ചാവക്കാട്: ഭര്‍ത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു. കടപ്പുറം പഞ്ചായത്തില്‍ വട്ടേക്കാട് ചേറ്റുവ ചുള്ളിപ്പാടത്ത് താമസിക്കുന്ന തേര്‍വേലായുധന്‍ (62) വ്യാഴാഴ്ചയും ഭാര്യ സരസ്വതി (55) ശനിയാഴ്ചയും മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് ചേറ്റുവ എം.ഇ.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മക്കള്‍: വത്സല, രജനി, അജിത, രാജേഷ്. മരുമക്കള്‍: രവി, അനില്‍, സതീഷ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ