2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അവശ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു


 
ചാവക്കാട്: മണത്തല പള്ളിക്കടുത്തെ കട വരാന്തയില്‍ അവശ നിലയില്‍ കണ്ടെത്തി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു. രണ്ടു വര്‍ഷത്തോളമായി ചാവക്കാട് നഗരത്തില്‍ അലഞ്ഞു നടന്നിരുന്നയാളാണ് മരിച്ചത്.
58 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ നാസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൈക്കും കാലിനും സ്വാധീനക്കുറവുണ്ട്. ഇക്കഴിഞ്ഞ ആറിനാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ