ഗുരുവായൂര്‍: യുവാവിനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. കണ്ണൂര്‍ അഴീക്കോട് സുമ നിവാസില്‍ വെങ്കിട്ടരാമന്റെ മകന്‍ ശ്യാംകുമാറി (30) നെയാണ് ഗുരുവായൂര്‍ തെക്കെ നടയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്.
ഗുരുവായൂര്‍ കിഴക്കെനടയിലെ ഫുട്പാത്ത് കച്ചവടക്കാരനാണ്. കുറച്ചുകാലമായി ലോഡ്ജ്മുറിയിലാണ് താമസം. ഇന്നലെ മുറി തുറന്നു കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലിസില്‍ വിവരമറിയിച്ചു. പോലിസെത്തിയാണ് മുറി തുറന്നത്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നെഴുതിയ ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്െടടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ