2013, ഏപ്രിൽ 28, ഞായറാഴ്‌ച

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു

പുന്നയൂര്‍ക്കുളം: എഇഒ സെന്ററിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു. തെക്കെ പുന്നയൂര്‍ കരിപ്പോട്ട് വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാനിലാണ് (19) മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതി പോസ്റ്റില്‍ തലയിടിച്ചാണ് പരിക്കേറ്റത്.

വടക്കേക്കാട് ഐസിഎ സ്കൂള്‍ വിദ്യാര്‍ഥിയാണ് ഷാനില്‍. അമ്മ : മിസിരിയ. സഹോദരങ്ങള്‍: നിഷില്‍, നിമിത. പോസ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ