2011, ജൂലൈ 24, ഞായറാഴ്‌ച

കാണാതായ യുവാവിന്റെ മൃതദേഹം മാലിന്യവും വെള്ളവും നിറഞ്ഞ തോട്ടില്‍ കണ്െടത്തി


വാടാനപ്പള്ളി: കാണാതായ യുവാവിന്റെ മൃതദേഹം മാലിന്യവും വെള്ളവും നിറഞ്ഞ തോട്ടില്‍ കണ്െടത്തി. തൃത്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് കടവത്ത് കുമാരന്റെ മകന്‍ നിധിനെയാണ് (32) മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ട് അയല്‍വാസിയാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു. കഴിഞ്ഞ 15-ന് രാത്രി ഒമ്പതിന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണ് നിധിന്‍. അപസ്മാരത്തിനും മാനസികരോഗത്തിനും ചികിത്സയിലായിരുന്ന നിധിനെ കാണാതായതിനെ തുടര്‍ന്ന് വാടാനപ്പള്ളി പോലീസില്‍ വിവരമറിയിച്ചിരുന്നു.

വാടാനപ്പള്ളി ആര്‍.സി.യു.പി സ്കൂളിന് കിഴക്ക് സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍പറമ്പിലെ തോട്ടിലാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഈ സ്ഥലത്ത് അനധികൃതമായി കാളകളെ അറക്കുന്ന കേന്ദ്രവുമുണ്ട്. സഹോദരന്‍: ധനില്‍. വാടാനപ്പള്ളി പോലീസ് കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ