ചേറ്റുവ:
മീന്‍ വണ്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചേറ്റുവ എംഇഎസിനു
കിഴക്ക് താമസിക്കുന്ന ചാവക്കാട് മണത്തല സ്വദേശിയായ കറുപ്പംവീട്ടില്‍ അബ്ദുള്‍
സലാമിന്റെ ഭാര്യ ജെറീന(37) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ചേറ്റുവ എംഇഎസ് സെന്ററില്‍ വച്ചായിരുന്നു അപകടം. ജെറീനയുടെ
സ്കൂട്ടറിന് മറികടക്കുമ്പോള്‍ ടെമ്പോ തട്ടുകയായിരുന്നുവെന്ന് പറയുന്നു. റോഡിലേക്ക്
തെറിച്ചുവീണ ജെറീനയെ ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്ഫോര്‍ട്ട് ആശുപത്രിയില്‍
എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്
എംപ്ളോയീസ് യൂണിയന്‍ നാട്ടിക ഏരിയ കമ്മിറ്റി അംഗമായിരുന്നു. മക്കള്‍: ധനസ്, തേജസ്, തമന്ന.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ