ചാവക്കാട്: ഉറങ്ങിക്കിടക്കവെ തൊട്ടിലില്‍ നിന്നു വീണ് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു. ബ്ളാങ്ങാട് വാടക വീട്ടില്‍ താമസിക്കുന്ന കോഴിക്കോട് വടകര അയിരിക്കാട് കുരിയാടി താരേമല്‍ ബാബുവിന്റെ മകന്‍ കുട്ടന്‍ ആണ് മരിച്ചത്. നാലു ദിവസം മുമ്പ് തൊട്ടിലില്‍ നിന്നു വീണു പരിക്കേറ്റ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മാതാവ്: ഫാത്തിമ. സഹോദരന്‍: അതുല്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ