2011, ജൂലൈ 11, തിങ്കളാഴ്‌ച

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പുത്തൂര്‍: കരിങ്കല്‍ ക്വാറിയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി പുളിമൂട്ടില്‍ ജോയിയാണ് മരിച്ചത്. വലക്കാവ് വട്ടപ്പാറ ക്വാറിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയില്‍ കാല്‍തെറ്റി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ