2013, ഏപ്രിൽ 29, തിങ്കളാഴ്‌ച
2013, ഏപ്രിൽ 28, ഞായറാഴ്‌ച
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു
പുന്നയൂര്‍ക്കുളം: എഇഒ സെന്ററിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു. തെക്കെ പുന്നയൂര്‍ കരിപ്പോട്ട് വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാനിലാണ് (19) മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതി പോസ്റ്റില്‍ തലയിടിച്ചാണ് പരിക്കേറ്റത്.
2013, ഏപ്രിൽ 27, ശനിയാഴ്‌ച
2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച
2013, ഏപ്രിൽ 25, വ്യാഴാഴ്‌ച
2013, ഏപ്രിൽ 24, ബുധനാഴ്‌ച
2013, ഏപ്രിൽ 23, ചൊവ്വാഴ്ച
2013, ഏപ്രിൽ 22, തിങ്കളാഴ്‌ച
2013, ഏപ്രിൽ 21, ഞായറാഴ്‌ച
2013, ഏപ്രിൽ 20, ശനിയാഴ്‌ച
മണത്തല ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്ന വടക്കൂട്ട് ദേവകി
ഗുരുവായൂര്‍: കാരക്കാട് വടക്കൂട്ട് വിജയന്‍മാസ്ററുടെ ഭാര്യ ദേവകി (70) നിര്യാതയായി. മണത്തല ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. മക്കള്‍: ഡോ. ഷാജി (എസ്എംഒ വയനാട്), ഷൈനി (സബ് എന്‍ജിനീയര്‍, വടകര), ബൈജു (അധ്യാപകന്‍, ബ്ളാങ്ങാട്). മരുമക്കള്‍: ദാമോദരന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, വയനാട്), പ്രദീപ് (ബിസിനസ്), ശോഭ (അധ്യാപിക, നാഗലശേരി).
തട്ടത്ത് വളപ്പില്‍ ആയിഷക്കുട്ടിയുമ്മ
പുന്നയൂര്‍ക്കുളം: വടക്കേക്കാട് കല്ലൂര്‍ തെക്കേപ്പാട്ടയില്‍ പരേതനായ മൊയതീന്‍കുട്ടിയുടെ ഭാര്യ തട്ടത്ത് വളപ്പില്‍ ആയിഷക്കുട്ടിയുമ്മ (95) നിര്യാതയായി. മക്കള്‍: മുഹമ്മദുണ്ണി, കുഞ്ഞുമോന്‍, അബൂബക്കര്‍, ഫാത്തിമ, കുഞ്ഞുമോള്‍, ബിക്കുട്ടി. ഖദീജ. മരുമക്കള്‍: കുഞ്ഞുമോന്‍, അബു, ആയിഷാബി, ഫാത്തിമ, സുഹറ, പരേതരായ മുഹമ്മുണ്ണി ഹാജി, മൊയ്തുട്ടി.
തൈക്കണ്ടിപറമ്പില്‍ അലി
ചാവക്കാട്: മുതുവട്ടൂര്‍ തൈക്കണ്ടിപറമ്പില്‍ അലി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: താജു, ഉഷൈബ, ജൂനിത, ഫൈസല്‍ (ദുബായ്), റഫീഖ് (കാജാ കമ്പനി). മരുമക്കള്‍: ഹനീഫ (സൌത്ത് ഇന്ത്യന്‍ ബാങ്ക്), മുഹമ്മദാലി (കുവൈത്ത്), ബഷീര്‍ (അബുദാബി), ഹാജിറ, ഷാഹിദ.
2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച
2013, ഏപ്രിൽ 17, ബുധനാഴ്‌ച
റിട്ട. പോസ്റ്റ് മാസ്റ്റര്‍ മമ്മിയൂര്‍ കണ്ടിരങ്ങത്ത് രാമചന്ദ്രന്‍
ഗുരുവായൂര്‍: റിട്ട. പോസ്റ്റ് മാസ്റ്റര്‍ മമ്മിയൂര്‍ കണ്ടിരങ്ങത്ത് രാമചന്ദ്രന്‍ (68) നിര്യാതനായി. ഭാര്യ: മുള്ളത്ത് ഇന്ദിര. മക്കള്‍: ബീന (എച്ച്ഡിഎഫ്സി), രാമദാസ് (ലണ്ടന്‍), മരുമകള്‍: ജയന്തി.
ദേവസ്വം റിട്ട. സെക്യൂരിറ്റി ഓഫിസര്‍: പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ നായര്‍
ഗുരുവായൂര്‍: ദേവസ്വം റിട്ട. സെക്യൂരിറ്റി ഓഫിസര്‍ മമ്മിയൂര്‍ മുള്ളത്ത് റോഡ് പുത്തന്‍വീട്ടില്‍ (കൃഷ്ണപ്രിയ) രാധാകൃഷ്ണന്‍ നായര്‍ (69) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: പ്രസീദ (അധ്യാപിക, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂള്‍), പ്രിയ (മസ്കറ്റ്). മരുമക്കള്‍: പി. രമേഷ്, മനോജ് (മസ്കറ്റ്).
മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു
പുന്നയൂര്‍ക്കുളം: ഐരൂര്‍ പരേതനായ കൊടുവായൂരയില്‍ മൊയ്തയുടെ മകന്‍ സുല്‍ഫിക്കര്‍ അലി (42) മസ്കറ്റില്‍വച്ച് കാറിടിച്ച് മരിച്ചു. മൃതദേഹം പിന്നീട് നാട്ടില്‍കൊണ്ടുവന്ന് കബറടക്കും.
മസ്കറ്റില്‍ എല്‍ ആന്‍ഡ് ടി കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍പോയി താമസസ്ഥലത്തേക്ക് തിരിച്ചുപോരുമ്പോള്‍ റോഡ് മുറിച്ചു കടന്നപ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഷാജിത. മക്കള്‍: സുഹൈല്‍, സിനാന്‍, സിയ.
2013, ഏപ്രിൽ 16, ചൊവ്വാഴ്ച
കുഞ്ഞീരകത്ത് ദേവന്‍
ചാവക്കാട്: കോട്ടപ്പുറം കുഞ്ഞീരകത്ത് ദേവന്‍(70) നിര്യാതനായി. ഭാര്യ:ദമയന്തി. മക്കള്‍: മണി, ഗൌരി, സിദ്ദന്‍, സുധീരന്‍, മനോജ്, ഹരീഷ്, ഷിനോജ്, സിന്ധു, സുരജ, ഷീജ. മരുമക്കള്‍: രാജന്‍, കുഞ്ഞിമോന്‍, ചന്ദ്രശേഖരന്‍, അജിത, ഇന്ദിര, അനില, ശ്രീജിത്ത്.
വലിയകത്ത് കുറ്റിപ്പുറത്തില്‍ സൂപ്പില്‍ ഉമ്മര്‍കുട്ടി
വടക്കേക്കാട്: കല്ലൂര്‍ കൊമ്പത്തേല്‍പ്പടി വലിയകത്ത് കുറ്റിപ്പുറത്തില്‍ പരേതനായ മുഹമ്മദുണ്ണിയുടെ മകന്‍ സൂപ്പില്‍ ഉമ്മര്‍കുട്ടി (63) നിര്യാതനായി. ഭാര്യ: റുഖിയ മുളക്കാഞ്ചേരി. മക്കള്‍: ഫവാസ് (ദുബായ്), ഫാസില. മരുമകന്‍: ഫിജിഷ് (ദുബായ്).
കാരയില്‍ ശങ്കരന്‍
പാവറട്ടി: മുല്ലശേരി കാരയില്‍ ശങ്കരന്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ നീലിക്കുട്ടി. മക്കള്‍: വള്ളിയമ്മു (റിട്ട. അധ്യാപിക), വേലായുധന്‍ (റിട്ട. കെഎസ്ഇബി), കാര്‍ത്യായനി (റിട്ട. ആരോഗ്യവകുപ്പ്), പാറു (റിട്ട. പിഡബ്ള്യുഡി), നാരായണന്‍, കൃഷ്ണന്‍, അനിത, ശോഭന (ഓവര്‍സിയര്‍ ഇറിഗേഷന്‍). മരുമക്കള്‍: പരേതനായ കുമാരന്‍, രേണുക, കറപ്പകുട്ടി (ഇഎസ്ഐ), രമ, ഹൈമാവതി, ലോഹിതാക്ഷന്‍.
പനക്കല്‍ ലീല
പാവറട്ടി: പെരിങ്ങാട് പനക്കല്‍ കുഞ്ഞിപാറുവിന്റെ മകള്‍ ലീല (70) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: സരോജിനി, തങ്ക, കമല.
2013, ഏപ്രിൽ 14, ഞായറാഴ്‌ച
മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ പിതാവ് വാനിടിച്ച് മരിച്ചു
പുന്നയൂര്‍ക്കുളം: കുവൈറ്റില്‍നിന്നു വരികയായിരുന്ന മരുമകളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്തിവളത്തില്‍ പോയ പിതാവ് പിക്കപ്പ് വാനിടിച്ച് മരിച്ചു. കൊച്ചനൂര് തെക്കന്‍തിരുത്തുമ്മല്‍ മുഹമമ്മദ്കുട്ടി (64) ആണ് മരിച്ചത്.
ചിറവായില്‍ ഫാത്തിമ
പാവറട്ടി: മരുതയൂര്‍ കവലയ്ക്കു സമീപം ചിറവായില്‍ അഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കള്‍: സുലേഖ, അസൂറ, സെഫിയ, റഷീദ്, സെറീന, റഫീഖ് (സെന്‍ട്രല്‍ മെഡിക്കല്‍സ്, പാവറട്ടി), അന്‍വര്‍, സെല്‍സ. മരുമക്കള്‍: മുഹമ്മദുണ്ണി തെക്കുംപുറം, മെഹബൂബ്, സലിം കൊട്ടുക്കല്‍, ഉമ്മര്‍ തച്ചറക്കല്‍, നവാസ് കടയില്‍, സഫാന, സെഫീറ.
കുന്നത്ത് പടിക്കല്‍ ഹലീമാബി
ചേറ്റുവ: കുന്നത്ത് പടിക്കല്‍ പരേതനായ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ഹലീമാബി (90) നിര്യാതയായി. മക്കള്‍: സെയ്നുദ്ദീന്‍, മുഹമ്മദ് റാഫി, അബ്ദുല്‍നാസര്‍, ആരിഫാബി, ഫൌസിയ, മുംതാസ്, നജ്ജുമ്മു. മരുമക്കള്‍: ഇബ്രാഹിം, ഹസന്‍കുട്ടി, ജുബേരിയ, റംല, ഷാനിബ, പരേതരായ എം.ആര്‍.കെ, കുഞ്ഞിമുഹമ്മദ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)