2011, ജൂലൈ 21, വ്യാഴാഴ്‌ച

യുവാവിനെ കാക്കത്തുരുത്ത് പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്െടത്തി

പാവറട്ടി: എളവള്ളി പഞ്ചായത്തിലെ വാക കാക്കത്തുരുത്ത് പാടശേഖരത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്െടത്തി. തൃശൂര്‍ ചിയ്യാരം പട്ടാളക്കിണര്‍ റോഡില്‍ പൊട്ടേക്കാരന്‍ ഡേവിസിന്റെ മകന്‍ ലിന്‍സണ്‍(25)ആണ് മരിച്ചത്.
പാടത്ത് മൃതദേഹത്തില്‍ നിന്ന്് അല്പം മാറി ലിന്‍സണ്‍ സഞ്ചരിച്ചിരുന്ന ബൈക്കും കണ്െടത്തിയിട്ടുണ്ട്. കല്‍പ്പണിക്കാരനായ ലിന്‍സണ്‍ വാക കാക്കത്തുരുത്ത് മോഹനന്റെ വീട്ടില്‍ ഒരാഴ്ചയായി വാടയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരണം. മരണത്തില്‍ ദുരൂഹതകളുണ്െടന്ന് നാട്ടുകാര്‍ ആരോപിച്ചു. പാവറട്ടി എസ്.ഐ ടി വി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ