ചാവക്കാട്: മത്സ്യബന്ധനത്തിനു പോകുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. പുന്ന മൂത്തേടത്ത് മൊയ്തുട്ടി (75) ആണ് മരിച്ചത്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയാണ്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കയ്യുമ്മു. മക്കള്‍: മുഹമ്മദാലി, അബ്ദുറഹിമാന്‍, ഫാത്തിമ, ഹൈറുന്നീസ, സുഹറ, സഫിയ. മരുമക്കള്‍: അയ്യൂബ്, സലാം, മുഹമ്മദ്, റൈഹാനത്ത്, സാബിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ