2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

ചാവക്കാട് സ്വദേശി അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു

ചാവക്കാട്: ചാവക്കാട് സ്വദേശി അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു. കടപ്പുറം കറുകമാട് രായമരക്കാര്‍ വീട്ടില്‍ മുഹമ്മദ് മകന്‍ ഷാജി (35) യാണ്  മരിച്ചത്.
അബൂദാബിയില്‍ സഫ ഡയറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അപകടത്തില്‍ പാക്കിസ്ഥാനിയായ സുഹ്യത്തും മരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. മ്യതദേഹം നാട്ടില്‍ കൊണ്ടു വന്ന് മറവുചെയ്യുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: റഫീന. മക്കളായ സിനാന്‍, നിസ്വ ഖത്തറിലാണ,് ഒരുമാസം മുമ്പാണ് ഭാര്യയും മക്കളും ഗള്‍ഫിലേക്കു പോയത്. ആമിനയാണ് മാതാവ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ