ഗുരുവായൂര്‍: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കണ്ടാണശ്ശേരി ആട്ടയൂര്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മുണ്ടോക്കില്‍ മോഹനനാണ് (44) മരിച്ചത്.
സിമന്‍റ് പണിക്കാരനായ മോഹനന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കഴിഞ്ഞ ജൂണ്‍ 22 ന് ഗുരുവായൂര്‍ കിഴക്കേ നടയില്‍ വെച്ച് ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരികേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ പുഷ്പ. മക്കള്‍: നീതു, നിമ്മി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ