പുന്നയൂര്‍ക്കുളം: ഐരൂര്‍ പരേതനായ കൊടുവായൂരയില്‍ മൊയ്തയുടെ മകന്‍ സുല്‍ഫിക്കര്‍ അലി (42) മസ്കറ്റില്‍വച്ച് കാറിടിച്ച് മരിച്ചു. മൃതദേഹം പിന്നീട് നാട്ടില്‍കൊണ്ടുവന്ന് കബറടക്കും.
മസ്കറ്റില്‍ എല്‍ ആന്‍ഡ് ടി കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍പോയി താമസസ്ഥലത്തേക്ക് തിരിച്ചുപോരുമ്പോള്‍ റോഡ് മുറിച്ചു കടന്നപ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഷാജിത. മക്കള്‍: സുഹൈല്‍, സിനാന്‍, സിയ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ