2013, ഏപ്രിൽ 14, ഞായറാഴ്‌ച

മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ പിതാവ് വാനിടിച്ച് മരിച്ചു



പുന്നയൂര്‍ക്കുളം: കുവൈറ്റില്‍നിന്നു വരികയായിരുന്ന മരുമകളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്തിവളത്തില്‍ പോയ പിതാവ് പിക്കപ്പ് വാനിടിച്ച് മരിച്ചു. കൊച്ചനൂര് തെക്കന്‍തിരുത്തുമ്മല്‍ മുഹമമ്മദ്കുട്ടി (64) ആണ് മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെ മൂന്നിന് വിമാനം എത്തുമെന്നപ്രതീക്ഷയില്‍ ബന്ധുവിനൊപ്പം വിമാനത്താവളത്തില്‍ എത്തിയ ഇരുവരും വിമാനം ഇറങ്ങാന്‍ വൈകുമെന്നു അറിയിപ്പ് വന്നതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കവലയില്‍ പോയി ചായ കുടിച്ചു വരുമ്പോഴാണ് അപകടം നടന്നത്. ഇരുവരും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരേയും അങ്കമാലിയിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ്കുട്ടി മരിച്ചു. കൂടെ ഉണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി യൂസഫ് ചികിത്സയിലാണ്.  ഫാത്തിമയാണ് ഭാര്യ. മക്കള്‍: റഫീക്ക്, ഷെനി, മുഹ്സിന. മരുമക്കള്‍: കരീം, സാഫിര്‍, ഫാസില. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ