2011, ജൂലൈ 13, ബുധനാഴ്‌ച

ദുബായില്‍ തൃശൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു

ദുബയ്: ദുബയ് കരാമയില്‍ പ്രവര്‍ത്തിക്കുന്ന ദുബയ് ഹോള്‍ഡിങ് ഗ്രൂപ്പിലെ ഫിനാന്‍സ് മാനേജറായ തൃശൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു. തൃശൂര്‍ പെരിങ്ങാവ് ചാങ്കര രാഘവന്റെ മകന്‍ സി ആര്‍ ശശികുമാര്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും
ദുബയ് ഹോള്‍ഡിങ് ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനുമായ തൃശൂര്‍ കുന്നംകുളം ചൂണ്ടല്‍ നവാസിനെ അറസ്റ് ചെയ്തതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഞായറാഴ്ച രാവിലെയാണ് ജോലിസ്ഥലത്തിനടുത്തുള്ള ഫ്ളാറ്റില്‍ ശശികുമാറിനെ മരിച്ചനിലയില്‍ കണ്െടത്തിയത്.

നവാസ് ആവശ്യപ്പെട്ട ജോലി ശരിയാക്കിക്കൊടുക്കാത്തതിലുള്ള ദേഷ്യമാണ് കൊലയ്ക്കു പിന്നിലെന്നു കരുതുന്നു. ഫ്ളാറ്റില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കൊലയാളിയെ പിടികൂടാന്‍ കഴിഞ്ഞത്. നവാസ് കുറ്റം സമ്മതിച്ചിട്ടുണ്െടന്നു ദുബയ് പോലിസ് പറഞ്ഞു. അതേസമയം, കാമറയില്‍ നവാസിനു പുറമെ മറ്റു മൂന്നുപേരെ കാണുന്നുണ്ട്. രാത്രി ശശികുമാര്‍ ഇവരോടൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കൊലപാതകം നടന്നതെന്നു കരുതുന്നു. കേസ് രജിസ്റര്‍ ചെയ്തതിനാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം ഉണ്ടാവുമെന്നാണ് അറിയുന്നത്. വെങ്കിട്ട്, നിലഞ്ജന എന്നിവരാണ് ശശികുമാറിന്റെ മക്കള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ