2011, ജൂലൈ 5, ചൊവ്വാഴ്ച

ചാവക്കാട്‌ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

ചാവക്കാട്: അണ്ടത്തോട് കുമാരന്‍പടിയില്‍ പരേതനായ ചുള്ളിയില്‍ മാധവന്റെ മകന്‍ സിജില്‍കുമാര്‍ (30) ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി വിവരം ലഭിച്ചു. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന സിജില്‍ കുമാര്‍ വണ്ടിയില്‍ പോകുന്നതിനിടയില്‍ പൈപ്പ് തകരാറിലായതിനെ തുടര്‍ന്ന് ശരിയാക്കുന്നസമയത്ത് മറ്റൊരു ടാങ്കര്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു.  ഭാര്യ: വിദ്യ. മകന്‍: അമല്‍കൃഷ്ണ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ