2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചാവക്കാട്: അണ്ടത്തോട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പെരിയമ്പലം വടക്കെ ബീച്ച് റോഡ് (മുന്നൂറ്റി പത്ത് റോഡ്) വലിയ തറയില്‍ ജയന്റെ മകനും കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയുമായ ഷിനോജ് (അപ്പൂസ്-14) ആണ് മരിച്ചത്.


ഇന്നലെ നാലു മണിയോടെ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി യതായിരുന്നു. തെര്‍മോകോള്‍ ഷീറ്റു മായി നീന്തിക്കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് മുങ്ങിത്താഴുന്നത് കണ്ട് പെരിയമ്പലം കടപ്പുറത്ത് കടല്‍ കാണാന്‍ വന്നവരാണ് കരയ്ക്കെത്തിച്ചത്. പുന്നയൂര്‍ക്കുളം ശാന്തി നഴ്സിംഗ് ഹോമിലെത്തിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചിരുന്നു. പിതാവ് ജയന്‍ ഗള്‍ഫിലാണ്. 

സൈക്കിള്‍ റൈസിംഗിനോടും കടലില്‍ കുളിക്കുന്നതിനോടും ഏറെ താല്പര്യമുള്ള അപ്പൂസിനു നീന്തല്‍ വശമില്ലായിരുന്നെങ്കിലും വീട്ടുകാരറിയാതെ ഇടയ്ക്കിടെ കടലിലിറങ്ങാറുള്ളതായി സമീപവാസികള്‍ പറയുന്നു. വടക്കേക്കാട് പോലീസ് മേല്‍ നടപടി സ്വീകരിച്ച് പോസ്റ് മോര്‍ട്ടത്തിനയച്ച മൃതദേഹം സംസ്കാരം വിദേശത്തുള്ള പിതാവ് എത്തിയ ശേഷം.മാതാവ്: ഷീജ. സഹോദരന്‍: അക്ഷയ് രാജ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ