററില്‍ പരേതനായ ആലപ്പയില്‍ അബ്ദുറഹിമാന്റെ ഭാര്യ പാത്തുണ്ണി (81) നിര്യാതയായി. മക്കള്‍: ഷാനി, ഷാജി. മരുമക്കള്‍: താഫിറ, ഫൌസിയ.

അറക്കല്‍ നഫീസ

ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ അറക്കല്‍ കുഞ്ഞിമൊയ്തീന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കള്‍: ഹനീഫ, സെയ്തുമുഹമ്മദ്, മുഹമ്മദ്, ആമിനു, ഫാത്തിമ, സഫിയ. മരുമക്കള്‍: റുക്കിയ, സക്കീന, പരേതനായ അലി.

മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു: മൂത്തേടത്ത് മൊയ്തുട്ടി

ചാവക്കാട്: മത്സ്യബന്ധനത്തിനു പോകുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. പുന്ന മൂത്തേടത്ത് മൊയ്തുട്ടി (75) ആണ് മരിച്ചത്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയാണ്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കയ്യുമ്മു. മക്കള്‍: മുഹമ്മദാലി, അബ്ദുറഹിമാന്‍, ഫാത്തിമ, ഹൈറുന്നീസ, സുഹറ, സഫിയ. മരുമക്കള്‍: അയ്യൂബ്, സലാം, മുഹമ്മദ്, റൈഹാനത്ത്, സാബിറ

കാട്ടിലകത്ത് വേലായുധന്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വേലായുധന്‍ (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: സന്തോഷ്, രമേഷ്, ഗണേഷ് (മൂവരും ദുബായ്), സതീഷ് (അബുദാബി), വിദ്യ. മരുമക്കള്‍: സരിത, ജീജ, മായ, ശ്രീദേവി, സിദ്ധാര്‍ത്ഥന്‍.

മൂത്തേടത്ത് ലീലാ അന്തര്‍ജനം

ഗുരുവായൂര്‍: മൂത്തേടത്ത് ലീലാ അന്തര്‍ജനം (78) നിര്യാതയായി. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കുടുംബാംഗം പരേതനായ വിഷ്ണുനമ്പൂതിരിയുടെ ഭാര്യയാണ്. മക്കള്‍: നാരായണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (കൃഷ്ണനാട്ടം ആശാന്‍), ചെറിയ വിഷ്ണുനമ്പൂതിരി, സാവിത്രി അന്തര്‍ജനം, ദേവകി അന്തര്‍ജനം, ലീലാ അന്തര്‍ജനം, രാധാ അന്തര്‍ജനം. മരുമക്കള്‍: ചേലപ്പറമ്പത്ത് കൃഷ്ണന്‍ നമ്പൂതിരി, കപ്പിയൂര്‍ ശങ്കരന്‍ നമ്പൂതിരി, ബ്രഹ്മദത്തന്‍ നമ്പൂതിരി (റിട്ട. എ.ഇ.ഒ.), കീഴേടം ജയന്തന്‍ നമ്പൂതിരി

ന്യുമോണിയ ബാധിച്ച് വീട്ടമ്മ മരിച്ചു


ഗുരുവായൂര്‍: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുത്തമ്പല്ലി മാങ്കേടത്ത് യൂസഫിന്റെ ഭാര്യ സീനത്താണ് (45) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അമല ആസ്​പത്രിയിലായിരുന്നു മരണം. രണ്ടാഴ്ചമുമ്പ് പനിയെത്തുടര്‍ന്നാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടാണ് ന്യുമോണിയ കണ്ടെത്തിയത്. വെന്മേനാട് കോവാത്ത് ഖാദറിന്റെ മകളാണ് സീനത്ത്. മക്കള്‍: ഷാനിബ, ഷിംനാസ്. ഉമ്മ: ഖദീജ. 

2011, ജൂലൈ 27, ബുധനാഴ്‌ച

ഭര്‍ത്താവ് മരിച്ച് രണ്ടാംദിവസം ഭാര്യയും മരിച്ചു

ചാവക്കാട്‌: ഭര്‍ത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു. കടപ്പുറം പഞ്ചായത്തില്‍  വട്ടേക്കാട്  ചേറ്റുവ ചുള്ളിപ്പാടത്ത് താമസിക്കുന്ന തേര്‍വേലായുധന്‍ (62) വ്യാഴാഴ്ചയും ഭാര്യ സരസ്വതി (55) ശനിയാഴ്ചയും മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് ചേറ്റുവ എം.ഇ.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മക്കള്‍: വത്സല, രജനി, അജിത, രാജേഷ്. മരുമക്കള്‍: രവി, അനില്‍, സതീഷ്.

റിബ്ദത്ത്

ചാവക്കാട്: മണത്തല വോള്‍ഗ നഗറില്‍ ചാണശേരി രവിയുടെ മകന്‍ റിബ്ദത്ത് (ഉണ്ണിക്കുട്ടന്‍-14) നിര്യാതനായി. അമ്മ: ലസിത. സഹോദരന്‍: ആദിത്യകൃഷ്ണ.

കുന്നത്തുള്ളി മാധവന്‍

ഗുരുവായൂര്‍: മാമബസാര്‍ കുന്നത്തുള്ളി മാധവന്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: രാധ, വത്സല, രാധാകൃഷ്ണന്‍, മനോഹരന്‍, ശകുന്തള. മരുമക്കള്‍: സുകുമാരന്‍, സുരേന്ദ്രന്‍, ലത രാധാകൃഷ്ണന്‍ (ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍), സിന്ധു, മണി

ആലത്തയില്‍ പാത്തുണ്ണി

പുന്നയൂര്‍ക്കുളം:മന്ദലാംകുന്ന് കിണര്‍ ആലത്തയില്‍ പരേതനായ അബ്ദുല്‍ റഹ്മാന്റെ ഭാര്യ പാത്തുണ്ണി (80) നിര്യാതയായി. മക്കള്‍: ഷാനി, ഷാജി. മരുമക്കള്‍: താഫിറ, ഫൌസിയ.

പാണ്ടികശാലയില്‍ ആസിയ

ചേറ്റുവ: പരേതനായ പാണ്ടികശാലയില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആസിയ (70) നിര്യാതയായി. മക്കള്‍: മൈമൂന, അസീസ്,സുബൈദ, ഹുസൈന്‍, ഹനീഫ, റസിയ, നൌഷാദ്, നിഷാദ്. മരുമക്കള്‍: ഹസന്‍, ഷാഫി, വാഹിദ, റഷീദ, നൌഫീജ.

കളത്തില്‍ പ്രേംകുമാര്‍

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ല് വടക്ക് കളത്തില്‍ പ്രേംകുമാര്‍ (54) നിര്യാതനായി. ഭാര്യ: നിഷ.മക്കള്‍: സ്മേര, ധുതു.

കൈപ്പുള്ളി വീട്ടില്‍ സത്യന്‍

വാടാനപ്പള്ളി: ഗണേശമംഗലം കൈപ്പുള്ളി വീട്ടില്‍ സത്യന്‍ (53) നിര്യാതനായി. ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: അജില്‍, അലീന.

2011, ജൂലൈ 26, ചൊവ്വാഴ്ച

കണ്ണാക്കല്‍ പി.വി. കുഞ്ഞിമോന്‍

പാവറട്ടി: മരുതയൂര്‍ നെരിയാക്കോട്ട് പറമ്പില്‍ കണ്ണാക്കല്‍ പി.വി. കുഞ്ഞിമോന്‍ (98) നിര്യാതനായി. മക്കള്‍: മുഹമ്മദാലി, ഇബ്രാഹിംകുട്ടി, യൂസഫ്, കബീര്‍, ഖദീജ, മറിയാമ്മ, സുഹറ, റുക്കിയ, സെഫിയ. മരുമക്കള്‍: കയ്യുമോള്‍, ലൈല, ജമീല, സുഹറ, ആലി, കുഞ്ഞിമോന്‍, മുഹമ്മദുണ്ണി, സുലൈമാന്‍, നൂര്‍ദ്ദീന്‍.


കിഴക്കൂട്ട് അന്തോണി

പാവറട്ടി: ചിറ്റാട്ടുകര കിഴക്കൂട്ട് വാറു മകന്‍ അന്തോണി (79) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കള്‍: ജോയ്, ജോയ്സി, ജോമി, ജോബിസ്, ജോജു, മേരിജയ. മരുമക്കള്‍: ലൈസ, ജോസ്, ഡെയ്സി, അസുജ, ഷീന, സൈമണ്‍.

ചിറയത്ത് തോമസ്

മുല്ലശേരി: ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ചിറയത്ത് തോമസ് (77) നിര്യാതനായി. ബ്ലോക്ക് പഞ്ചായത്തിലെ റിട്ട. പ്യൂണ്‍ ആണ്. ഭാര്യ: ആനി. മകന്‍: ഷിന്റോ.

റിട്ട. പോസ്റ്റ്മാസ്റ്റര്‍ വാഴക്കുളത്ത് രാമദാസ്

വാടാനപ്പള്ളി: തൃത്തല്ലൂര്‍ വാഴക്കുളത്ത് രാമദാസ് (86) നിര്യാതനായി. വാടാനപ്പള്ളി പോസ്റ്റ് ഒാഫിസിലെ റിട്ട. പോസ്റ്റ്മാസ്റ്ററാണ്. ഭാര്യ: പരേതയായ വസുമതി. മക്കള്‍: കനക, ബേബി, രാജന്‍, പരിമള, കാഞ്ചന, പ്രദീപ്,ഭായി, ബൈജു, അനിത, രതി. മരുമക്കള്‍: സിദ്ധാര്‍ഥന്‍, സുബ്രഹ്മണ്യന്‍, സുഷമ, ശശിധരന്‍, സുഗതന്‍, സുനിത, സിദ്ധാര്‍ഥന്‍, ഷീല, ജയന്‍, രാധാകൃഷ്ണന്‍.

ചട്ടിക്കല്‍ മുരളി

ഗുരുവായൂര്‍: കോട്ടപ്പടി പിള്ളക്കാട് ചട്ടിക്കല്‍ മുരളി (48) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: വിഷ്ണു, ഗൌരിനന്ദന.

2011, ജൂലൈ 25, തിങ്കളാഴ്‌ച

2011, ജൂലൈ 24, ഞായറാഴ്‌ച

കാണാതായ യുവാവിന്റെ മൃതദേഹം മാലിന്യവും വെള്ളവും നിറഞ്ഞ തോട്ടില്‍ കണ്െടത്തി


വാടാനപ്പള്ളി: കാണാതായ യുവാവിന്റെ മൃതദേഹം മാലിന്യവും വെള്ളവും നിറഞ്ഞ തോട്ടില്‍ കണ്െടത്തി. തൃത്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് കടവത്ത് കുമാരന്റെ മകന്‍ നിധിനെയാണ് (32) മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ട് അയല്‍വാസിയാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു. കഴിഞ്ഞ 15-ന് രാത്രി ഒമ്പതിന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണ് നിധിന്‍. അപസ്മാരത്തിനും മാനസികരോഗത്തിനും ചികിത്സയിലായിരുന്ന നിധിനെ കാണാതായതിനെ തുടര്‍ന്ന് വാടാനപ്പള്ളി പോലീസില്‍ വിവരമറിയിച്ചിരുന്നു.

ചുറ്റിയങ്ങാട്ടയില്‍ നബീസഉമ്മ

പുന്നയൂര്‍ക്കുളം: എരമംഗലം നാക്കോല ചുറ്റിയങ്ങാട്ടയില്‍ നബീസഉമ്മ (81) നിര്യാതയായി. മകന്‍: ഇബ്രാഹിം ഹാജി (റാസല്‍ഖൈമ). മരുമകള്‍: ആയിഷാബി.

തെരുവത്ത് അബ്ദുല്‍ കരീം

ചാവക്കാട്: മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് തെരുവത്ത് അബ്ദുല്‍ കരീം (80) നിര്യാതനായി. ഭാര്യ: പൂമ. മക്കള്‍: ഇസ്ഹാക്ക്, സബീല, ഫൌസിയ. മരുമക്കള്‍: സഫിത, ഹുസൈന്‍(അബുദാബി), സിദ്ദീഖ്.

തോട്ടുപുറത്ത് ചന്ദ്രന്‍

ഗുരുവായൂര്‍: കോട്ടപ്പടി ഇരിങ്ങപ്രത്ത് താമസിക്കുന്ന ഒരുമനയൂര്‍ നോര്‍ത്ത് സ്വദേശി തോട്ടുപുറത്ത് ചന്ദ്രന്‍(48) നിര്യാതനായി. ഭാര്യ: സീത. മക്കള്‍: സരിത, സബിത, സനീഷ്. മരുമക്കള്‍: ശിവന്‍, മനോജ്.

വെള്ളാപറമ്പില്‍ കുഞ്ഞിമോന്‍

പാവറട്ടി: വെന്മേനാട് വെള്ളാപറമ്പില്‍ കുഞ്ഞിമോന്‍ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ശശി, നന്ദന്‍, അജി (മൂവരും അജ്മാന്‍), പ്രേമാവതി, ഉഷ. മരുമക്കള്‍: ജീജ, ഷീബ, നിഷ, പരേതരായ ബാബുരാജ്, ബാബുരാജ്.

കൊടപറമ്പില്‍ മുഹമ്മദാലി

പാവറട്ടി: പണ്ടറക്കാട് ജുമാ അത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന എളവള്ളി കൊടപറമ്പില്‍ മുഹമ്മദാലി (67) നിര്യാതനായി. എളവള്ളി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: നൂര്‍ജ, കമര്‍ജ, ഹനീഫ (മൂവരും ഖത്തര്‍), ഷെഫീജ (ഹോമിയോ ഡോക്ടര്‍ ഖത്തര്‍).

ചേമ്പാലക്കാട്ടില്‍ അബൂബക്കര്‍

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം ചേമ്പാലക്കാട്ടില്‍ അബൂബക്കര്‍(55) നിര്യാതനായി.ഭാര്യ: കദിജകുട്ടി. മക്കള്‍: അബ്ദു, സുബൈര്‍(അബുദാബി), ഷഫിഖ്, റഫീഖ്, റസിയ. മരുമക്കള്‍: അബ്ദു(ഖത്തര്‍), ഹസീന, ഷാഹിത.

താഴക്കുളത്ത് മനയില്‍ ഗൌരി അന്തര്‍ജനം

ഗുരുവായൂര്‍: ചെമ്മണ്ണൂര്‍ താഴക്കുളത്ത് മനയില്‍ ഗൌരി അന്തര്‍ജനം (86) നിര്യാതയായി. പരേതനായ പരമേശ്വരന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. മക്കള്‍: നാരായണന്‍ നമ്പൂതിരി (റിട്ട. ബാല്‍കോ മധ്യപ്രദേശ്), ദിവാകരന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി (ഹൈദരാബാദ്), ശ്രീദേവി. മരുമക്കള്‍: ജയ, നിര്‍മ്മല, ഹേമലത, ലീലാമണി, പരേതനായ നാരായണന്‍ നമ്പൂതിരി.

പണിക്കവീട്ടില്‍ മുഹമ്മദ്

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ സെന്ററില്‍ പണിക്കവീട്ടില്‍ മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ആയിഷുമ്മ. മക്കള്‍: ആലിമുഹമ്മദ്(ചെന്നൈ), അബ്ദുല്‍ കരീം, അബൂബക്കര്‍, ഹംസ (മൂവരും സൌദി), ഖാലിദ്, ജമീല, ഖമരിയ, സഫിയ. മരുമക്കള്‍: അബൂബക്കര്‍, പരീത്(ദുബായ്), കുഞ്ഞുമോള്‍, റസിയ, ഹസീന, അസ്മ, പരേതനായ അബു.

സിസ്റ്റര്‍ അസൂന്ത

പാവറട്ടി: സിഎംസി സന്യാസ സമൂഹത്തിലെ ക്രൈസ്റ്റ് കിങ് മഠാംഗവും അധ്യാപികയുമായിരുന്ന സിസ്റ്റര്‍ അസൂന്ത (81) നിര്യാതയായി. ഒല്ലൂര്‍ കാട്ടൂക്കാരന്‍ ദേവസിയുടെ മകളാണ്. മുന്‍ പ്രൊവിന്‍ഷ്യല്‍ കൌണ്‍സിലര്‍, തൃശൂര്‍ സെന്റ് മേരീസ്, ഒല്ലൂര്‍ സെന്റ് മേരീസ്, നടത്തറ മഠങ്ങളിലെ സുപ്പീരിയറുമായിരുന്നു. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്, സെന്റ് ആന്‍സ്, കണിമംഗലം, പരിയാരം, ചിയ്യാരം, പാലുവായ് മഠങ്ങളിലെ സ്കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011, ജൂലൈ 23, ശനിയാഴ്‌ച

കോഴിപ്പുറത്ത് കല്ലിങ്ങല്‍ ആറ്റക്കോയ തങ്ങള്‍

ചാവക്കാട്: എടക്കഴിയൂര്‍ മുട്ടില്‍ കോഴിപ്പുറത്ത് കല്ലിങ്ങല്‍ ആറ്റക്കോയ തങ്ങള്‍ (75) നിര്യാതനായി.  ഭാര്യ: മുത്തുബീവി. മക്കള്‍: താഹിറബീവി, അഷറഫ്കോയ തങ്ങള്‍, ഹസീനബീവി, സുഹറബീവി, റഹ്മത്ത്ബീവി. മരുമക്കള്‍: സെയ്തുമുഹമ്മദ്ഹനീഫ തങ്ങള്‍ (കുവൈത്ത്), സയ്യദ് ഇമ്പിച്ചുണ്ണി തങ്ങള്‍ (യുഎഇ), സയ്യദ് മൂസല്‍ കാസിം (മലേഷ്യ), സയ്യിദ് ഷാഫി തങ്ങള്‍ (യുഎഇ).

തണ്ടേങ്ങാട്ടില്‍ താമി

ചാവക്കാട്: കണ്ണികുത്തിപ്പാലത്തിനടുത്ത് തണ്ടേങ്ങാട്ടില്‍ താമി (80) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: നാരായണന്‍, ഷാജി (ഇരുവരും ഗുജറാത്ത്), ഭാനു. മരുമക്കള്‍: രാജന്‍, സുധ (ഗുജറാത്ത്), സിനി. 

സുഭദ്ര

ചാവക്കാട്: പുത്തന്‍കടപ്പുറം കുട്ടത്തി പാപ്പുക്കുട്ടിയുടെ ഭാര്യ സുഭദ്ര (65) നിര്യാതയായി. മക്കള്‍: മോഹനന്‍ (ചെന്നൈ), മോഹിനി, രാഗിണി, സുജിത, ആനന്ദന്‍. മരുമക്കള്‍: സരസ്വതി, ചന്ദ്രന്‍, ശിവന്‍.

കൊടമന സത്യഭാമ

ഗുരുവായൂര്‍: അത്തിക്കല്‍ പരേതനായ രാമന്‍ നായരുടെ ഭാര്യ കൊടമന സത്യഭാമ (84) നിര്യാതയായി. മക്കള്‍: ഭാനുമതിയമ്മ, ബാലാമണി, സുന്ദരി (അധ്യാപിക എംആര്‍ആര്‍എം എച്ച്എസ്, ചാവക്കാട്), സുരേഷ്കുമാര്‍ (ബിസിനസ്, ഗുരുവായൂര്‍). മരുമക്കള്‍: എന്‍. അയ്യപ്പന്‍നായര്‍ (ബിസിനസ്, ഗുരുവായൂര്‍), വേണു എടക്കഴിയൂര്‍, രാജശ്രീ, പരേതനായ രാജന്‍ നായര്‍.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

തേര്‍വീട്ടില്‍ ടി.കെ. വേലായുധന്‍

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ചുള്ളിപ്പാടം തേര്‍വീട്ടില്‍ ടി.കെ. വേലായുധന്‍ (62 ഒരുമനയൂര്‍ മൂന്നാംകല്ല് സ്വദേശി) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: വത്സല, രജനി, അജിത, രാജേഷ്. മരുമക്കള്‍: രവി, അനില്‍, സതീഷ്.

വട്ടംപാടത്ത് ടാക്സി ഡ്രൈവറായിരുന്ന ആര്‍.എം. അഷ്റഫ്

വടക്കേകാട്: കല്ലൂര്‍ പൊന്നംചാത്തയില്‍ പരേതനായ മൂസകുട്ടിയുടെ മകന്‍ ആര്‍.എം. അഷ്റഫ് (45) നിര്യാതനായി. വട്ടംപാടത്ത് ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: റുമൈബ. മക്കള്‍: അര്‍ഷാദ്, ലാമിയ.

റിട്ടയേഡ് അധ്യാപിക ആലപ്പാട്ട് പരിമളം

ഗുരുവായൂര്‍: മറ്റം ആലപ്പാട്ട് ജേക്കബിന്റെ ഭാര്യയും മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്കൂളിലെ റിട്ടയേഡ് അധ്യാപികയുമായ പരിമളം (എലിസബത്ത് 64) നിര്യാതയായി. മക്കള്‍: ബിജോയ്, റിജോയ് (കുവൈറ്റ്). മരുമക്കള്‍: ബിന്ദു (അധ്യാപിക, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ പുറ്റേക്കര), ബിജി.

പെരുമ്പുള്ളിയില്‍ മുഹമ്മദ്

പുന്നയൂര്‍ക്കുളം: ഉപ്പുങ്ങല്‍ റോഡില്‍ പെരുമ്പുള്ളിയില്‍ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ആരിഫ, സൌദ.

പണിക്കവീട്ടില്‍ കല്ലുംപറമ്പില്‍ അലിമോന്‍

ചാവക്കാട്: മണത്തല കാറ്റാടിക്കടുത്ത് പണിക്കവീട്ടില്‍ കല്ലുംപറമ്പില്‍ അലിമോന്‍(62) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ഷാനവാസ്, നൌഷജ, പരേതനായ ഷാഹിയാസ്. മരുമക്കള്‍: കബീര്‍(അബുദാബി), സാബിറ.

റിട്ട. അധ്യാപകന്‍ ആളൂര്‍ മാവട്ട് രാമന്‍ മേനോന്‍

മറ്റം: പാര്‍ളിക്കാട് ഗവ. യുപി സ്കൂള്‍ റിട്ട. അധ്യാപകന്‍ ആളൂര്‍ മാവട്ട് രാമന്‍ മേനോന്‍(92) നിര്യാതനായി. ഭാര്യ: കാഞ്ഞിങ്ങാട്ട് പത്മിനി അമ്മ. മക്കള്‍: ഗീത, കേശവന്‍, ഹരിദാസ്, ശൈല.

2011, ജൂലൈ 21, വ്യാഴാഴ്‌ച

ചാണാശ്ശേരി അപ്പുണ്ണി

ചാവക്കാട്: മാട്ടുമ്മല്‍ ചാണാശ്ശേരി അപ്പുണ്ണി (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: പ്രേമ, വേണു, ഷാജി, പ്രസാദന്‍. മരുമക്കള്‍: രാജന്‍, വിജയ,മിനി, മണി.

ചാണാശേരി വീട്ടില്‍ രാഘവന്‍

പാവറട്ടി: പാടൂര്‍ യൂന മന റോഡില്‍ ചാണാശേരി വീട്ടില്‍ രാഘവന്‍ (50) നിര്യാതനായി. മക്കള്‍: കോമളം, രമണി, വിജയ, സരള, സൌദ, ദാസന്‍, ശശി, ബാബു, അജിത. മരുമക്കള്‍: ശങ്കരകുട്ടി, ബാബു, ശ്രീനു, ശേഖരന്‍, മുരളി, ഭുവന്വേശ്വരി, ബിനിത, ഷൈജി, സുരേന്ദ്രന്‍. 

പോവില്‍ പാറുകുട്ടി

പാവറട്ടി: വെണ്‍മേനാട് പോവില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പാറുകുട്ടി (90) നിര്യാതയായി.  മക്കള്‍: ബാലന്‍, സാവിത്രി, ശ്രീനിവാസന്‍, മുരളി, ഷൈലജ, പ്രേമ, സുനിത, പരേതനായ വിജയന്‍. മരുമക്കള്‍: ലളിത, സുദര്‍ശിനി, അനിത, പുഷ്പന്‍, മനോഹരന്‍, ഭാരതി, പരേതരായ ചന്ദ്രന്‍, ചന്ദ്രന്‍.

അയിനികുറ്റിലയില്‍ റുഖിയ

വടക്കേകാട്: കല്ലൂര്‍ തെക്കേകാട് വാക്കയില്‍ പയക്കാട്ട് പരേതനായ അബൂബക്കറിന്റെ ഭാര്യ അയിനികുറ്റിലയില്‍ റുഖിയ (70) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുട്ടി, അബ്ദുല്‍സുദ് (ഖത്തര്‍), ഫാത്തിമ, സുഹറ, സഫിയ. മരുമക്കള്‍: അബു (മലേഷ്യ), മുഹമ്മദ്കുട്ടി, ആലി അയമു, ഹാജറ, ലൈല.

യുവാവിനെ കാക്കത്തുരുത്ത് പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്െടത്തി

പാവറട്ടി: എളവള്ളി പഞ്ചായത്തിലെ വാക കാക്കത്തുരുത്ത് പാടശേഖരത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്െടത്തി. തൃശൂര്‍ ചിയ്യാരം പട്ടാളക്കിണര്‍ റോഡില്‍ പൊട്ടേക്കാരന്‍ ഡേവിസിന്റെ മകന്‍ ലിന്‍സണ്‍(25)ആണ് മരിച്ചത്.

2011, ജൂലൈ 20, ബുധനാഴ്‌ച

എക്സ്പ്രസ് ദിനപത്രത്തിന്റെ ഗുരുവായൂര്‍ ലേഖകനായിരുന്ന തിരുവെങ്കിടം ദേവകീ മന്ദിരത്തില്‍ ഡി. വാസുദേവന്‍

ഗുരുവായൂര്‍: നാല് പതിറ്റാണ്ടിലേറെ എക്സ്പ്രസ് ദിനപത്രത്തിന്റെ ഗുരുവായൂര്‍ ലേഖകനായിരുന്ന തിരുവെങ്കിടം ദേവകീ മന്ദിരത്തില്‍ ഡി. വാസുദേവന്‍ (74) നിര്യാതനായി. ഗുരുവായൂര്‍ പത്രപ്രവര്‍ത്തക സംഘടന സ്ഥാപക സെക്രട്ടറി,

പുലിക്കോട്ടില്‍ മമ്മായിപ്പറമ്പില്‍ വാറുണ്ണി ജേക്കബ്

ഗുരുവായൂര്‍: തൈക്കാട് പുലിക്കോട്ടില്‍ മമ്മായിപ്പറമ്പില്‍ വാറുണ്ണി ജേക്കബ് (82) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: ജാന്‍സി, ജയ്സണ്‍, ജോസി, ജിയോ. മരുമക്കള്‍: വാറുണ്ണി, റിജോ, ബോസ്, അഞ്ജു.

എരിഞ്ഞിക്കല്‍ ആമിനു

പുന്നയൂര്‍ക്കുളം: അണ്ടത്തോട് ബീച്ച് റോഡില്‍ എരിഞ്ഞിക്കല്‍ മുഹമ്മദിന്റെ ഭാര്യ ആമിനു (58) നിര്യാതയായി. മക്കള്‍: സുലൈമാന്‍, നൌഷാദ്, ഉബൈസ് (യുഎഇ), സുലൈഖ, മിസിരിയ. മരുമക്കള്‍: റസാഖ്, അഷ്റഫ്, റംല, ഷമീറ, ഷബീന.

പുല്ലാനിപ്പറമ്പത്ത് തങ്കമണി

ഗുരുവായൂര്‍: എളവള്ളി പുല്ലാനിപ്പറമ്പത്ത് ചന്ദ്രന്റെ ഭാര്യ തങ്കമണി (74) നിര്യാതയായി.മക്കള്‍: അശോകന്‍, സുധാകരന്‍, വിനോദ്, ഷൈലജ, വിദ്യാര്‍ഥന്‍. മരുമക്കള്‍: സരോജിനി, പ്രസന്ന, മീന, സുനിത, ലക്ഷ്മണന്‍.

കര്‍ണംകോട്ട് രുഗ്മിണി

ഗുരുവായൂര്‍: തമ്പുരാന്‍പടി കര്‍ണംകോട്ട് പരേതനായ കറപ്പക്കുട്ടിയുടെ ഭാര്യ രുഗ്മിണി (81) നിര്യാതയായി. മക്കള്‍: കെ.കെ. വിശ്വനാഥന്‍ (മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി), ഹരിദാസന്‍ (ഖത്തര്‍), ജയശ്രീ ഉൌര്‍മിള. മരുമക്കള്‍: ലതിക, സ്മിത, പരേതനായ ദേവദാസ്.

കൊന്നാമാക്കല്‍ കദീജ

പുന്നയൂര്‍ക്കുളം: മന്ദലാംകുന്ന് വെട്ടിപുഴ മുക്കണ്ടത്ത് പരേതനായ മൊയ്തുവിന്റെ ഭാര്യ കൊന്നാമാക്കല്‍ കദീജ (85) നിര്യാതയായി. മക്കള്‍: കുഞ്ഞുമോന്‍, മുഹമ്മദ്, അബ്ദു (ദുബായ്), കുഞ്ഞാമി, ഐഷാബി, ഫാത്തിമ, സുഹറ, ജമീല, സുബൈദ. മരുമക്കള്‍: അബു, ഹൈദര്‍, മുഹമ്മദ്കുട്ടി, കുഞ്ഞാനി, മുഹമ്മദാലി, ആലിക്കുട്ടി, ഫാത്തിമ, താഹിറ, ഫാത്തിമ

2011, ജൂലൈ 19, ചൊവ്വാഴ്ച

നാലകത്ത് പടുവിങ്ങല്‍ അഹമ്മദ് അലി

ചേറ്റുവ: പരേതനായ അമീറലിയുടെ മകന്‍ നാലകത്ത് പടുവിങ്ങല്‍ അഹമ്മദ് അലി (59) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: സലീഷ്, സുഹൈബ്.

വലിയകത്ത് പാത്തുകുട്ടി

ചേറ്റുവ: വലിയകത്ത് പാത്തുകുട്ടി (87) നിര്യാതയായി. മക്കള്‍: അബ്ദു, ഹസന്‍ (ചേറ്റുവ എംഇഎസ് ഹോസ്പിറ്റല്‍ ജീവനക്കാരന്‍), ഹുസൈന്‍. മരുമക്കള്‍: ഐഷമോള്‍, സുലൈഖ, സുലൈഖ, പരേതയായ സബിയ.

തിരുവെങ്കിടം മനയത്ത് കമലാക്ഷിയമ്മ

ഗുരുവായൂര്‍: പരേതനായ പാഴൂര്‍ മാധവന്‍ നായരുടെ ഭാര്യ തിരുവെങ്കിടം മനയത്ത് കമലാക്ഷിയമ്മ (71) നിര്യാതയായി. മക്കള്‍ : സരള, സതി, സത്യന്‍, പ്രകാശന്‍, പ്രസാദ്, പ്രമോദ്, പ്രസന്ന. മരുമക്കള്‍: പ്രഭാകരന്‍, മനോഹരന്‍, വസന്ത, ഗിരിജ, ഗൌരി, നിഷ, പരേതനായ ശിവശങ്കരന്‍.

പൂളംതറക്കല്‍ മൊയ്തുട്ടി

പുന്നയൂര്‍ക്കുളം: ആറ്റുപുറം പൂളംതറക്കല്‍ മൊയ്തുട്ടി (68) നിര്യാതനായി. ഭാര്യ: ആച്ചുമ്മ. മക്കള്‍: സഫീര്‍, സമീര്‍, സഹീര്‍, പരേതയായ ഷൈല. മരുമക്കള്‍: മുഹമ്മദാലി, ഷാജി, ഫസീല.

കണ്ണാത്ത് അബു മുസല്യാര്‍

പുന്നയൂര്‍ക്കുളം: മദ്രസ അധ്യാപകനായിരുന്ന വടക്കേ പുന്നയൂര്‍ കണ്ണാത്ത് അബു മുസല്യാര്‍ (73) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കള്‍: ആമിനു, ഫാത്തിമ, മൊയ്തുണ്ണി, ഹംസ (ഖത്തര്‍), സുലൈഖ, ഉമ്മു, ഉസ്മാന്‍, അബൂബക്കര്‍, അബ്ബാസ് (റാസല്‍ഖൈമ), ആരിഫ, ബഷീര്‍ (മലേഷ്യ). മരുമക്കള്‍: സുലൈമാന്‍, മുഹമ്മദുപ്പ, ആമിനക്കുട്ടി, റംല, അബൂബക്കര്‍, ഉമ്മര്‍ (ഷാര്‍ജ), സമീറ, മുസൈബ, ഷൈല, ഷക്കീര്‍.

കല്ലായില്‍ ഉമ്മര്‍

പുന്നയൂര്‍ക്കുളം: വടക്കേകാട് ഞമനേങ്ങാട് കല്ലായില്‍ ഉമ്മര്‍ (53) നിര്യാതനായി. ഭാര്യ: ആമിനു. മകന്‍: അന്‍ഷാദ്. മരുമകള്‍: സജന.

അത്തിക്കോട്ട് വീട്ടില്‍ മീനാക്ഷി

പാവറട്ടി: പാലുവായ് അത്തിക്കോട്ട് വീട്ടില്‍ മീനാക്ഷി (70) നിര്യാതയായി. മകന്‍: രാധാകൃഷ്ണന്‍. മരുമകള്‍: ഉഷ.

2011, ജൂലൈ 18, തിങ്കളാഴ്‌ച

പുത്തന്‍പുരയില്‍ ബീരുമ്മ

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപടി പുത്തന്‍പുരയില്‍ കഞ്ഞിക്കമ്മുവിന്റെ ഭാര്യ ബീരുമ്മ (70) നിര്യാതയായി. മക്കള്‍: സമദ്, സൈന, അസൂറ, സെക്കീന, നൂര്‍ജ. മരുമക്കള്‍: ഹംസ, കാദര്‍, മുഹമ്മദുണ്ണി, സിദ്ദീഖ്, സഫീല.

ശ്രീധരന്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഉണ്ണിക്കോരന്‍ പരേതനായ കണ്ടുവിന്റെ മകന്‍ ശ്രീധരന്‍ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അഡ്വ. ശ്രീനാഥ് (ഗള്‍ഫ്), ശ്രീരശ്മി. മരുമക്കള്‍: വിന്‍സി, സുരേഷ്. സഹോദരങ്ങള്‍: രാജന്‍, ശിവന്‍, രാധാകൃഷ്ണന്‍, കമല

2011, ജൂലൈ 17, ഞായറാഴ്‌ച

ചാവക്കാട് വാഹനാപകടം: കാല്‍നട യാത്രക്കാരന്‍ മരിച്ചു


ചാവക്കാട്‌:  ചാവക്കാട് വാഹനാപകടത്തില്‍ എസ് ഐ ഒ കോട്ടയം ജില്ലാ പ്രസിഡന്‍റ്  അസ്‌ലം (22)മരിച്ചു. ഇന്നലെ രാത്രി  പത്ത്‌ മണിക്ക് ചാവക്കാട്‌ ഓവുങ്ങല്‍ വെച്ചായിരുന്നു അപകടം. കോട്ടയം ഇല്ലിക്കല്‍ സ്വദേശിയായ ഇല്ലിമുട്ടി കളരിക്കല്‍ അഹമ്മദ്‌കുട്ടിയുടെ മകനാണ്.

പുതിയവീട്ടില്‍ മുഹമ്മദ്

ചേറ്റുവ: ഗവ. മാപ്പിള സ്‌കൂളിന് സമീപം പുതിയവീട്ടില്‍ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ഫാത്തിമ, ഹുസൈന്‍, താഹിറ, അഷറഫ്, ഷമീര്‍. മരുമക്കള്‍: കരീം, സുലേഖ, ഷമീറ, ഫൗസിയ

പണിക്കവീട്ടില്‍ കല്ലുപറമ്പില്‍ ഉമ്മര്‍

ചാവക്കാട്: ഒരുമനയൂര്‍ ടോളിന് പടിഞ്ഞാറ് പണിക്കവീട്ടില്‍ കല്ലുപറമ്പില്‍ ഉമ്മര്‍ (67) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: റസിയ, ഷാഹിദ, ഷെമി. മരുമക്കള്‍: അബ്ദുല്ല, ഹുസന്‍, സഗീര്‍.

കരിമ്പാച്ചന്‍ രാഘവന്‍

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം കരിമ്പാച്ചന്‍ രാഘവന്‍ (65) നിര്യാതനായി. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ:സീത മക്കള്‍: സജീവ്(ഒാട്ടോ ഡ്രൈവര്‍), രാധ, സജിത. മരുമക്കള്‍: മനോഹരന്‍, രമേഷ്.

കാഞ്ഞിരപറമ്പില്‍ കാര്‍ത്യായനി

ചാവക്കാട്: ബ്ലാങ്ങാട് കാഞ്ഞിരപറമ്പില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ കാര്‍ത്യായനി (87) നിര്യാതയായി. മക്കള്‍: വിശ്വംഭരന്‍, ശിവരാമന്‍, ലോഹിദാക്ഷന്‍, അംബിക, ഗീത. മരുമക്കള്‍: സുശീല, ലതിക, ഷീല, ബാലന്‍, സുരേഷ്.

മുട്ടത്ത് മാത്തു തോമസ്

പുന്നയൂര്‍ക്കുളം: ആറ്റുപുറം മുട്ടത്ത് മാത്തു തോമസ് (തോമക്കുട്ടി- 78) നിര്യാതനായി. ഭാര്യ: കൊച്ചുമേരി. മക്കള്‍: ജോസ്, സൈമണ്‍, ജിമ്മി (മസ്‌ക്കറ്റ്), ബേബി (ബാംഗ്ലൂര്‍), ലിസി. മരുമക്കള്‍: ഫ്രാന്‍സീസ് (ബാംഗ്ലൂര്‍), വര്‍ഗ്ഗീസ് (ബില്‍ഡിങ് കോണ്‍ട്രാക്ടര്‍, പാത്രമംഗലം), ആനി (ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി.എസ്. അധ്യാപിക), ഷൈനി (ആര്‍.ഡി. ഏജന്റ്), ഓമന.

2011, ജൂലൈ 16, ശനിയാഴ്‌ച

തെങ്ങുംപുള്ളി ലക്ഷ്മി

ചാവക്കാട്: അകലാട് മൂന്നയിനിക്ക് സമീപം തെങ്ങുംപുള്ളി പരേതനായ പറങ്ങുവിന്റെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, സോമസുന്ദരന്‍, വിക്രമന്‍, സിദ്ധാര്‍ഥന്‍, സൗമിനി, നന്ദിനി, സജിനി. മരുമക്കള്‍: രവി, മോഹനന്‍, സുധന്‍, സുലോചന, ബിന്ദു, ലീന, വിന്ധ്യ.

വട്ടംപറമ്പില്‍ വേലുക്കുട്ടി

ഗുരുവായൂര്‍: കണ്ടാണശ്ശേരി വട്ടംപറമ്പില്‍ വേലുക്കുട്ടി (84) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സുഗതന്‍, ഓമന. മരുമക്കള്‍: ചന്ദ്രിക, പ്രഭാകരന്‍

2011, ജൂലൈ 15, വെള്ളിയാഴ്‌ച

ചേറ്റുവ വി. അബ്ദുവിന്റെ മാതാവ്‌ വലിയകത്ത് പാത്താവു

ചാവക്കാട്: ഗ്രാമീണ പത്രപ്രവര്‍ത്തകനും, ചാവക്കാട് പ്രസ്സ്‌ ക്ലബ്ബ് അംഗവുമായ ചേറ്റുവ വി. അബ്ദുവിന്റെ മാതാവ്‌ തൈപറമ്പില്‍ ഹൈദ്രോസ്കുട്ടി ഭാര്യ വലിയകത്ത് പാത്താവു (89) നിര്യാതയായി. മക്കള്‍: ഹസന്‍, ഹുസന്‍. മരുമക്കള്‍: ഐഷമോള്‍, സുലൈഖ, പരേതയായ സഫിയ, സുലൈഖ.

ഏങ്ങണ്ടിയൂര്‍ സര്‍വീസ് സഹകരണബാങ്ക് വൈസ്.പ്രസിഡന്റ് സുരേന്ദ്രന്‍

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ല് പടിഞ്ഞാറ് കാക്കനാട്ട് ശേഖരന്റെ മകന്‍ സുരേന്ദ്രന്‍ (64) നിര്യാതനായി. ഏങ്ങണ്ടിയൂര്‍ സര്‍വീസ് സഹകരണബാങ്ക് വൈസ്. പ്രസിഡന്റാണ്. ഭാര്യ : രേണുക. മക്കള്‍ : ബിജു (അബുദാബി), നിഷ. മരുമക്കള്‍ : വിന്നി, പ്രവീണ്‍ (അബുദാബി)

2011, ജൂലൈ 14, വ്യാഴാഴ്‌ച

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ഗുരുവായൂര്‍: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കണ്ടാണശ്ശേരി ആട്ടയൂര്‍ ക്ഷേത്രത്തിനടുത്ത്  താമസിക്കുന്ന മുണ്ടോക്കില്‍ മോഹനനാണ് (44) മരിച്ചത്‌.

ഗുരുവായൂര്‍ സ്വദേശി മുംബൈയില്‍ നിര്യാതനായി

ഗുരുവായൂര്‍: തമ്പുരാന്‍പടി കഴുങ്കംപള്ളി പരേതനായ കെ ആര്‍ നമ്പിടിയുടെ മകന്‍ വേണു (55) മുംബൈയില്‍ നിര്യാതനായി. ഭാര്യ: തഞ്ഞപ്പുണിത്തുറ കോവിലകത്ത്‌ അപര്‍ണ. മകന്‍: അരുണ്‍.

2011, ജൂലൈ 13, ബുധനാഴ്‌ച

വലിയകത്ത് കുഞ്ഞിക്കാദര്‍

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസന്‍ പള്ളിക്കു സമീപം വലിയകത്ത് കുഞ്ഞിക്കാദര്‍(65) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കള്‍: അസൂറ, അബൂബക്കര്‍, യൂസഫ്, മൊയ്തീന്‍ഷാ, ഫൈസല്‍, ബദറു, റാഫി, ഫൌസിയ. മരുമക്കള്‍: സീനത്ത്, ബുഷറ, ഹസീന, ഫസീല.

ദുബായില്‍ തൃശൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു

ദുബയ്: ദുബയ് കരാമയില്‍ പ്രവര്‍ത്തിക്കുന്ന ദുബയ് ഹോള്‍ഡിങ് ഗ്രൂപ്പിലെ ഫിനാന്‍സ് മാനേജറായ തൃശൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു. തൃശൂര്‍ പെരിങ്ങാവ് ചാങ്കര രാഘവന്റെ മകന്‍ സി ആര്‍ ശശികുമാര്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും

2011, ജൂലൈ 12, ചൊവ്വാഴ്ച

കാഞ്ഞിരത്തിങ്കല്‍ കുഞ്ഞിമാതു

ചാവക്കാട്: തിരുവത്ര ചെങ്കോട്ട നഗറില്‍ കാഞ്ഞിരത്തിങ്കല്‍ കൊച്ചുമോന്റെ ഭാര്യ കുഞ്ഞിമാതു (70) നിര്യാതയായി. മക്കള്‍: പത്മിനി, അശോകന്‍, ശോഭന, രാജന്‍(ഷാര്‍ജ), അനില, സുബ്രഹ്മണ്യന്‍. മരുമക്കള്‍: നാരായണന്‍, ഉഷ, ലാലി, ദാസന്‍, തരംഗിണി, സുനി.