2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ബൈക്കിനു പുറകില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


ചാവക്കാട്: ദേശീയപാത 17 എടക്കഴിയൂര്‍ ആറാംകല്ലില്‍ ബൈക്കിനു പുറകില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കറുപ്പം വീട്ടില്‍ ചാലില്‍ ഹൈദര്‍ ഹാജി(62) യാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. കാറിടിച്ച് റേഡിലേക്ക് തെറിച്ചു വീണ ഹൈദര്‍ ഹാജിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഷാജിത. മക്കള്‍: ഷഫീര്‍ (ഖത്തര്‍), ജസീറ (അബൂദബി), നസീറ, അനസ്. മരുമക്കള്‍: സലാം (അബൂദബി), റിജാസ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ