2012, ഡിസംബർ 9, ഞായറാഴ്‌ച
2012, ഡിസംബർ 5, ബുധനാഴ്ച
2012, ഡിസംബർ 4, ചൊവ്വാഴ്ച
2012, ഡിസംബർ 2, ഞായറാഴ്‌ച
2012, ഡിസംബർ 1, ശനിയാഴ്‌ച
പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു
ചാവക്കാട്: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. മാമബസാര്‍ പല്ലവി റോഡില്‍ താമരത്ത്കടയില്‍ വീട്ടില്‍ മന്‍സൂറിന്റെ മകന്‍ മുര്‍ഷിദ് (എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരുമ്പോഴാണ് കടിയേറ്റത്. പാമ്പിന്റെ മേല്‍ സൈക്കിള്‍ കയറിയപ്പോള്‍ പാമ്പ് സൈക്കിളില്‍ ചുറ്റി കുട്ടിയെ കടിക്കുകയായിരുന്നു.
2012, നവംബർ 27, ചൊവ്വാഴ്ച
2012, നവംബർ 25, ഞായറാഴ്‌ച
2012, നവംബർ 24, ശനിയാഴ്‌ച
പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരണപെട്ടു
പുവത്തൂര്‍: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരണപെട്ടു. കാക്കശേരിയില്‍ താമസിക്കുന്ന പരേതനായ കുളങ്ങരകത്ത് അബ്ദുള്ളകുട്ടി മകന്‍ സുലൈമാന്‍ (41) ആണു മരണപ്പെട്ടത്. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. താമരപ്പിള്ളി - ചിറ്റാട്ടുകര റോഡില്‍ പല ചെരക്ക് വ്യാപാരം നടത്തി വരികയായിരുന്നു മരണമടഞ്ഞ സുലൈമാന്‍. പരേതയായ നബീസ ഉമ്മയും, മോനു, പരീദ്, അസീസ്, ആമിനു, ഐസുമ്മു എന്നിവര്‍ സഹോദരങ്ങളുമാണ്.
റസിയ
ചാവക്കാട്: ബ്ലാങ്ങാട് ഗോള്‍ഡന്‍ ബീച്ചിനടുത്ത് സീന മന്‍സിലില്‍ സെയ്തുമുഹമ്മദിന്റെ ഭാര്യ റസിയ (57) നിര്യാതയായി. മക്കള്‍: റഷീദ്, റസീന.
2012, നവംബർ 23, വെള്ളിയാഴ്‌ച
2012, നവംബർ 21, ബുധനാഴ്ച
2012, നവംബർ 20, ചൊവ്വാഴ്ച
2012, നവംബർ 18, ഞായറാഴ്‌ച
2012, നവംബർ 17, ശനിയാഴ്‌ച
2012, നവംബർ 14, ബുധനാഴ്‌ച
ടാക്സി ഡ്രൈവര്‍ ടൌണില്‍ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട്:
ടാക്സി ഡ്രൈവര്‍ ടൌണില്‍ കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് പേരകം കാഴുങ്കല്‍ വീട്ടില്‍ കണ്ടു
മകന്‍ ജയനാ(49)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ ചാവക്കാട് സബ് ജയിലിനു മുന്നില്‍ വെച്ച്
കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ:
ശാന്ത. മക്കള്‍: സജിനി. സജന, സജിത.
2012, നവംബർ 13, ചൊവ്വാഴ്ച
മേപ്പുറത്ത് പള്ളുണ്ണി
ചാവക്കാട്: മുന്‍ നഗരസഭാ കൌണ്‍സിലര്‍ തിരുവത്ര പുത്തന്‍കടപ്പുറം മേപ്പുറത്ത് പരേതനായ അമ്മുവിന്റെ ഭാര്യ പള്ളുണ്ണി (65) നിര്യാതയായി. മകന്‍: നാസര്‍. മരുമകള്‍: ഷഹീറ.
എലാന്ത്ര സുലൈഖ
പാവറട്ടി: പൈങ്കണ്ണിയൂരില്‍ താമസിക്കുന്ന പരേതനായ എലാന്ത്ര അബ്ദുല്‍കാദര്‍ ഭാര്യ സുലൈഖ (61) നിര്യാതയായി. മക്കള്‍: ബഷീര്‍ (കുവൈറ്റ്), കബീര്‍, നവ്ഷാദ് (പൈങ്കണ്ണിയൂര്‍ ജുമാ അത്ത് സെക്രടറി, നജാത്ത് ട്യൂഷന്‍ സെന്റര്‍) ഫൈസല്‍, നെസീര്‍ (ബഹ്‌റൈന്‍), നിസാര്‍, റംലത്ത്, ഷെമീറ. മരുമക്കള്‍ : സൈനുദ്ധീന്‍, അബ്ദുല്‍ റഹിമാന്‍, ഫാത്തിമ, ശാഹിദ, ഷംല, ഫസീല.
2012, നവംബർ 12, തിങ്കളാഴ്ച
2012, ഫെബ്രുവരി 28, ചൊവ്വാഴ്ച
എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍
പാവറട്ടി: പാവറട്ടി മുന്‍ പഞ്ചായത്ത് പ്രസിടെന്റും,യു ഡി എഫ് മണലൂര്‍ കമ്മറ്റി ചെയര്‍മാനും,കേരള കോണ്ഗ്രസ് കര്‍ഷക വിഭാഗം സംസ്ഥാന സെക്രടരിയും, കേരള കൊണ്ഗ്രെസ് സംസ്ഥാന സെക്രടറിയുമായ എ എല്‍ സെബാസ്ട്യന്‍ മാസ്റര്‍ ഹര്‍ദയാഘാതം മൂലം മരനപെട്ടു. കേരള കൊണ്ഗ്രെസ് മുന്‍ ജില്ലാ പ്രസിഡന്റും പാവറട്ടി സെന്റ് ജോസെഫ്സ് ഹൈസ്കൂള്‍ മുന്‍ പ്രധാന അധ്യാപകനും കേരള ഹവ്സിംഗ് ബോര്‍ഡ് മെമ്പര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള മാസ്റ്റര്‍ യു ഡി എഫ് ന്റെ ത്ര്ശൂരിലെ മുന്‍ നിര നേതാവായിരുന്നു.
2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച
ചാവക്കാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ബ്ളാങ്ങാട് കടലില്‍ തിരമാലയില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടി പറയച്ചന്‍ വീട്ടില്‍ കൃഷ്ണന്‍ (58) ആണ് മരിച്ചത്. ഉച്ചക്ക് 2.35ഓടെയാണ് സംഭവം. പരിക്കേറ്റ മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് പറയച്ചന്‍ വീട്ടില്‍ സാമി (58), മടേകടവില്‍ താമിക്കുന്ന ഇരട്ടപ്പുഴ ബ്ളാങ്ങാട് വീട്ടില്‍ വേണുഗോപാലന്‍ (59), മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് പാലക്കല്‍ വീട്ടില്‍ ഹനീഫ (57) എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളത്തിലേക്ക് ഇന്ധനവും മറ്റു സാമഗ്രികളും എത്തിച്ച് തിരിച്ചു കരയിലേക്കു വരുന്നതിനിടെ വഞ്ചി കരവലിവ് തിരമാലയില്‍ പെടുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)