2013, ഡിസംബർ 31, ചൊവ്വാഴ്ച

റിട്ട. സബ് രജിസ്ട്രാര്‍ കണ്ണമാട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍

ചാവക്കാട്: ഒരുമനയൂര്‍ കുണ്ടുകടവ് റോഡില്‍ റിട്ട. സബ് രജിസ്ട്രാര്‍ കണ്ണമാട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (80) നിര്യാതനായി.

നടുവില്‍പ്പാട്ട് മുരളി

ഗുരുവായൂര്‍: ആനക്കോട്ടയ്ക്ക് പടിഞ്ഞാറുവശം സൌപര്‍ണികയില്‍ പരേതനായ മാധവന്‍ നായരുടെ മകന്‍ നടുവില്‍പ്പാട്ട് മുരളി (47) നിര്യാതനായി. ഭാര്യ : രേഖ മേനോന്‍ (കെഎസ്ആര്‍ടിസി, ഗുരുവായൂര്‍). മകന്‍ :ജയകൃഷ്ണന്‍.

പുളിച്ചാറംവീട്ടില്‍ സാറു

ചാവക്കാട്:ഒരുമനയൂര്‍ അമൃത സ്കൂളിനു സമീപം പുളിച്ചാറംവീട്ടില്‍ ഉബൈദിന്റെ ഭാര്യ സാറു (63) നിര്യാതയായി. മക്കള്‍: ഇമാമുദ്ദീന്‍, ഇസ്മയില്‍, ബഷീര്‍, ജമീല, താഹിറ, ഷൈല

മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗം വേലായുധന്റെ മാതാവ് ഓത്തുള്ളി അയ്യ

വെങ്കിടങ്ങ്: ഓത്തുള്ളി പരേതനായ രാമന്റെ ഭാര്യ അയ്യ (95)നിര്യാതയായി. മക്കള്‍: വേലായുധന്‍ (മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗം), അയ്യപ്പന്‍കുട്ടി, പ്രശാന്ത് (കുവൈത്ത്), രാധ, ലീല, വിലാസിനി. മരുമക്കള്‍: സുബ്രഹ്മണ്യന്‍, കൃഷ്ണന്‍കുട്ടി, അമ്മു, പാര്‍വതി, രജിത, പരേതനായ ശങ്കരന്‍കുട്ടി.

2013, ഡിസംബർ 30, തിങ്കളാഴ്‌ച

കണക്കശേരി പ്രേമന്‍

ഗുരുവായൂര്‍: തൊഴിയൂര്‍ കണക്കശേരി പ്രേമന്‍ (50) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: പ്രജീഷ് (അബുദാബി), പ്രസീത. മരുമകന്‍: പ്രജീഷ് (അബുദാബി).

മന്നിയത്ത് മൊയ്തുണ്ണി

ചാവക്കാട്: എടക്കഴിയൂര്‍ വളയം തോട് മന്നിയത്ത് മൊയ്തുണ്ണി (67) നിര്യാതനായി. ഭാര്യ : ഫാത്തിമ്മ. മക്കള്‍ : ഷംസു, നാസര്‍, സെയ്ഫു, ഫരിത. മരുമകള്‍ : സലീം, താഹിര്‍, ബുഷ്‌റ, സബ്‌ന.

സിനിമാ നിര്‍മാതാവും അഭിഭാഷകുനുമായ കെ എം എ റഹിം നിര്യാതനായി

കുന്നംകുളം: സിനിമാ നിര്‍മാതാവും പ്രമുഖ അഭിഭാഷകുനുമായ കെ എം എ റഹിം (72) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചിറ്റഞ്ഞൂരിലെ വസതിയില്‍ വെച്ചായിരുന്നു മരണം . പവിത്രന്‍ സംവിധാനം ചെയ്ത ഉച്ച് എന്ന ചിത്രം നിര്‍മിച്ചതും തിരക്കഥ എഴുതിയതും റഹിം ആയിരുന്നു.

എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കെ എം അക് ബര്‍ 
പുതുക്കാട്: എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നന്തിക്കര മരാശ്ശേരി വാസുവിന്റെ മകന്‍ സുന്ദരന്‍(45)ആണ് മരിച്ചത്. ശിയാഴ്ച രാത്രി 9.45ന്‌ ദേശീയപാത നന്തിക്കരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഉടനെ എം.എല്‍.എ. തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കൂട്ടി സുന്ദരനെ മറ്റൊരു വാഹത്തില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് അയച്ചു.

കാര്യാട്ട് കെ.എം.സുഹറാബി

പാടൂര്‍: പരേതനായ കോണ്‍ഗ്രസ് നേതാവ് കാര്യാട്ട് എം കെ മുഹമ്മദുണ്ണി സാഹിബിന്റെ ഭാര്യ കെ.എം.സുഹറാബി (74) നിര്യാതയായി. മക്കള്‍: എം കെ മുഹമ്മദ് നജീബ്(വനംവകുപ്പ്), ഫാത്തിമ ബീ, നൌഷാദ്, നിഷാദ് (ഇരുവരും മസ്ക്കറ്റ്). മരുമക്കള്‍:  പി എം ഗഫൂര്‍ ഹാജി (സൌദി അറേബ്യ), ആരിഫ (അധ്യാപിക), നദീറ, ബ്രീസ

2013, ഡിസംബർ 29, ഞായറാഴ്‌ച

കേരള നിയമസഭയുടെ ആദ്യ പ്രോട്ടം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസ്

സലാല: സ്വാതന്ത്യ്രസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും കേരള നിയമസഭയുടെ ആദ്യ പ്രോട്ടം സ്പീക്കറുമായിരുന്ന റോസമ്മ പുന്നൂസ് (100) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടിനായിരുന്നു മരണം.

2013, ഡിസംബർ 28, ശനിയാഴ്‌ച

തളിക്കുളം സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃപ്രയാര്‍: തളിക്കുളം സ്‌നേഹതീരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. പാലക്കാട് മേപ്പറമ്പ് മിഷന്‍ കോമ്പൗണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന മണ്ടോടി ആന്റണി (ബേബി)യുടെ മകന്‍ അജിന്‍ (17) ആണ് മരിച്ചത്. പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

അഅഡ്വ. ആന്‍ഡ്രൂസ് മാത്യു

പാവറട്ടി: വെന്മേനാട് ഒലക്കേങ്കില്‍ ആന്‍ഡ്രൂസ് മാത്യു (74) നിര്യാതനായി. ചാവക്കാട് കോടതിയില്‍ അഭിഭാഷകനാണ്. ഭാര്യ: ഗ്രേസ്. മക്കള്‍: ജോസ്, മാത്യു (ഡോക്ടര്‍, കാസര്‍കോട്).നോട്ടറി പബ്ലിക് വക്കീലായിരുന്ന പരേതന്‍ പാവറട്ടി സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു.

ചിന്നക്കല്‍ ഐഷ ഗഫൂര്‍

ചാവക്കാട്: കടപ്പുറം ആശുപത്രിയുടെ തെക്ക് ചിന്നക്കല്‍ ഗഫൂര്‍ (വാച്ച) മകള്‍ ഐഷ (4) നിര്യാതയായി.

കീക്കോട്ട് സയ്യിദ്‌ മൊഹ്‌യുദ്‌ധീന്‍ ആറ്റകോയ തങ്ങള്‍

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍ പടിയില്‍ കീക്കോട്ട് ബന്‍ഗ്ളാവിലെ ഹബീം കോയ തങ്ങളുടെ മകന്‍ തങ്ങള്‍ പടിയില്‍ കീക്കോട്ട്‌ സയ്യിദ്‌ മൊഹ്‌യുദ്‌ധീന്‍ ആറ്റകോയ തങ്ങള്‍ (59) നിര്യാതനായി. ഭാര്യ: താഹിറ ബീവി. മകള്‍: ഫാത്തിമ്മ മാഗിറബീവി. മരുമകന്‍ : നൌഫല്‍ തങ്ങള്‍ .

പെരുമ്പിലാവില്‍ സരസ്വതിയമ്മ

ഗുരുവായൂര്‍: പരേതനായ ഉള്ളാട്ടില്‍ ഉണ്ണിക്കൃഷ്ണമേനോന്റെ ഭാര്യ പെരുമ്പിലാവില്‍ സരസ്വതിയമ്മ (89) നിര്യാതയായി. മക്കള്‍: തുളസി, രമണി (മുന്‍ ഉദ്യോഗസ്ഥ, ഇന്ത്യന്‍ കോഫി ബോര്‍ഡ്), നന്ദകുമാര്‍ (ബേബി), പരേതനായ പെരുമ്പിലാവില്‍ ഗോപാലകൃഷ്ണന്‍ (ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍). മരുമകന്‍: പത്മനാഭന്‍ (മുന്‍ ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ കോഫി ബോര്‍ഡ്).

കല്ലിപറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍

വെങ്കിടങ്ങ്: കല്ലിപറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍(80) നിര്യാതനായി. ഭാര്യ: വരിക്കശേരി കല്യാണിക്കുട്ടിഅമ്മ. മക്കള്‍: രമാദേവി, രതീദേവി, രാജീവ് നാരായണന്‍, രാജേഷ് മാധവന്‍. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ശൈലജ.

വൈലപ്പുള്ളി രാജന്‍

തൃപ്രയാര്‍: വലപ്പാട് വൈലപ്പുള്ളി രാജന്‍ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജിത്ത്, രാജേഷ്, രതീഷ്. മരുമക്കള്‍: റിമ, ശബ്ന, ദീപ്തി.

കരീപ്പാടത്ത് ചന്ദ്രിക

വാടാനപ്പള്ളി: ആശാന്‍ റോഡ് കരീപ്പാടത്ത് ജയസേനന്റെഭാര്യ ചന്ദ്രിക(64) നിര്യാതയായി. മക്കള്‍: ജിംസി, സിമ്മി. മരുമക്കള്‍: സിനി, ശൃംഗന്‍.

കുരുതുകുളങ്ങര അന്തോണി

പറപ്പൂര്‍: കുരുതുകുളങ്ങര അന്തോണി (61) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഷൈനി, ഷൈജി, ഷാബു, സെബി, സിജോ, ഷിജി. മരുമക്കള്‍: ജോയ്, ലിജു, ലിന്‍സി, ഡേവീസ്.

പനക്കല്‍ കുര്യന്‍

ബ്രഹ്മകുളം: പനക്കല്‍ കുര്യന്‍(63) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: റോജ, റെജി. മരുമക്കള്‍: ജോയ്, ബെന്നി.

ചീരമ്പന്‍ പൊറിഞ്ചു ഡേവിസ്

ഏനാമാക്കല്‍: ചീരമ്പന്‍ പൊറിഞ്ചു ഡേവിസ് (62) നിര്യാതനായി.  ഭാര്യ: പുഷ്പം. മക്കള്‍: പ്രിന്‍സ്, ചാള്‍സ്.

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

പീച്ചിലി വീട്ടില്‍ സുബ്രഹ്മണ്യന്‍

ഗുരുവായൂര്‍: ഇരിങ്ങപ്രം ചൊവ്വല്ലൂര്‍പടി ഷാര്‍ജ റോഡില്‍ പീച്ചിലി വീട്ടില്‍ പരേതനായ കുട്ടാപ്പു മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി. സിപിഐ ഇരിങ്ങപ്രം ബ്രാഞ്ച് കമ്മറ്റി അംഗവും ഗുരുവായൂര്‍ ദേവസ്വം താല്ക്കാലിക ജീവനക്കാരനുമായിരുന്നു. ഭാര്യ: ബിന്ദു സുബ്രഹ്മണ്യന്‍ ( ഡയറക്ടര്‍, കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക്). മക്കള്‍: സുജിത്ത്, ശര്‍മിള. മരുമകന്‍: രാജേഷ്.

കണ്ടരാശേരി ഷൈലജ

ചാവക്കാട് : തിരുവത്ര പുത്തന്‍കടപുറം കണ്ടരാശേരി ശ്രീധരന്റെ ഭാര്യ ഷൈലജ (56) നിര്യാതയായി. മക്കള്‍: സെനില്‍, ഷനോജ്, ഷെനീസ്, ശ്രീജേഷ്. മരുമക്കള്‍: ബോബി, നിര്‍മല, ജിഷ.

കരുമത്തില്‍ ലീല

ചാവക്കാട്: നോര്‍ത്ത് ഒരുമനയൂരില്‍ പരേതനായ കരുമത്തില്‍ കുമാരന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കള്‍: വിശ്വംഭരന്‍, സുരേഷ്, തിലകന്‍, പുഷ്പ. മരുമക്കള്‍: ശകുന്തള, രമ, ഷീന, ചന്ദ്രന്‍.

2013, ഡിസംബർ 25, ബുധനാഴ്‌ച

ദുബൈ കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്റെ മകന്‍ കടലില്‍ മുങ്ങി മരിച്ചു

ദുബൈ: യു എ ഇ കെ എം സി സി യുടെ അധ്യക്ഷന്‍ ഡോ:പുത്തൂര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുറഹ്മാന്‍ (22) ഫുജൈറ കടലില്‍ മുങ്ങിമരിച്ചു. ദുബൈ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എം ബി എ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച്ച രാവിലെ ഫുജേറ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്.

ആച്ചിവീട്ടില്‍ വേലായി

ചാവക്കാട്‌: ഇരട്ടപ്പുഴ ആച്ചിവീട്ടില്‍ വേലായി (85) നിര്യാതനായി. മക്കള്‍: രാജന്‍, ഹരിദാസ്‌, മണികണ്ഠന്‍, ലക്ഷ്മി , സതി, ഷീജ, ഷീബ, ഷീല. മരുമക്കള്‍: മോഹനന്‍, ഗോപി, സത്യന്‍, ബാലകൃഷ്ണന്‍, ഷാജി, താര, രാജി, സുദ.

ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കൊടകര: സ്കൂട്ടറിന്‌ പിറകെ കണ്ടയ്ര്നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഒപ്പം യാത്രചെയ്തിരുന്ന ബന്ധുവ്ന്‌ ഗുരുതരപരിക്കേറ്റു. പുത്തന്‍ചിറ കണ്ണമ്പുഴ അരിക്കാടന്‍ വീട്ടില്‍ മാത്യു മകന്‍ മെല്‍വിന്‍ (24) ആണ് മരിച്ചത്.

പെരിഞ്ചേരി ജോര്‍ജ്ജ്

ചിയ്യാരം: പെരിഞ്ചേരി അന്തോണി മകന്‍ ജോര്‍ജ്ജ് (80) നിര്യാതനായി.  ഡോളി, ബീന, ടെസ്സി, ബാബു. മരുമക്കള്‍: സ്റ്റീഫന്‍, ആന്റണി, നിമ്മി, പരേതായ ജോസ് മണി.

പ്രാണിയാട് വാത്തിയേടത്ത് അബ്ദുല്‍ കരീം

പുന്നക്കബസാര്‍: മതിലകം കുളിമുട്ടം പ്രാണിയാട് വാത്തിയേടത്ത് പരേതനായ മുഹമ്മദ് മകന്‍ അബ്ദുല്‍ കരീം (53) നിര്യാതനായി. ഭാര്യ: നസീം. സഹോദരങ്ങള്‍: അബ്ദുല്‍ റബിമാന്‍കുട്ടി, ഐശു, കുഞ്ഞിബീവാത്തു, റുഖിയ, പരേതനായ മാമദു.

മൂളംപറമ്പില്‍ ലൈല

കൊടുങ്ങല്ലൂര്‍: പുതിയകാവ് മൂളംപറമ്പില്‍ അബ്ദുല്ലകുട്ടിയുടെ ഭാര്യ ലൈല (58) നിര്യാതയായി. മക്കള്‍: ഫിറോസ്(ദുബൈ), ഫൈസല്‍(വയാട്), ഷിഹാബുദ്ദീന്‍(ദുബൈ), സോഫിയ. മരുമക്കള്‍: നാസര്‍, ഫെമിന, തസ്നി, ഹുസ്ന. 

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് റിട്ട. ഡെപ്യൂട്ടി സര്‍വേയര്‍ മരിച്ചു

ഒല്ലൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ റിട്ട. ഡെപ്യൂട്ടി സര്‍വേയര്‍ സ്കൂട്ടറിടിച്ച് മരിച്ചു. ഒല്ലൂര്‍ കൊളത്തൂര് വീട്ടില്‍ ശിവരാമന്‍(62) ആണ് മരിച്ചത്. ആയുര്‍വേദ ചികില്‍സക്കായി കോലഴിയിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു പരേതന്‍.

2013, ഡിസംബർ 24, ചൊവ്വാഴ്ച

നാട്ടിക മഹല്ല് പ്രസിഡന്റ് ബീച്ച് കളത്തിപ്പറമ്പില്‍ കെ.എ. കുഞ്ഞുമുഹമ്മദ് ഹാജി

തൃപ്രയാര്‍: നാട്ടിക മഹല്ല് പ്രസിഡന്റ് ബീച്ച് കളത്തിപ്പറമ്പില്‍ കെ.എ. കുഞ്ഞുമുഹമ്മദ് ഹാജി (84) നിര്യാതനായി. നാട്ടിക ശൌക്കത്തുല്‍ ഇസ്ലാം സഭയിലെ അംഗമാണ്. ഭാര്യ: ആമിനബീവി ഹജ്ജുമ്മ. മക്കള്‍: ഷംസുദ്ദീന്‍(അല്‍ഐന്‍), ഷൌക്കത്തലി(ദുബായ്), കമറുദ്ദീന്‍(മസ്കറ്റ്), ഡോ. നസീര്‍(ദുബായ്), ഷാജിത, ഫൌസിയ. മരുമക്കള്‍: നാദിറ, ഷെമി, സെമീറ, സനൂജ, ജലാല്‍, അബ്ദുറഹിം.

സ്വാതന്ത്യ്രസമര സേനാനി കണ്ടാണശേരി പി.കെ. മണത്തിലിന്റെ ഭാര്യ രുഗ്മിണി

ഗുരുവായൂര്‍: സ്വാതന്ത്യ്രസമര സേനാനി കണ്ടാണശേരി പി.കെ. മണത്തിലിന്റെ ഭാര്യ രുഗ്മിണി (90) നിര്യാതയായി. ആദ്യകാല കമ്യൂണിസ്റ്റായിരുന്ന രുഗ്മിണിയുടെ നേതൃത്വത്തിലാണ് കണ്ടാണശേരിയില്‍ അംഗന്‍വാടി ആരംഭിച്ചത്.

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ഇന്ത്യ കോഫി ഹൌസ് ജീവനക്കാരന്‍ കെ. ഉദയകുമാര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ സത്രം കോംപ്ളക്സിലെ ഇന്ത്യ കോഫി ഹൌസ് ജീവനക്കാരന്‍ കെ. ഉദയകുമാര്‍ (43) നിര്യാതായി. തമിഴ്നാട് വെല്ലൂര്‍ കാട്പാഡി സ്വദേശി ആണ്. ഭാര്യ: രാജേശ്വരി.

അയിനിക്കല്‍ ഫാത്തിമ്മ

പുന്നയൂര്‍ക്കുളം: അണ്ടത്തോട് തങ്ങള്‍പ്പടി ജുമാഅത്ത് പള്ളിക്ക് സമീപം ആനൊടിയില്‍ ഇബ്രാഹീമിന്റെ ഭാര്യ അയിനിക്കല്‍ ഫാത്തിമ്മ (55 നിര്യാതയായി). മക്കള്‍: റഷീദ്, ഷെമീര്‍, പരേതനായ ഹനീഫ. മരുമക്കള്‍: ഷെമീറ, ജിഷ.

എരവത്തൂര്‍ ലോനപ്പന്‍ ദേവസ്സി

മാള: എരവത്തൂര്‍ ലോനപ്പന്‍ ദേവസ്സി (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നം . മക്കള്‍: ആന്റു, സിസിലി, ജോസ്, വര്‍ഗീസ്, അല്‍ഫോന്‍സ. മരുമക്കള്‍: റോസിലി, മേരി, കൊച്ചുത്രേസ്യ.

2013, ഡിസംബർ 22, ഞായറാഴ്‌ച

ആളേത്ത് സന്തോഷ് കുമാര്‍

മാള: എരവത്തൂര്‍ ആളേത്ത് ഭാസ്ക്കരന്‍ കര്‍ത്തായുടെ മകന്‍ സന്തോഷ് കുമാര്‍(48) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ഗായത്രി, ചിന്‍മയ.

പുളിക്കല്‍ ബക്കര്‍

ചാവക്കാട്: കടപ്പുറം ഗവ ആശുത്രിക്ക് സമീപം പരേതനായ പുളിക്കല്‍ കുഞ്ഞിമോന്‍ മകന്‍ ബക്കര്‍ (60) നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: ഹലീമ, ഷമീര്‍, സൈനബ. മരുമകന്‍: ഷെജി.

കൂടല്‍ മാണിക്യം ക്ഷേത്രം തന്ത്രി അണിമംഗലത്ത് പരമേശ്വരന്‍ മ്പൂതിരി നിര്യാതായി

ഇരിങ്ങാലക്കുട: കൂടല്‍ മാണിക്യം ക്ഷേത്രം തന്ത്രി അണിമംഗലത്ത് പരമേശ്വരന്‍ മ്പൂതിരി (75) നിര്യാതായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ (ശെനിയാഴ്ച്ച) പുലര്‍ച്ചെ 6.30 നായിരുന്നു അന്ത്യം. കൂടല്‍മാണിക്യം ക്ഷേത്രത്തിനു പുറമെ നൂറോളം ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2008ല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന നവീകരണ കലശത്തില്‍ ആചാര്യനായിരു അദ്ദേഹം.

2013, ഡിസംബർ 21, ശനിയാഴ്‌ച

ഖത്തറുകാരുടെ ഹാജിക്ക നിര്യാതനായി

ദൊഹ: മുസ്‌ലിം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്ന ഖത്തറുകാരുടെ ഹാജിക്ക (67) നിര്യാതനായി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ചക്കുംകണ്ടം എന്‍.ടി.കുഞ്ഞുമോന്റെയും എം.വി.ഖദീജയുടെയും മകനാണ്. നീണ്ട 48 വര്ഷത്തെ സംഭവ ബഹുലമായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഇന്ന് (ശനിയാഴ്ച്ച) വൈകുന്നേരം 6.30ന് ദൊഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപെട്ടത്.

സുഹറയാണ് ഭാര്യ. ഖത്തര്‍ പെട്രോളിയത്തിലെ ഷഹീന്‍ അബ്ദുള്‍ ഖാദര്‍, ഹമദ് ഹോസ്പിറ്റലിലെ ഷഹന, സജിത, ഹഫ്‌സ എന്നിവരാണ് മക്കള്‍. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും ഞായറാഴ്ച്ച അസര്‍ നമസ്‌കാരനന്തരം അബൂഹമൂര്‍ ഖബര്സ്ഥാ നില്‍ വെച്ച് നടക്കും. 

മൂക്കോല ഉണ്ണിരാമന്‍ മാസ്റ്റര്‍

പാവറട്ടി: പുവ്വത്തൂര്‍ മൂക്കോല കൃഷ്ണന്‍ മകന്‍ ഉണ്ണിരാമന്‍ മാസ്റ്റര്‍ (80) നിര്യാതനായി. ഭാര്യ: സുരുജി. മക്കള്‍: സുവനിത, സരിത, സതീശന്‍, സനീറ. മരുമക്കള്‍: സ്വാമിനാഥന്‍, ലയ, രാമചന്ദ്രന്‍, പരേതനായ സദാനന്ദന്‍.

തേരാംമ്പിള്ളി പാക്രത്ത് മറിയക്കുട്ടി

ചാലക്കുടി: ലത്തീന്‍പള്ളിക്ക് സമീപം തേരാംമ്പിള്ളി പാക്രത്ത് പരേതായ ചെറിയക്കുട്ടി ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. മക്കള്‍: പരേതരായ ഫ്രാന്‍സീസ്, സക്കറിയ. മരുമകള്‍: ആഗ്നസ്. പേരക്കുട്ടികള്‍: ലിന്റ ജസ്റിന്‍, എറിന്‍, ലിറ്റി ജിജോ.

കുന്ദംകുളം ചിറ്റഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കുന്ദംകുളം: ചിറ്റഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചൂണ്ടല്‍ തായങ്കാവ് ഒലക്കേങ്കില്‍ ആന്റണിയുടെ മകന്‍ ഡൈസനാ(19)ണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചിറ്റഞ്ഞൂര്‍ സരിഗ സെന്ററിലായിരുന്നു അപകടം.

ചാവക്കാട് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് വഴിയാത്രികനായ ഗൃഹാഥന്‍ മരിച്ചു

ചാവക്കാട്: ചാവക്കാട്  ബസ് സ്റ്റാന്‍ഡിനു മുന്നില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് വഴിയാത്രികനായ ഗൃഹാഥന്‍ മരിച്ചു. മുല്ലശ്ശേരി എടക്കളത്തൂര്‍ ജോണി(66) ആണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 1.50 നാണ് അപകടം. സ്റ്റാന്‍ഡില്‍ നിന്നു വേഗത്തിലെടുത്ത് എറണാകുളത്തേക്ക് പോവുകയായിരുന്ന കൃഷ്ണ ബസാണ് ജോണിയെ ഇടിച്ചിട്ടത്.

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മേലേസ്ഥ് കുഞ്ഞുവറീത് നിക്സണ്‍


ചാലക്കുടി: കൊരട്ടി മേലേസ്ഥ് കുഞ്ഞുവറീത് നിക്സണ്‍ (48). ഭാര്യ: ലീ. മകള്‍: അനീ. 

തച്ചാട്ട് കുമാരന്‍


പുത്തന്‍പീടിക: വള്ളൂര്‍ തച്ചാട്ട് കുമാരന്‍ (60) നിര്യാതനായി. ഭാര്യ: അമ്മു. മക്കള്‍: രമ്യ, സൌമ്യ. മരുമകന്‍: ബിനോഷ്. 

നോങ്ങല്ലൂര്‍ വള്ളിക്കാട്ടിരി രാഘവന്‍


കുന്നംകുളം: മരത്തംകോട് നോങ്ങല്ലൂര്‍ വള്ളിക്കാട്ടിരി രാഘവന്‍ (77) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: കമലം, ഉഷ, പുഷ്പാകരന്‍, സുനില്‍,. മരുമക്കള്‍: ഉണ്ണി, ബാബു, സുനിതകുമാരി, സജിത. 

മേനോത്ത് പറമ്പില്‍ സോമന്‍


അന്തിക്കാട്: ചെമ്മാപ്പിള്ളി മേനോത്ത് പറമ്പില്‍ സോമന്‍(62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: സിമി, സ്മിത്ത്. മരുമകന്‍: നിവിന്‍. 

അമ്പൂക്കന്‍ മേരി


മാള: പുളിപ്പറമ്പ് അമ്പൂക്കന്‍ ഔസോപ്പിന്റെ മകള്‍ മേരി (52) നിര്യാതയായി.

തളിയപ്പറമ്പില്‍ ലൈജു


മാള: പള്ളിപ്പുറം തളിയപ്പറമ്പില്‍ ആന്റുവിന്റെ മകന്‍ ലൈജു (41) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍: അലക്സ്, ആകാശ്, അബിന്‍.  

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

തൃപ്രയാര്‍: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. വലപ്പാട് സ്വദേശി കിഴക്കേപ്പാട്ട് കൃഷ്ണന്‍കുട്ടി (55) യാണ് മരിച്ചത്. ഇന്ന് (വ്യാഴം) രാവിലെ തൃപ്രയാര്‍ ബസ് സ്റ്റാന്റിന്‍ വടക്കുഭാഗത്ത് ദേശീയപാതയിലായിരുന്നു അപകടം. സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ

2013, ഡിസംബർ 18, ബുധനാഴ്‌ച

പാറാട്ടു വീടില്‍ (കാന്റിങ്ങ്) മുഹമ്മദാലി

ചാവക്കാട്: ഒരുമനയൂര്‍ തെക്കേ തലക്കല്‍ ജുമാഅത്ത് പള്ളിക്ക് തെക്കു വശം താമസിക്കുന്ന പാറാട്ടു വീടില്‍ (കാന്റിങ്ങ്) മുഹമ്മദാലി (64) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍ : ഷെമീര്‍ (ലണ്ടന്‍), ഷഹീര്‍ (യു എ ഇ), ജാബിര്‍ (ഖത്തര്‍) സെബീന. മരുമക്കള്‍ : സെകീര്‍ (വട്ടേക്കാട്), സഫന, വഫ, സന.

2013, ഡിസംബർ 17, ചൊവ്വാഴ്ച

ചേറ്റുവ കനോലി കനാലില്‍ യുവാവിന്‍റെ മൃതദേഹം കരക്ക് അടിഞ്ഞു

കെ എം അക് ബര്‍
ചാവക്കാട്‌: കടപ്പുറം അഞ്ചങ്ങാടി ബുഖാറ പള്ളിക്ക് കിഴക്ക്‌ കനോലികനാല്‍ പാണ്ടിലക്കടവില്‍ യുവാവിന്‍റെ മൃതദേഹം കരക്ക് അടിഞ്ഞു. അന്തിക്കാട് സ്വദേശി മങ്ങാട്ട്കര വീട്ടില്‍ മരാശേരി ബാലക്രിഷ്ണന്റെ മകന്‍ ബിനോയ് (32) യുടെ മൃതദേഹം ആണ്‌ ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം അഞ്ചര മണിയോടെ കരക്ക് അടിഞ്ഞത്.

നാലകത്ത് പോക്കാക്കില്ലത്ത് ഫാത്തിമക്കുട്ടി ടീച്ചര്‍

ചാവക്കാട് : പേരകം നാലകത്ത് പോക്കാക്കില്ലത്ത് പരേതനായ അഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി ടീച്ചര്‍ (88) നിര്യാതയായി. പരേതനായ അടിമ മുസ്ലിയാരുടെ മകളാണ്. മക്കള്‍: ഹയറുന്നീസ, ഡോ.മെഹറുന്നീസ, പരേതനായ ആരിഫ്. മരുമക്കള്‍: ശറഫുദ്ധീന്‍ (റിട്ട.ഐ.പി.എസ്)

നാലകത്ത് അബ്ദുല്ല ഹാജി

ചാവക്കാട്: എടക്കഴിയൂര്‍ നാലകത്ത് അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി(സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍), സിദ്ദീഖ് ഹാജി, ഷംസുദ്ദീന്‍ ഹാജി, നദീറ, നൌബത്ത്, കമറുഭാന്‍, ബേനസീര്‍(റാസല്‍ഖൈമ). മരുമക്കള്‍: കദീജ, ആമിന, താഹിറ, മുഹമ്മദാലി(ബിസിനസ്), അഡ്വ.റഹീം, ഷരീഫ്(റാസല്‍ഖൈമ), മൂസ.

എടക്കളത്തൂര്‍ കുരിയാക്കോസ്

ചാവക്കാട്: ടൌണിലെ ആദ്യകാല ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ പൂക്കുളം എടക്കളത്തൂര്‍ കുരിയാക്കോസ്(78) നിര്യാതനായി. ഭാര്യ: റജീന. മക്കള്‍: ആലിസ്, തോംസണ്‍(കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍, ഗുരുവായൂര്‍), മോളി(അധ്യാപിക, വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്കൂള്‍, കാക്കശ്ശേരി), ആന്‍സി. മരുമക്കള്‍: തോമസ്(വ്യാപാരി), റീന, ജോണ്‍സണ്‍(റിട്ട. എയര്‍ഫോഴ്സ്), ജോണ്‍സണ്‍. 

ചെറുനമ്പി ഹവ്വാഉമ്മ

ചാവക്കാട്: അകലാട് മൂന്നയിനി ബീച്ച് ചെറുനമ്പി മൊയ്തുട്ടിയുടെ ഭാര്യ ഹവ്വാഉമ്മ (68) നിര്യാതയായി മക്കള്‍: മൊയ്തീന്‍ കോയ, മുസ്തഫ, അബ്ദുല്‍ ഖാദര്‍, സുലൈഖ, മരുമക്കള്‍: മൈമൂന, നഫീസു, ഷക്കീല.

കൊച്ചീക്കാരന്‍ മാമി

ചാവക്കാട്: തൊട്ടാപ്പ് ലൈറ്റ് ഹൌസിടുത്ത് കൊച്ചീക്കാരന്‍ മാമി (75) നിര്യാതയായി. മക്കള്‍: സുലൈമാന്‍, മുഹമ്മദാലി (ഇരുവരും അബുദാബി). മരുമക്കള്‍: സൈനബ, ഫാത്തിമ.