വാടാനപ്പള്ളി: വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി കാവിമൂല ഇഗ്ലോ തയ്യില്‍ ദാമോദരന്‍ (52) കുഴഞ്ഞുവീണുമരിച്ചു. വാടാനപ്പള്ളി ചിലങ്ക ജങ്ഷനിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ദാമോദരന്‍ വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനിടെയിലാണ് കുഴഞ്ഞുവീണത്.
ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ് ജീവനക്കാര്‍ വാടാനപ്പള്ളി പോലീസിന്റെ സഹായത്തോടെ ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ ചട്ടുകപ്പാറ ഗവ. സ്‌കൂളില്‍ അധ്യാപകനായിരുന്ന ദാമോദരന്‍ ജൂണ്‍ 24നാണ് വാടാനപ്പള്ളി സ്‌കൂളില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റത്.
ഭാര്യ: പുഷ്പ (അധ്യാപിക, പുഴാടി സ്‌കൂള്‍). മക്കള്‍: അഖില്‍ (ചെന്നൈ), അനഘ (അഞ്ചരക്കണ്ടി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ