2011, ജൂലൈ 11, തിങ്കളാഴ്‌ച

കോള്‍പ്പടവില്‍ വീണ് ചുമട്ടുതൊഴിലാളി മരിച്ചു

പാവറട്ടി: മുല്ലശ്ശേരി മധുക്കര കോള്‍പ്പടവില്‍ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മധുക്കര സ്വദേശി ചെമ്മഞ്ചേരി ജയന്‍ (45) ആണ് മരിച്ചത്. കോള്‍പ്പടവിനരികിലെ കലുങ്കിനു മുകളില്‍ കൂട്ടുകാരോടൊത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കോള്‍പ്പടവിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവത്രെ. മുല്ലശ്ശേരി ബ്ലോക്ക് ആസ്​പത്രിയിലും പാവറട്ടി സെന്റ് ജോസ് ആസ്​പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: ദില്‍ജിത്ത്, ഗ്രീഷ്മ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ