2011, നവംബർ 26, ശനിയാഴ്‌ച

വൈശ്യംവീട്ടില്‍ മണക്കോട്ട് ആയിഷമോള്‍

പാവറട്ടി: വെന്മേനാട് കോന്നമ്പസാറിന്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ ബീരാവു ഭാര്യ വൈശ്യംവീട്ടില്‍ മണക്കോട്ട് ആയിഷമോള്‍ നിര്യാതയായി. മക്കള്‍ : പരേതനായ മുഹമ്മദ് മോന്‍ , അസീസ്‌ അബുദാബി, മുനീര്‍ ഖത്തര്‍ , സുലൈഖ,  മറിയു, പാത്തുമു. മരുമക്കള്‍ : ഫറൂക്ക് (EX BSNL പൂവത്തൂര്‍), സൈനുദ്ധീന്‍ (പാലുവായ്), അബ്ദുല്‍ കാദര്‍ (MAXWELL TRADING പാവറട്ടി), മുനീറ പാലുവയ്, റസിയ പുതുമനശ്ശേരി, ഫസീല ഒരുമനയൂര്‍ 

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

സി പി ബീവി


ചാവക്കാട്: ഒരുമനയൂര്‍ പാലം കടവില്‍ പടുങ്ങല്‍ പരേതനായ മൊയ്ദീന്‍ കുട്ടിയുടെ ഭാര്യ സി പി ബീവി (75) നിര്യാതയായി. മക്കള്‍ : ഹുസ്സൈന്‍ കുട്ടി, നസീമ, സഫിയ, ഹസീന. മരുമക്കള്‍ : ഹമീദ് (ആല്‍ തറ), ഷം സുദ്ധീന്‍ (വെളിയങ്കോട്), ഉസ്മാന്‍ (പൊന്നാനി).

വാര്‍ ത്ത അയച്ചുതന്നത് സലീം പൊന്നബത്ത്

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഗുരുവായൂര്‍: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കേച്ചേരി ചെമ്മന്തിട്ട മേലേപ്പാട്ട് ഗംഗാധരന്റെ മകന്‍ ശ്യാമപ്രസാദ് (34) മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ താമരയൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്സിനു മുമ്പിലായിരുന്നു അപകടം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 

ആച്ചിവീട്ടില്‍ കുഞ്ഞിമുഹമ്മദ്

ചാവക്കാട്: തെക്കന്‍ പാലയൂര്‍ ആച്ചിവീട്ടില്‍ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഉമ്മു. മക്കള്‍ഛ നൂര്‍ജഹാന്‍, ഹയറുന്നീസ, മുംതാസ്, നിഷാദ്, സുധീര്‍. മരുമക്കള്‍: മുഹമ്മദ്, റാഫി.

രായമരക്കാര്‍ വീട്ടില്‍ ആമിന

ചേറ്റുവ:എം.ഇ.എസ്. ആസ്​പത്രിക്ക് കിഴക്ക്‌വശം പരേതനായ തെരുവത്ത് വീട്ടില്‍ സെയ്ദ്മുഹമ്മദിന്റെ ഭാര്യ രായമരക്കാര്‍ വീട്ടില്‍ ആമിന (94) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, ജമാല്‍, പാത്തുണ്ണി, സുലൈഖ, ഐഷാബി, സെക്കീന, പരേതയായ സുഹറ. മരുമക്കള്‍: പാത്തുണ്ണി, ജുമൈല, ഐഷമോള്‍, മെയ്ദു, ഹുസൈന്‍, വാഹിദ്, ഷാഹുല്‍ ഹമീദ്, പരേതനായ ഹംസ.

കല്യാണി

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ കൊച്ചിക്കാരന്‍ പരേതനായ കോന്നന്റെ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കള്‍: കെ.കെ. നാരായണദാസ് (സിനിമാ നിര്‍മാതാവ്), പാര്‍വതി. മരുമക്കള്‍: രജനി, ചന്ദ്രാംഗദന്‍

തെക്കേപാട്ടയില്‍ അബ്ദുറഹ്മാന്‍കുട്ടി

വടക്കേക്കാട്: കല്ലൂര്‍ തെക്കേപാട്ടയില്‍ അബ്ദുറഹ്മാന്‍കുട്ടി (74) നിര്യാതനായി. മുന്‍ സൈനിക ഉദ്യോഗസ്ഥനും മണികണേ്ഠശ്വരം മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: ആമിന. മക്കള്‍: സലിം, ഷെമീന, ഷഹന. മരുമക്കള്‍: സലിം, സലിം ചക്കന്റുയില്‍, സജന. 

മലമ്മല്‍ കൊയക്കോട്ടില്‍ നാരായണന്‍ നായര്‍


ഗുരുവായൂര്‍: മൂന്നര പതിറ്റാണ്ടിലേറെ ഗുരുവായൂരില്‍ ആദ്ധ്യാത്മികജീവിതം നയിച്ച മലമ്മല്‍ കൊയക്കോട്ടില്‍ നാരായണന്‍ നായര്‍ (കൃഷ്ണാര്‍പ്പണം നാരായണന്‍മാസ്റ്റര്‍ -81) നിര്യാതനായി. സ്‌കൂള്‍ അധ്യാപകനായിരുന്നു. ജ്ഞാനാനന്ദസരസ്വതിയില്‍നിന്ന് മന്ത്രോപദേശം സ്വീകരിച്ച നാരായണന്‍ നായര്‍ ശ്രീരാമകൃഷ്ണ മിഷനിലും അംഗമായിരുന്നു

ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവത്ര കോട്ടപ്പുറം മൂത്തേരി രാജുവിന്റെ മകന്‍ മണികണ്ഠന്‍ (35) ആണ് മരിച്ചത്. മണത്തല കൈരളി വര്‍ക്‌സിലെ ജീവനക്കാരനാണ്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: അമ്മിണി. ഭാര്യ: രോഹിണി. മകന്‍: നിരഞ്ജന്‍കൃഷ്ണ

വടക്കൂട്ട് (കൊട്ട) ജോസ്

പാവറട്ടി: വടക്കൂട്ട് (കൊട്ട) ചാക്കുണ്ണിയുടെ മകന്‍ ജോസ് (70) നിര്യാതനായി.പാവറട്ടി കൊട്ട ട്രേഡേഴ്‌സ്, ബിവിസി ഊട്ടി എന്നിവയുടെ ഉടമയാണ്.  ഭാര്യ: ഗ്രെയ്സി. മക്കള്‍: ഔസേപ്പച്ചന്‍ , ചാക്കോച്ചന്‍, തോമാച്ചന്‍. മരുമക്കള്‍ : ടീന കുറ്റിക്കാടന്‍ , സൂസമ്മ മുരിങ്ങത്.

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

നഫീസ

ചാവക്കാട്‌: കടപ്പുറം പുന്നക്കചാല്‍ പള്ളിക്ക് വടക്കുഭാഗം പരേതനായ പൊന്നാക്കാരന്‍ അബ്ദുള്ളമോന്‍ ഭാര്യ നഫീസ നിര്യാതയായി. മക്കള്‍: ഖാലിദ്, ആബിദ്, ജാഫര്‍, താജു,  ബദറു, ആരിഫ, സറീന.

വാര്‍ത്ത അറിയിച്ചത്‌ ദാവൂദ്‌ ഷ അഞ്ചങ്ങാടി

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കിഴക്കൂട്ട് അയ്യപ്പന്‍

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിനു പടിഞ്ഞാറ് കിഴക്കൂട്ട് അയ്യപ്പന്‍ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: രാധാകൃഷ്ണന്‍ (കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഉണ്ണിക്കൃഷ്ണന്‍ (ദുബായ്), ലയ. മരുമകന്‍: പ്രദീപ് (ദുബായ്).

അമ്പലത്ത് വീട്ടില്‍ ഐസീവി

ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിനു തെക്ക് അമ്പലത്ത് വീട്ടില്‍ ഐസീവി (70) നിര്യാതയായി. മക്കള്‍: മുഹമ്മദ്, സീനത്ത്. മരുമക്കള്‍: നഫീസ, പരേതനായ സെയ്നുദ്ദീന്‍.

വടക്കുഞ്ചേരി രാഘവന്‍

ചാവക്കാട്: പാലയൂര്‍ വടക്കുഞ്ചേരി രാഘവന്‍ (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മകന്‍: രഞ്ജിത്ത്.

ഭാസ്കരന്‍ കുറുപ്പ്

ഗുരുവായൂര്‍: ചെമ്മണ്ണൂര്‍ കളരിക്കല്‍ കുഞ്ഞുണ്ണി കുറുപ്പിന്റെ മകന്‍ ഭാസ്കരന്‍ കുറുപ്പ് (69) നിര്യാതനായി. ഭാര്യ: സരോജനി. മക്കള്‍: രാജേഷ്, സവിത, രജിത. മരുമക്കള്‍: കവിത, ഋഷികേശ്, സുരേന്ദ്രന്‍.

ശ്രീധരന്‍

പാവറട്ടി: പൂവത്തൂര്‍ കാഞ്ഞിരക്കുറ്റി അമ്പലത്തിനു സമീപം തച്ചമ്പുള്ളി കുട്ടപ്പന്‍ മകന്‍ ശ്രീധരന്‍ (65) നിര്യാതനായി. സംസ്കാരം ഇന്ന് എളവള്ളി പൊതുശ്മശാനത്തില്‍. ഭാര്യ: വിലാസിനി. മകള്‍: ഷീജ.

കറുപ്പംവീട്ടില്‍ മൊയ്തീന്‍ഹാജി

ചാവക്കാട്: മുതുവട്ടൂര്‍ കറുപ്പംവീട്ടില്‍ മൊയ്തീന്‍ഹാജി (85) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കള്‍: കമറുദീന്‍, അസീസ് (ഇരുവരും അബുദാബി), റഷീദ് (അലൈന്‍), നാസര്‍, ജമീല, നൂര്‍ജഹാന്‍, സൈനബ. മരുമക്കള്‍: ഫാറൂക്ക്, ഹംസ, മുഹമ്മദ്, അലിമ, സോഫിയ, ജെസീറ.

പുല്ലാണി അപ്പുണ്ണി

ചാവക്കാട്: എടക്കഴിയൂര്‍ പുല്ലാണി അപ്പുണ്ണി (78) നിര്യാതനായി. ഭാര്യ: കാളിക്കുട്ടി. മക്കള്‍: അപ്പുകുട്ടന്‍, ചന്ദ്രന്‍ (ഇരുവരം ഗള്‍ഫ്), രാജു, തങ്കമണി, ഗീത. മരുമക്കള്‍: രമണി, ഷീബ, സൌമ്യ, കുട്ടപ്പന്‍, ഗോപി.

പള്ളത്ത് മനക്കലായില്‍ അലി

ചേറ്റുവ: പള്ളത്ത് മനക്കലായില്‍ അലി (70) നിര്യാതനായി. മകള്‍: റഹീമ. മരുമകന്‍: പി.കെ.അബ്ദുല്‍ അസീസ് കുറുപ്പത്ത്.

പി.കെ.താജുദീന്‍

ചേറ്റുവ: ജിഎംയുപി സ്കൂളിനു പുറകുവശം പണിക്കവീട്ടില്‍ കുറുപ്പത്ത് പരേതനായ ബീറായ മകന്‍ പി.കെ.താജുദീന്‍ (54) നിര്യാതനായി. ഭാര്യ: ജമീല. മകന്‍: ജെറീന, ജെസീന, താഹിര്‍ (ദുബായ്). മരുമക്കള്‍: സുധീര്‍, ഷെമീര്‍ (ദുബായ്).

നാരായണി

ചാവക്കാട്: പാലയൂര്‍ വടക്കുംഞ്ചേരി ശങ്കരന്റെ ഭാര്യ നാരായണി (84) നിര്യാതയായി, മക്കള്‍ : സുനില്‍, ബേബി, വിജയ, ഉഷ, മരുമക്കള്‍ : മിനി, മുകുന്ദന്‍, രാജന്‍, സജീവന്‍.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

കുന്നത്ത് കെ.കെ. മുഹമ്മദ്

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് കുന്നത്ത് കെ.കെ. മുഹമ്മദ് (53) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഹാജിറ, നസീറ, നംഷി. മരുമക്കള്‍: ഉസ്മാന്‍ (ദുബായ്), ഷാഹിര്‍ (അബുദാബി).

ഫാത്തിമ

ചാവക്കാട്: ബ്ളാങ്ങാട് കാട്ടില്‍ പള്ളിക്ക് പടിഞ്ഞാറ് വലിയകത്ത് പരേതനായ മുഹമ്മദാലി മുസ്്ലിയാരുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് (സൌദി), ഹുസൈന്‍ (ഖത്തര്‍), പരേതനായ മുഹമ്മദുണ്ണി മുസ്ലിയാര്‍, ആമിനു, റുക്കിയ, ജമീല. മരുമക്കള്‍: വീരാവു, ഉമ്മര്‍, കെ.വി.മുഹമ്മദ്, ഷരീഫ, ആസിയ, കദീജ.

മൊയ്തീന്‍ഹാജി

ചാവക്കാട്: മന്ദലംകുന്ന് മുസ്ലിം വീട്ടില്‍ പരേതനായ മാമ്മുവിന്റെ മകന്‍ മൊയ്തീന്‍ഹാജി (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: അസീസ്, അഷ്കര്‍, സെഫീര്‍, റെസിന, മുനീറ, ഷമീറ, ഐഷാബി. മരുമക്കള്‍: മുഹമ്മദുണ്ണി (ഷാര്‍ജ), അബ്ദുല്ല (സൌദി), ഫൈസല്‍ (ബഹറിന്‍).

കുറുപ്പന്‍ കുഞ്ഞുമോന്‍

ചാവക്കാട്: ഒരുമനയൂര്‍ അംബേദ്കര്‍ ഗ്രാമം കുറുപ്പന്‍ കുഞ്ഞുമോന്‍ (54) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: മിനി, ഷീജ, ധനേഷ്. മരുമക്കള്‍: ഷിജില്‍, സുരേഷ്.

കിഴക്കേപ്പാട്ടയില്‍ മുഹമ്മദാലി

ചാവക്കാട്: കോഴിക്കുളങ്ങര കിഴക്കേപ്പാട്ടയില്‍ മുഹമ്മദാലി (92) നിര്യാതനായി. ഭാര്യ: മറിയമ്മ. മക്കള്‍: റഷീദ് (ദുബായ്), റുക്കിയ, കദീജകുട്ടി, സുഹറ. മരുമക്കള്‍: യൂസഫ് ഹാജി, ജബാര്‍, ഷംസുഹാജി, ഷെമീറ.

ദേവകിയമ്മ

ഗുരുവായൂര്‍: തിരുവെങ്കിടം ദേവകി മന്ദിരത്തില്‍ പരേതനായ ദാമോദരന്‍ നായരുടെ ഭാര്യ ദേവകിയമ്മ (96) നിര്യാതയായി. മക്കള്‍; ചന്ദ്രമതി, കമലം, പങ്കജം, രുഗ്മണി, ബാലന്‍, ശോഭന, പരേതനായ വാസുദേവന്‍ (എക്സ്പ്രസ്). മരുമക്കള്‍: ധനലക്ഷ്മി, കുമാരന്‍നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ശോഭന, സിദ്ധാര്‍ഥന്‍, പരേതരായ ശിവരാമന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍.

വലിയകത്ത് മോളു

ഗുരുവായൂര്‍: പള്ളിറോഡിനു സമീപം താമസിക്കുന്ന അലങ്കാര്‍ ഹോട്ടല്‍ ഉടമ വലിയകത്ത് കുഞ്ഞി മൊയ്തീന്‍ ഹാജിയുടെ ഭാര്യ മോളു (72) നിര്യാതയായി. മക്കള്‍: അക്്ബര്‍, ആരിഫ്, സാബിറ, ജാസ്മിന്‍, നിഷിത, സമീറ, പരേതരായ അമീര്‍, ഹസീന. മരുമക്കള്‍: സെലീന, ഷഹന, ഷിയാദ്, സെയ്ഫുദ്ദീന്‍, ബഷീര്‍ (സൌദി), ഷെബീജ.

കല്യാണി

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ പരേതനായ കുഞ്ഞിവേലുവിന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കള്‍: വിശ്വനാഥന്‍, നളിനി, ദ്രൌപതി, ജയശങ്കരന്‍ (റിട്ട. ഡെപ്യൂട്ടി മാനേജര്‍ ഹൈക്കല്‍ ലിമിറ്റഡ്), രാജഗോപാല്‍ (റിട്ട. അസി. ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍). മരുമക്കള്‍: വിശാലാക്ഷി, കേശവന്‍, സുബ്രഹ്മണ്യന്‍, സുഷമ, സരസ്വതി (അധ്യാപിക, എസ്.എന്‍.ജി.എസ്.എച്ച്.എസ് കാരമുക്ക്).

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

വെളുത്തടത്തില്‍ ഇല്ലത്തയില്‍ അബുഹാജി

ചാവക്കാട്: തിരുവത്ര കിറാമന്‍കുന്ന് വെളുത്തടത്തില്‍ ഇല്ലത്തയില്‍ അബുഹാജി (78) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കള്‍: അബ്ദുലത്തീഫ് (മലേഷ്യ), മുഹമ്മദാലി, അബ്ദുള്‍ സലാം (ഇരുവരും ഖത്തര്‍), ഷെരീഫ, റംല, ഷാജിദ. മരുമക്കള്‍: നൂറുദീന്‍, ഹംസ, ഷെരീഫ്, റെജൂല, സുഫൂറ, ആയിഷ.

കൃഷ്ണനാട്ടം കളിയോഗം ആശാന്‍ എം. ശങ്കരനാരായണന്‍

ഗുരുവായൂര്‍: കൃഷ്ണനാട്ടം കളിയോഗം റിട്ട. ആശാന്‍, വേഷം കലാകാരനുമായ എം. ശങ്കരനാരായണന്‍ (60) നിര്യാതനായി. കൂറ്റനാട് വാവന്നൂര്‍ മണ്ണാരത്ത് കുടുംബാംഗമാണ്. 1959 ഡിസംബര്‍ ഒന്നിന് കൃഷ്ണനാട്ടം കളിയില്‍ വേഷക്കാരനായി ചേര്‍ന്നു. ആറു ദിവസം മുന്‍പു കഴിഞ്ഞ 31നാണു വിരമിച്ചത്. നരകാസുരന്‍, ശിശുപാലന്‍, ജാംബവാന്‍ എന്നീ വേഷങ്ങളാണു പ്രധാനം. മൂന്നു തവണ കൃഷ്ണനാട്ട സംഘത്തിനൊപ്പം വിദേശത്ത് കളി അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: അഞ്ജലി. മക്കള്‍: കൃഷ്ണകുമാര്‍, കൃഷ്ണപ്രസാദ്, കൃഷ്ണദാസ്.

ചാലില്‍ ആമിന

ചാവക്കാട്: മണത്തല ചാലില്‍ കോയമോന്റെ ഭാര്യ ആമിന (79) നിര്യാതയായി.മകള്‍: സുലൈഖ. മരുമകന്‍: വി.ടി. മുഹമ്മദാലി.

പുത്തന്‍മഠത്തില്‍ പി.എ. രാമചന്ദ്ര അയ്യര്‍

ഗുരുവായൂര്‍: തെക്കേ ബ്രാഹ്മണ സമൂഹം പുത്തന്‍മഠത്തില്‍ പി.എ. രാമചന്ദ്ര അയ്യര്‍ (82) നിര്യാതനായി. ഭാര്യ: രംഗനായകി അമ്മാള്‍. മക്കള്‍: കൃഷ്ണമൂര്‍ത്തി, രാമമൂര്‍ത്തി(രാംകൃഷ്ണ കേറ്ററിങ്, ഗുരുവായൂര്‍), ഗുരുവായൂര്‍ കൃഷ്ണന്‍ (ഗായകന്‍), മോഹന (കോയമ്പത്തൂര്‍), മണിക്കുട്ടി, ശിവകുമാര്‍ (ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി വിഭാഗം), ഗിരീഷ്. മരുമക്കള്‍: ശാന്തി, മീന, ലത, മുരളി, ഗീത, ശോഭ.

വാറണാട്ട് കുഞ്ഞിലക്ഷ്മി അമ്മ

ചാവക്കാട്: കോഴിക്കുളങ്ങര കാരക്കാട്ട് ഗോപിനാഥന്‍ നായരുടെ ഭാര്യ വാറണാട്ട് കുഞ്ഞിലക്ഷ്മി അമ്മ (ഉണ്ണിയമ്മ-67) നിര്യാതയായി. മകന്‍: മണികണ്ഠന്‍ (നാഗ്പൂര്‍).

അകവളപ്പില്‍ അമ്മിണിയമ്മ

പാവറട്ടി: എളവള്ളി മധുരംപ്പുള്ളി പരേതനായ ഗോവിന്ദന്‍കുട്ടി നായരുടെ ഭാര്യ അകവളപ്പില്‍ അമ്മിണിയമ്മ (91) നിര്യാതയായി. മക്കള്‍: പ്രേമാവതി, രാജലക്ഷ്മി (റിട്ട. മാനേജര്‍, അര്‍ബന്‍ ബാങ്ക്), സരസ്വതി (അധ്യാപിക, എല്‍പിഎസ് കണ്ടാണശേരി). മരുമക്കള്‍: ശങ്കരനാരായണന്‍ (റിട്ട. സിആര്‍പിഎഫ്), ഗോപാലകൃഷ്ണന്‍ (റിട്ട. പ്രിവന്റിവ് ഓഫിസര്‍, എക്സൈസ്), വേണുഗോപാല്‍ (റിട്ട. തഹസില്‍ദാര്‍).

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

വീടിനു സമീപം വച്ച് ഓട്ടോയിടിച്ച് മരിച്ചു

പുന്നയൂര്‍ക്കുളം: വീടിനു സമീപം വച്ച് ഓട്ടോയിടിച്ച് സാരമായി പരിക്കേറ്റിരുന്ന കരിങ്കല്ലത്താണി മാരാത്ത് വളപ്പില്‍ കുഞ്ഞന്‍(61) മരിച്ചു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെരുമ്പടപ്പ് പോലീസ് കേസെടുത്തു. ഭാര്യ: സരസ്വതി. മക്കള്‍: സഹജന്‍, സഞ്ജയ്, ദുര്‍ഗ. മരുമകന്‍: മോഹന്‍ദാസ് (കുവൈറ്റ്).

പാത്തുമ്മ

ചാവക്കാട്: ബ്ളാങ്ങാട് ബീച്ച് മടത്തേന്‍ പരേതനായ മുഹമ്മദാലിയുടെ ഭാര്യ പാത്തുമ്മ(72) നിര്യാതയായി. മക്കള്‍: പരേതനായ അബ്ദുള്‍ അസീസ്, അബ്ദുള്‍ ജലാല്‍, യൂസഫ് (ഇരുവരും അബുദാബി), സുബൈര്‍ (ദുബായ്), പരേതയായ ജമീല, കദീജ, സൈനബ. മരുമക്കള്‍: ഷക്കീല, സുനൈബ, നഹിത, താഹിറ, അബ്ദുള്‍ റഹ്മാന്‍, പരേതനായ മൊയ്തു.

ഭാഗവതാചാര്യനും നാമോപാസകനുമായ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി


ഗുരുവായൂര്‍: ഭാഗവതാചാര്യനും നാമോപാസകനുമായ ആഞ്ഞം കൃഷ്ണന്‍  നമ്പൂതിരി  (77)  നിര്യാതനായി. ഇന്നലെ വൈകിട്ട് 3.20നു കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൂന്നു മാസത്തിലേറെയായി  ശ്വാസകോശ രോഗത്തിനും കരള്‍ രോഗത്തിനും ചികിത്സയിലായിരുന്നു. ഗുരുവായൂര്‍ നാരായണാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ച   മൃതദേഹം പിന്നീടു പട്ടാമ്പിയിലെ വസതിയിലേക്കു കൊണ്ടുപോയി.

ഗുരുവായൂര്‍ സ്വദേശി ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ മരിച്ചു

കെ എം അക്‌ബര്‍  ചാവക്കാട്
ഗുരുവായൂര്‍: ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടി കല്ലംമ്പുള്ളി മഠം ശംഭുപോറ്റിയുടെ മകന്‍ രഞ്ജിത്ത്(35) ആണ് മരിച്ചത്.

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

പണിക്കവീട്ടില്‍ സൈദു മുഹമ്മദ്‌

പാവറട്ടി: പാലുവായ് പണിക്കവീട്ടില്‍ സൈദു മുഹമ്മദ്‌ (84) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: കമറുദ്ധീന്‍ , ഹമീദ്, (ഷാര്‍ജ), ബള്‍ക്കീസ്, കമറുന്നീസ, സഫൂറ, മരുമക്കള്‍: ജലാല്‍, ഉമ്മര്‍, സുലൈമാന്‍(ഷാര്‍ജ), ഹസീന, റംലത്ത്.  




വാര്‍ ത്ത അറിയിച്ചത് അബ്ദുല്‍ നാസര്‍ വി (എന്‍ . ടി)

മന്ത്രിമാരായിരുന്ന സി എച്ച് മുഹമ്മദ് കോയ, അവുക്കാദര്‍കുട്ടി നഹ എന്നിവരുടെ സെക്രട്ടറിയായിരുന്ന എ ടി മുഹമ്മദുണ്ണി

ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ല് തൂമാട്ട് വീട്ടില്‍ എ ടി മുഹമ്മദുണ്ണി (66) നിര്യാതനായി. മന്ത്രിമാരായിരുന്ന സി എച്ച് മുഹമ്മദ് കോയ, അവുക്കാദര്‍കുട്ടി നഹ എന്നിവരുടെ സെക്രട്ടറിയായ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: റാബിയ. മക്കള്‍: നജ്മ, നസീര്‍, നസീമ, നജീബ. മരുമക്കള്‍: ഡോ.അബ്ദുല്ലക്കുട്ടി, അബ്ദുള്‍ മജീദ്, സലീം. 




2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ചാവക്കാട് സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് ജുമാ മസ്ജിദിനടുത്ത് പരേതനായ ചേക്കു മാസ്റ്റര്‍ മകന്‍ കറുപ്പംവീട്ടില്‍ പക്കറുദ്ദീനാ(54)ണ് കുവൈറ്റില്‍ വെച്ച് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചത്‌. കുവൈത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കള്‍ : നിഹാസ് (ഖത്തര്‍), നസീഹ, ഫസീഹ. 

വാര്‍ ത്ത അറിയിച്ചത് അബ്ദുല്‍ നാസര്‍ വി (എന്‍ . ടി)

വട്ടറങ്ങത്ത് മീനാലയത്തില്‍ കുമാരന്‍ നായര്‍

പാവറട്ടി: വെന്മേനാട് വട്ടറങ്ങത്ത് മീനാലയത്തില്‍ കുമാരന്‍ നായര്‍(78) നിര്യാതനായി. പാലയൂര്‍ എഎംഎല്‍പി സ്കൂളിലെ റിട്ടയേഡ് അധ്യാപകനായിരുന്നു. ഭാര്യ: വത്സല (റിട്ട. പ്രധാനാധ്യാപിക, എഎംഎല്‍പി വട്ടേക്കാട്). മക്കള്‍: രാജാമണി (പ്രധാനാധ്യാപിക, എഎംഎല്‍പി, എടക്കര), ജീജഭായി (സീനിയര്‍ അധ്യാപിക, എഎംഎല്‍പി കറുകമാട്), ജയലക്ഷ്മി (പോസ്റ്റ്മിസ്ട്രസ് അന്തിക്കാട്), ഉണ്ണികൃഷ്ണന്‍ (വിഎച്ച്എസ് വെന്മേനാട്), മീനാകുമാരി (അധ്യാപിക, എഎല്‍പിഎസ് പുറങ്ങ്). മരുമക്കള്‍: ഗോപിനാഥന്‍ (ഐഒസി ചേളാരി), രാമചന്ദ്രന്‍ (ഹര്‍ബല്‍സണ്‍ ലിമിറ്റഡ് കൊച്ചി), ഹരിദാസ് (സൂപ്പര്‍വൈസര്‍ ഗുരുവായൂര്‍ ദേവസ്വം), ഉഷാകുമാരി (അധ്യാപിക, യുപി തൃത്തല്ലൂര്‍), ഗോപാലന്‍ (കെഎസ്ഇബി തളിക്കുളം).

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

മേരി

പാവറട്ടി: എലുവത്തിങ്കല്‍ കൊച്ചപ്പന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കള്‍: റോസിലി, സെലീന, ജോസ്, തോമസ്, ട്രീസ, അല്‍ഫോന്‍സ, ഡാളി, പരേതനായ വിന്‍സെന്റ്. മരുമക്കള്‍: റീത്ത, ജോസ്, റീന, മേഗി, ജേക്കബ്, അന്തോണി, ജോയി, പരേതനായ ജോസ്.

മടപ്പേന്‍ അബു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുന്‍ മെംബര്‍ ഇരട്ടപ്പുഴ മുഹ്യുദീന്‍ പള്ളിക്കു പടിഞ്ഞാറ് മടപ്പേന്‍ അബു (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: ലിയാഖത്ത് അലി, നൌഫല്‍, ത്വല്‍ഹത്ത്(മൂവരും റാസല്‍ഖൈമ), ഷിഹാബ്(ദുബായ്), നദീറ, സഫീത, സഫൂറ. മരുമക്കള്‍: അബ്ദുല്‍ റഷീദ്, സിയാദ്(ഇരവരും യുഎഇ), സെയ്നുദീന്‍(അബുദാബി), റഹ്മത്ത്, ഹസീന, ഹിബ, ഷെയ്ബ.

നഫീസ

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്കടുത്ത് കറുപ്പംവീട്ടില്‍ ബാപ്പുട്ടിയുടെ ഭാര്യ നഫീസ (84) നിര്യാതയായി. മക്കള്‍: അബു, ഉമ്മര്‍, കാദര്‍, അബ്ദുറഹീം, സുഹറ. മരുമക്കള്‍: ആയിഷ, സൈനബ, റുഖിയ, നൌഷിദ, കുഞ്ഞിമുഹമ്മദ്.

സുഹറ

ചാവക്കാട്: കടപ്പുറം വട്ടേക്കാട് പരേതനായ ബാവു വിന്‍റെ (പീടികയിലെ ബാവുക്ക) ഭാര്യ സുഹറ നിര്യാതയായി. മക്കള്‍: അഷറഫ്‌, ജുനൈദ്, സൈഫു, താഹിറ, കമറുലൈല, ഉമൈറ.

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

കിഴക്കേതില്‍ പാതുമോള്‍

പാവറട്ടി: വെന്മേനാട് കൈതമുക്കില്‍ പരേതനായ കിഴക്കേതില്‍ മൂസകുട്ടി മാസ്റ്ററുടെ ഭാര്യ പാതുമോള്‍ നിര്യാതയായി. അമീര്‍, ഷബീര്‍, ഷജില്‍ (മൂവരും ദോഹ). പരേതനായ സാദിഖ്‌, സെജു, നസി എന്നിവര്‍ മക്കളും വി.പി.മുഹമ്മദ്‌ (ദോഹ) സഹോദരനുമാണ്.

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പണിക്കവീട്ടില്‍ ഒതങ്ങേട്ടില്‍ ഉസ്മാന്‍

ചാവക്കാട്: ഒരുമനയൂര്‍ മുത്തമാവ് പണിക്കവീട്ടില്‍ ഒതങ്ങേട്ടില്‍ പരേതനായ മാമ്മദിന്റെ മകന്‍ ഉസ്മാന്‍(60) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ഷെഹിന്‍ (ഖത്തര്‍), ഷെഫീഖ്, ഷിയാസ്, ഷിഹാന്‍.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

മരത്തില്‍നിന്നു വീണ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു


വാടാനപ്പള്ളി: മരത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിന് പടിഞ്ഞാറ് കോറോട്ട് ഗോപിയുടെ മകന്‍ സജീവാണ് (26) മരിച്ചത്. ആഗസ്ത് 12 നായിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മരണം. ഭാര്യ: ജിജി. മക്കള്‍: ശ്രീകുട്ടന്‍, ആകാശ്, പ്രണവ്.

എം.കെ. ഫൈസല്‍

ചാവക്കാട്:എടക്കഴിയൂര്‍ കുഞ്ഞാദു സാഹിബ് റോഡില്‍ പരേതനായ മന്ദലംകുന്നത്ത് മൊയ്തുണ്ണിയുടെ മകന്‍ എം.കെ. ഫൈസല്‍ (40) നിര്യാതനായി. ഭാര്യ: ജംഷി. മക്കള്‍: സഫ, മുസമ്മില്‍.

പുത്താംപുള്ളി ഹംസ


ചാവക്കാട്: തെക്കഞ്ചേരി പുത്താംപുള്ളി ഹംസ (62) നിര്യാതനായി. ടൌണിലെ ആദ്യകാല ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി അംഗമായിരുന്നു. ഭാര്യ: പാത്തു. മക്കള്‍: ഷെമിത, ഷാജിത, മന്‍സൂര്‍, നൂര്‍ജഹാന്‍, ഷൌക്കത്ത്, സീനത്ത്, സജീദ്, ഷിഹാബ്. മരുമക്കള്‍: കരീം, അലി, അബൂബക്കര്‍, ഹസീന, സുറുമി.
 
 

വെങ്കിടങ്ങ് മുന്‍ ഗ്രാമഞ്ചായത്ത് അംഗം പെരുമാട്ടില്‍ ജോണി

പാവറട്ടി: ഏനാമാവ് പെരുമാട്ടില്‍ ജോണി (71) നിര്യാതനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദീര്‍ഘകാലം വെങ്കിടങ്ങ് ഗ്രാമഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: റോസി. മക്കള്‍: ബാബു, ബെന്നി, മിനി, ബിന്ദു. മരുമക്കള്‍: ജൂലി, മിനി, ഐസക്, ജോഫി.

മുംബൈയില്‍ നിര്യാതനായി

ചാവക്കാട്: കോഴിക്കുളങ്ങര ഏറത്ത് തെക്കൂട്ടയില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ രവിശങ്കര്‍ (38) മുംബൈയില്‍ നിര്യാതനായി. മാതാവ് : കണിയാശ്ശേരി വത്സല (വേശ). ഭാര്യ : രശ്മി. മക്കള്‍ : റിയ, റിമ. സഹോദരങ്ങള്‍ : മായ, മാല

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

വടുക്കൂട്ട്‌ വര്‍ഗീസ്‌


പാവറട്ടി : ഖത്തറില്‍ ബാങ്ക് പ്യാരി ബാസ് റിട്ട. ഓഫീസര്‍ വടുക്കൂട്ട്‌ വര്‍ഗീസ്‌ (63) നിര്യാതനായി . ഭാര്യ : ടെസ്സി , മക്കള്‍ : സുനില്‍ ബ്രൌണ്‍ (അമേരിക്ക ), ബ്രീസ് (ചെന്നൈ ). മരുമക്കള്‍ : എയ്സന്‍ (അമേരിക്ക ), റിക്സന്‍ (ചെന്നൈ)

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സരോജിനി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിന് സമീപം കറുത്ത പരേതനായ കുഞ്ഞടിമുവിന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കള്‍: സരസ്വതി, ഉണ്ണികൃഷ്ണന്‍ (വാടാനപ്പള്ളി പോസ്റ്റോഫീസ് ജീവനക്കാരന്‍), ജയന്തി. മരുമക്കള്‍: വേണുഗോപാല്‍, രേവതി, ഉദയന്‍

എടക്കളത്തൂര്‍ ജോസ്

പാവറട്ടി: വെന്മേനാട് എടക്കളത്തൂര്‍ പരേതനായ ദാവീദിന്റെ മകന്‍  ജോസ് (63) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: ലിജോ, സിജോ. മരുമക്കള്‍: ഡിഷ, നാന്‍സി.

മാര്‍ഗരറ്റ്

പാവറട്ടി: പാലുവായ് ചക്രമാക്കല്‍ പരേതനായ കൊച്ചപ്പന്റെ ഭാര്യ മാര്‍ഗരറ്റ് (84) നിര്യാതയായി.  മക്കള്‍: ജോസ്, പരേതയായ തങ്കമ്മ. മരുമക്കള്‍: പോള്‍ (ദുബായ്), ജോര്‍ജ്.

മനയില്‍ ചന്ദ്രന്‍

പാവറട്ടി: പെരുവല്ലൂര്‍ മനയില്‍ ചന്ദ്രന്‍ (71) നിര്യാതനായി. ഭാര്യ: ശാന്താഭായ്. മക്കള്‍: രജീഷ് കുമാര്‍, ഷീജ, ബൈജു, ഷൈജു. മരുമക്കള്‍: സംഗീത, ശശി, സ്മിത, സജിത.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മറിയാത്തു

പാവറട്ടി: പൈങ്കണ്ണിയൂര്‍ പരേതനായ നാലകത്ത്‌ കൊറ്റോത്ത്‌ ഹസ്സന്റെ ഭാര്യ മറിയാത്തു നിര്യാതയായി. മക്കള്‍: എന്‍ കെ അബ്ദുല്‍ റസാഖ്‌ (എം.എ.എസ്.എം.എച്ച്.എസ് വെന്മേനാട്), അബ്ദുല്‍ ജലീല്‍ (ദുബായ് തൃശ്ശൂര്‍ കെ.എം.സി.സി സിക്രട്ടറി), മുഹമ്മദ്‌ .
വാര്‍ത്ത അയച്ചുതന്നത് സിദ്ധീഖ് കൈതമുക്ക്

അബുദാബിയിലേക്ക് പോകുന്നതിനിടെ തീവണ്ടിയില്‍വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ചു

പാവറട്ടി: വിദേശത്തേക്ക് പോകുവാന്‍ തീവണ്ടിയില്‍ ചെന്നൈയിലേക്ക് പോയിരുന്ന മെമ്പള്ളി പരമേശ്വരന്‍ (61) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച വൈകീട്ട് അബുദാബിയിലേക്ക് പോകുന്നതിനുവേണ്ടി ചെന്നൈയിലെ കമ്പനി ഓഫീസിലേക്ക് പോകുംവഴി ആര്‍ക്കോണത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: ശ്യാമള. മക്കള്‍: സബിത, സജിമോന്‍. മരുമകന്‍: ദിനേഷ്‌കുമാര്‍.

എല്‍ഐസി ഏജന്റ് കണ്ണത്ത് പത്മനാഭന്‍ നായര്‍

ഗുരുവായൂര്‍: താമരയൂര്‍ എല്‍ഐസി ഏജന്റ് കണ്ണത്ത് പത്മനാഭന്‍ നായര്‍(82) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കള്‍: ഹൈമവതി(ബറോഡ), ശ്രീകുമാര്‍, അനിത, ഹേമലത. മരുമക്കള്‍: സതീശന്‍, അമ്പിളി, രാമകൃഷ്ണന്‍, അജിത്കുമാര്‍ (മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റ്).

മുളയ്ക്കല്‍ ഫ്രാന്‍സിസ്

ഗുരുവായൂര്‍: കോട്ടപ്പടി മുളയ്ക്കല്‍ ഫ്രാന്‍സിസ് (78) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍:റോസി, സോഫി (ബംഗളൂരു), വിന്‍സന്റ് (കനകമഹല്‍ ജ്വല്ലറി, പൊന്നാനി). മരുമക്കള്‍: ഫ്രാന്‍സിസ്, മിനി, പരേതനായ തോമസ്.

പനിചാക്കത്തേല്‍ അബൂബക്കര്‍ ഹാജി

പുന്നയൂര്‍: പിഡിപി സെക്രട്ടേറിയറ്റ് അംഗം തെക്കിനിയേടത്ത്പടി ആലാട്ടയില്‍ പനിചാക്കത്തേല്‍ കുഞ്ഞിമോന്‍ മുസ്ലിയാര്‍ മകന്‍ അബൂബക്കര്‍ ഹാജി (കപ്പല്‍ ഹാജി-72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നജീബ്, നൂര്‍ഷ. മരുമകന്‍: വാജിദ്.

അമ്മു

ചാവക്കാട്: മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് കുന്നത്ത് പരേതനായ രാമന്റെ ഭാര്യ അമ്മു (85) നിര്യാതയായി.മക്കള്‍: കൃഷ്ണദാസ്, ഹരിശ്ചന്ദ്രന്‍, ഉണ്ണിനാരായണന്‍ (ദുബായ്). മരുമക്കള്‍: ഗിരിജ, സുഗന്ധി, റെനി.

അമ്മിണി

ചാവക്കാട്: കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് മണത്തല കുട്ടന്‍ ആചാര്യയുടെ ഭാര്യ അമ്മിണി (81) നിര്യാതയായി. മക്കള്‍: ലക്ഷ്മി, ബാലകൃഷ്ണന്‍, ബാലാമണി, പത്മാവതി, അംബുജാക്ഷി, പ്രഹ്ലാദന്‍ ആചാരി (ഒാം ഗുരുകുലം). മരുമക്കള്‍: ഒാമന, ദാമോദരന്‍, കേശവന്‍.

വട്ടേക്കാട്ട് ലക്ഷ്മി

ചാവക്കാട്: ഇരട്ടപ്പുഴ വട്ടേക്കാട്ട് ദാമോദരന്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കള്‍: ബേബി, ഉമ, അജിത, പരേതനായ ഹരിദാസന്‍. മരുമക്കള്‍: വേണു, രാജന്‍, ബാബു, ഭൈമി.

പണിക്കവീട്ടില്‍ കുറുവാന്‍കുഴിയില്‍ അബൂബക്കര്‍ ഹാജി

ചാവക്കാട്: ചേറ്റുവ റോഡില്‍ പണിക്കവീട്ടില്‍ കുറുവാന്‍കുഴിയില്‍ അബൂബക്കര്‍ ഹാജി (മൂപ്പന്‍-70) നിര്യാതനായി. ഭാര്യ: ഹവ്വബി ഹജ്ജുമ്മ. മക്കള്‍: ജമാല്‍(ദുബായ്), ജനിത, സബിത, ഷാഹിദ, റഫിത, ഫെമിത, സെറീന. മരുമക്കള്‍: ഷഹീം, ഇസ്മായില്‍(അബുദാബി), ജബ്ബാര്‍(അബുദാബി), സാജുദ്ദീന്‍ (ദുബായ്), നൌഷാദ് (പികെഎം സ്റ്റോഴ്സ് ചാവക്കാട്), സുബൈബ് (ദുബായ്), റഫീഖ്.

എളുപറമ്പില്‍ ചിന്നയ്ക്കല്‍ ഉബൈദ്

ചാവക്കാട്: തിരുവത്ര  ബാപ്പുട്ടി മുസ്ല്യാരുടെ മകന്‍ എളുപറമ്പില്‍ ചിന്നയ്ക്കല്‍ ഉബൈദ് (92) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞിപ്പാത്തു. മക്കള്‍ : സഫിയ, സുബൈര്‍, ആബിദ്. മരുമക്കള്‍ : കുഞ്ഞിമുഹമ്മദ്, അലിമക്കുട്ടി.

ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു


ചാവക്കാട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. തെക്കഞ്ചേരി നെരിയാപ്പുള്ളി അബുവിന്റെ മകന്‍ അലിമോന്‍ (36) ആണ് മരിച്ചത്.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പൊരിവെയിലത്ത് അടച്ചിട്ട കാറില്‍ രണ്ടുവയസുകാരന്‍ വീര്‍പ്പുമുട്ടി മരിച്ചു

മസ്‌കത്ത്: പൊരിവെയിലത്ത് അടച്ചിട്ട കാറില്‍ രണ്ടുവയസുകാരന്‍ വീര്‍പ്പുമുട്ടി മരിച്ചു. കാറില്‍ കഞ്ഞുള്ളത് ഓര്‍ക്കാതെ പിതാവും അഞ്ചുവയസുകാരന്‍ മകനും കാര്‍ പൂട്ടി, എ.സി. ഓഫാക്കി പോവുകയായിരുന്നു. നാലുമണിക്കൂര്‍ കഴിഞ്ഞ തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുഞ്ഞ് വാഹനത്തിനകത്ത് ശ്വാസംമുട്ടി മരിച്ചത് കണ്ടെത്തിയത്.

മറിയം ബീവി

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പരേതനായ അമ്പലത്ത് വീട്ടില്‍ പോന്നാക്കാരന്‍ ബീരാന്‍ കുഞ്ഞിന്റെ ഭാര്യ മറിയം ബീവി നിര്യാതയായി. മക്കള്‍: ജലാല്‍ (ഖത്തര്‍), ബുശൈര്‍ (സൗദി), സുബൈര്‍, അലി (യു.എ.ഇ), ഉമ്മര്‍ ഫറൂഖ്‌, അബൂ ബക്കര്‍ (യു.എ.ഇ), നസീറ, ഖദീജ. മരുമക്കള്‍: അഷ്‌റഫ്‌ (കൊടുങ്ങല്ലൂര്‍ സൗദി), ഷറഫുദ്ധീന്‍ (മുറ്റിച്ചൂര്‍ (യു.എ.ഇ).


വാര്‍ത്ത അയച്ചുതന്നത് ടി കെ മുബാറക്‌ 9995145444

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ഐഷാബി


ചാവക്കാട്: തിരുവത്ര കുമാര്‍ എയുപി സ്കൂളിനു മുന്‍വശം അമ്പലത്ത് വീട്ടില്‍ താനപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഐഷാബി (63) നിര്യാതയായി. മക്കള്‍: നസീര്‍, സാഹിദ, ഹയറുന്നീസ, വഹാബ്, സീനത്ത്, ബദറുന്നീസ. മരുമക്കള്‍: തസീന, മുഹമ്മദ്, മുഹമ്മദാലി, ഫൌസി, ഉമ്മര്‍, സഗീര്‍.

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ബീവാത്തു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് പരേതനായ നമ്പ്യാര്‍ മുഹമ്മദിന്റെ ഭാര്യ ബീവാത്തു (90) നിര്യാതയായി. മക്കള്‍: മുഹമ്മദ്, മുഹമ്മദാലി, ഷംസുദ്ദീന്‍, പാത്തുകുഞ്ഞി.

കറുപ്പംവീട്ടില്‍ കുഞ്ഞിമോന്‍

പാവറട്ടി: പൈങ്കണ്ണിയൂര്‍ കറുപ്പംവീട്ടില്‍ കുഞ്ഞിമോന്‍ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: റഷീദ്, നജീബ്, സുഹറ. മരുമക്കള്‍: റഹ്മത്ത്, ഹനീഫ, മൈമുന.

സിഐടിയു ചുമട്ടുത്തൊഴിലാളി കിഴിക്കിനിപ്പുഴ രുദ്രന്‍

പാവറട്ടി: സിഐടിയു ചുമട്ടുത്തൊഴിലാളി വെണ്‍മേനാട് കിഴിക്കിനിപ്പുഴ രുദ്രന്‍ (81) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: രഞ്ജിത്ത്, സന്തോഷ്, രതീഷ്. മരുമക്കള്‍: ശോഭ (പാവറട്ടി പഞ്ചായത്തംഗം), റിജില.

കണിയാംപറമ്പില്‍ ബാപ്പുട്ടി

പുന്നയൂര്‍ക്കുളം: മാവിന്‍ചുവട് കണിയാംപറമ്പില്‍ ബാപ്പുട്ടി (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: കബീര്‍ (ദുബായ്), നസീര്‍, സക്കീര്‍, റുഖിയ, സുലൈഖ. മരുമക്കള്‍: ഹനീഫ, ആയിഷബാനു, സുനീറ, സബീന.

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. പുന്നയൂര്‍ക്കുളം പുന്നൂക്കാവ് തറയയില്‍ പരേതനായ കുഞ്ഞുമോന്റെ മകന്‍ സുലൈമാനാ (38) ണ് മരിച്ചത്. അബൂദബിയില്‍ അല്‍-ജാബില്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ സുലൈമാന്‍ കഴിഞ്ഞ ദിവസം രാത്രി നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് മുറിയിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ബുഷറ. മക്കള്‍: നബീല്‍, നിഹാല്‍, ദിയാ മിസ്റിന്‍.

വാഴപ്പുള്ളി കുഞ്ഞിക്കൃഷ്ണന്‍

ഗുരുവായൂര്‍: തൈക്കാട് വാഴപ്പുള്ളി കുഞ്ഞിക്കൃഷ്ണന്‍ (92) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പുരുഷോത്തമന്‍, ശകുന്തള, കമലം, വസന്ത.

മുടവത്തയില്‍ മോളുകുട്ടി ഉമ്മ

വടക്കേകാട്: ഞമനേങ്ങാട് മൃഗാശുപത്രിക്കു സമീപം തിയ്യത്തിയില്‍ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ മുടവത്തയില്‍ മോളുകുട്ടി ഉമ്മ (85) നിര്യാതയായി. മക്കള്‍: ഉമ്മര്‍, അബ്ദുല്‍ ലത്തീഫ്, ഖദീജ, റംല, സല്‍മ. മരുമക്കള്‍: അബ്ദുപ്പ, അബ്ദുല്‍ ജബ്ബാര്‍, അബ്ദു റഹിമാന്‍ (ദുബായ്), ആമിനകുട്ടി, ആയിഷാബി.

പുലിക്കോട്ടില്‍ മര്‍ത്ത

പാവറട്ടി: എളവള്ളി പുലിക്കോട്ടില്‍ ചിമ്മന്‍ പരേതനായ ഹെന്‍ട്രിയുടെ ഭാര്യ മര്‍ത്ത (83) നിര്യാതയായി. വേലൂര്‍ ചീരമ്പന്‍ കുടുംബാംഗമാണ്. മക്കള്‍: വെറോനിക്ക, ഒൌസേപ്പ്(ബഹ്റൈന്‍), ആന്റണി (ബിഎആര്‍സി, മുംബൈ), സിസ്റ്റര്‍ റിക്സി (സിഎച്ച്എഫ്, മൂവാറ്റുപുഴ), സ്റ്റീഫന്‍ (ബഹ്റൈന്‍), ജെസിന്ത, പരേതനായ ജോര്‍ജ്. മരുമക്കള്‍: ജോര്‍ജ് പുത്തന്‍പുരയില്‍, ലൂസി കണ്ണനായ്ക്കല്‍, ലൂസി നീലങ്കാവില്‍ കൊളേങ്ങാടന്‍, ലിസി ചെമ്മണൂര്‍, ഡേവിസ് പൊറത്തൂര്‍.

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ചെഞ്ചേരി ചിന്നമ്മു

ചാവക്കാട്: പാലയൂര്‍ ടോബിപ്പടി ചെഞ്ചേരി പരേതനായ കുഞ്ഞപ്പുവിന്റെ ഭാര്യ ചിന്നമ്മു (86) നിര്യാതയായി. മക്കള്‍: സുമതി, വിജയന്‍, സിദ്ധാര്‍ത്ഥന്‍, സാവിത്രി, സുനന്ദ, ഇന്ദിര, സുജാത, അര്‍ജുനന്‍. മരുമക്കള്‍: സുജാത,സുമ, സുരേന്ദ്രന്‍, പ്രതീപ്കുമാര്‍, ലോഹിതാക്ഷന്‍, പ്രീതി, പരേതരായ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍.
വാര്‍ത്ത അയച്ചുതന്നത് ആരിഫ്‌ ബഷീര്‍

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി

പാവറട്ടി: വെങ്കിടങ്ങ് മേച്ചേരിപ്പടി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (74) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി. മക്കള്‍: ജുബേരിയ, ഹസീന, ഷെബീന, ജാസ്മിന്‍, ഷാനവാസ്.

കാക്കശേരി വീട്ടില്‍ കറപ്പു

പാവറട്ടി: വെന്മേനാട് കാക്കശേരി വീട്ടില്‍ കറപ്പു (73) നിര്യാതനായി. ഭാര്യ: മാരുകുട്ടി. മക്കള്‍: സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍, സുജാത, സുലോചന. മരുമക്കള്‍: അശോകന്‍, വിജയന്‍, ഷൈല, സജ്ന.

റിട്ട. ട്രഷറി ഓഫിസര്‍ അറങ്ങാശേരി വര്‍ഗീസ്

കോട്ടപ്പടി: റിട്ട. ട്രഷറി ഓഫിസര്‍ അറങ്ങാശേരി വര്‍ഗീസ് (64) നിര്യാതനായി. ഭാര്യ: ഫിലോമിന (റിട്ട. സെയില്‍ ടാക്സ് ഓഫിസര്‍). മക്കള്‍: മനുജോണ്‍ (കെഎസ്ഇബി ഗുരുവായൂര്‍), മേരി മാനസ (തൃപ്രയാര്‍ ഗവ. ആശുപത്രി), മിന്റോ ജോസഫ് (യൂണിറ്റി ആശുപത്രി കുന്നംകുളം). മരുമക്കള്‍: സില്‍ജി (ബ്രഹ്മകുളം സ്കൂള്‍).

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വലിയജാറത്തിങ്കല്‍ ഇമ്പിച്ചികോയ തങ്ങള്‍

ചാവക്കാട്: എടക്കഴിയൂര്‍ അതിര്‍ത്തി വലിയജാറത്തിങ്കല്‍ ഇമ്പിച്ചികോയ തങ്ങള്‍ (73) നിര്യാതനായി.  എടക്കഴിയൂര്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, മദ്രസ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: കദീജ ബീവി. മക്കള്‍: പൂക്കുഞ്ഞി ബീവി, സെയ്യദ് മുസ്തഫ കോയ തങ്ങള്‍, ഹഫ്സത്ത് ബീവി, സുഹറ ബീവി, സഫിയ ബീവി, സയ്യിദ് സൈനുല്‍ ആബിദിന്‍ കോയ തങ്ങള്‍, ബുഷറ ബീവി. മരുമക്കള്‍: ബുഷറ ബീവി, കുഞ്ഞിക്കോയ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ കക്കാട്, മുത്തുണ്ണി തങ്ങള്‍, സുഹറ ബീവി, ഒ.പി.എം. പൂക്കോയ തങ്ങള്‍, പരേതനായ പൂക്കുഞ്ഞിക്കോയ തങ്ങള്‍.

മുണ്ടന്തറ ബിനു

ഗുരുവായൂര്‍: കിഴക്കേനടയില്‍ പരേതനായ മുണ്ടന്തറ ബാലന്റെ മകന്‍ ബിനു (28) നിര്യാതനായി. അമ്മ: ശാന്ത. സഹോദരന്‍: ബിജു. 

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

മാങ്ങാട്ടയില്‍ അബ്ദുള്‍ റഹ്മാന്‍

പുന്നയൂര്‍ക്കുളം: പനമ്പാട് മാങ്ങാട്ടയില്‍ അബ്ദുള്‍ റഹ്മാന്‍ (89) നിര്യാതനായി. മക്കള്‍: അഷറഫ്, ഷംസുദീന്‍(ഇരുവരും അബുദാബി), ഫാത്തിമ, നഫീസ, റാബിയ. മരുമക്കള്‍: മൊയ്തീന്‍, കുഞ്ഞുമരയ്ക്കാര്‍, സിദ്ധീഖ്, സുലൈഖ. 

ചക്കാലക്കല്‍ പാത്തുമ്മു

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി ചക്കാലക്കല്‍ അഹമ്മദുവിന്റെ ഭാര്യ പാത്തുമ്മു (85) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ബീവി, സുലൈഖ, സുഹറ, സഫിയ, മൊയ്തുണ്ണി, ഹുസൈന്‍ (ചക്കാലക്കല്‍ സ്റ്റോഴ്സ്), പരേതനായ മുഹമ്മദ്. മരുമക്കള്‍: ഖദീജ, റംലത്ത്, മുഹമ്മദ് ഹാജി, മുഹമ്മദുണ്ണി, ആബിദ, ഷമീറ.

നെടിയേടത്ത് അമ്മിണി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിനടുത്ത് നെടിയേടത്ത് നാരായണന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കള്‍: സുധാകരന്‍, മോഹനന്‍, വിലാസിനി, കമല, വിജയ, സുമന, രുഗ്മിണി, അജിത. മരുമക്കള്‍: സുധ, മോഹിനി, കുമാരന്‍, രാഘവന്‍, പരമേശ്വരന്‍, ഹരിദാസന്‍, രവിശങ്കര്‍.

പുതു വിജയന്‍

ചാവക്കാട്: കടപ്പുറം കറുകമാട് പുതു വിജയന്‍ (64) നിര്യാതനായി. ഭാര്യ: അമ്മു. മകന്‍: ഷൈജു.

മുന്‍ പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നിര്യാതയായി


പാവറട്ടി: മുന്‍ പാവറട്ടി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോണ്‍ഗ്രെസ് (എം ) ജില്ലാ സെക്രട്ടറിയും വെന്മേനാട് ഡോക്ടര്‍ വി എ രാമചന്ദ്രന്റെ ഭാര്യയുമായ കോമളവല്ലി (57 ) നിര്യാതയായി. മക്കള്‍: ഡോ. അനൂപ്‌, ഡോ: അനീഷ്‌. മരുമക്കള്‍ അനീഷ, സരിത.



വാര്‍ത്ത‍ അയച്ചുതന്നത് ഇസ്ഹാഖ് വെന്മേനാട്