2011, ജൂലൈ 17, ഞായറാഴ്‌ച

ചാവക്കാട് വാഹനാപകടം: കാല്‍നട യാത്രക്കാരന്‍ മരിച്ചു


ചാവക്കാട്‌:  ചാവക്കാട് വാഹനാപകടത്തില്‍ എസ് ഐ ഒ കോട്ടയം ജില്ലാ പ്രസിഡന്‍റ്  അസ്‌ലം (22)മരിച്ചു. ഇന്നലെ രാത്രി  പത്ത്‌ മണിക്ക് ചാവക്കാട്‌ ഓവുങ്ങല്‍ വെച്ചായിരുന്നു അപകടം. കോട്ടയം ഇല്ലിക്കല്‍ സ്വദേശിയായ ഇല്ലിമുട്ടി കളരിക്കല്‍ അഹമ്മദ്‌കുട്ടിയുടെ മകനാണ്.


 കേന്ദ്ര സര്‍ക്കാര്‍ താല്‍കാലിക ജീവനക്കാരനായ അസ്‌ലം ജോലിയുമായി ബന്ധപ്പെട്ട് ചാവക്കാട്‌ ഗസ്റ്റ്‌ ഹൌസില്‍ താമസിച്ചു വരികയായിരുന്നു. താമസ സ്ഥലത്തേക്ക് നടന്ന്‍ പോകവേ സ്കൂട്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട് കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ക്ഷതമേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ കോട്ടപ്പടി സ്വദേശി ലാസറിനെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേര് പറഞ്ഞെങ്കിലും പിന്നീട് ബോധരഹിതനായ  അസലമിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. മാതാവ്‌ : ബുഷറ സഹോദരങ്ങള്‍: റിയാസുദീന്‍, നിയാസ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ