2017, ജനുവരി 4, ബുധനാഴ്ച
2016, ഡിസംബർ 30, വെള്ളിയാഴ്‌ച
2016, നവംബർ 25, വെള്ളിയാഴ്‌ച
തമിഴ്‌നാട് നാഗൂർ സ്വദേശി ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വെച്ച് മരണപെട്ടു
മസ്കറ്റ്: തമിഴ്‌നാട് നാഗൂർ സ്വദേശി ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വെച്ച് മരണപെട്ടു. തമിഴ്‌നാട് നാഗൂറിൽ താമസിക്കുന്ന രാമനാട് സ്വദേശി മുഹമ്മദ് അബ്ദുൽ മുത്തലിബ് (63) ആണ് ഉംറ കഴിഞ്ഞു മടങ്ങവെ വിമാനത്തിൽ വെച്ച് മരണപെട്ടത്.
ചെന്നയിൽ നിന്നും ജിദ്ദ വഴി സൗദി എയർലൈൻസിൽ ഉംറ നിർവഹിച്ച് തിരികെ മടങ്ങുന്പോൾ ഒമാൻ ബോർഡറിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മാസ്കറ്റ് എയർപോർട്ടിൽ ഇറക്കി റോയൽ ഒമാൻ ആശുപത്രിയി (ഖുറം) ലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ വിമാനത്തിൽ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് സഹായത്രീകനായ മഖ്‌സൂദ് പറഞ്ഞു. മഖ്‌സൂദ് മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുത്തലിബിന്റെ മൃതശരീരത്തോടൊപ്പം മസ്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. 00968-93931586 എന്ന നമ്പറിൽ അദ്ദേഹവുമായി ബെന്ധപെടാവുന്നതാണ്.
കൂടെ ഉണ്ടായിരുന്ന മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുത്തലിബിന്റെ ഭാര്യ അതേ വിമാനത്തിൽ തന്നെ നാട്ടിലേക്കു തിരിച്ചു.
2016, നവംബർ 21, തിങ്കളാഴ്ച
2016, നവംബർ 16, ബുധനാഴ്ച
2016, നവംബർ 15, ചൊവ്വാഴ്ച
പണിക്ക വീട്ടിൽ പടിഞ്ഞാറയിൽ കുഞ്ഞിമൊയ്‌ദു
ചാവക്കാട്: ഒരുമനയൂർ മുനക്കക്കടവിൽ (മൂന്നാംകല്ലിനു കിഴക്കു വശം) പണിക്ക വീട്ടിൽ പടിഞ്ഞാറയിൽ കുഞ്ഞിമൊയ്‌ദു (95) നിര്യാതനായി. (പരേതൻ ഒരുമനയൂർ സാബിൽ പാലസ് ഉടമ അയമുണ്ണി ഹാജിയുടെ സഹോദരൻ ആണ്).
ഭാര്യാ: പരേതയായ ഐഷ. മക്കൾ: കെബീർ (ഖത്തർ), അഷ്‌റഫ് (ദുബായ്), ഷംസു, ഷെമീർ (ദുബായ്), നൗഫൽ (ദുബായ്), ബീവാത്തുട്ടി, സുബൈദ, ഷാഹിന. മരുമക്കൾ:അബ്ദുൽ ഖാദർ, ഇബ്രാഹിം, ബഷീർ (ഖത്തർ), വാഹിത, അസീന, സെലീന, റമീന, നസീമ.
2016, നവംബർ 11, വെള്ളിയാഴ്‌ച
2016, നവംബർ 8, ചൊവ്വാഴ്ച
മണത്തല ഐനിപുള്ളി സ്വദേശി ചെന്നൈയില്‍ വാഹനപകടത്തില്‍ മരിച്ചു
ചാവക്കാട്: മണത്തല ഐനിപുള്ളി സ്വദേശി ചെന്നൈയില്‍ വാഹനപകടത്തില്‍ മരിച്ചു. നെടിയേടത്ത് ശിവദാസന്‍ മകന്‍ ശാന്തനുദാസ് (24) മരിച്ചത്. ബീ ടെക് എഞ്ചിനീയര്‍ ആയിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം മ്യതദേഹം ഇന്ന് നാട്ടിലെത്തും. ബുധനാഴ്ച രാവിലെ 9 30 ന് സംസ്‌കരിക്കും. മാതാവ് മിനി വിസ്മയ സഹോദരിയാണ്
2016, നവംബർ 7, തിങ്കളാഴ്ച
പണ്ടാരത്തില്‍ കുഞ്ഞിപ്പാത്തുണ്ണി
ചാവക്കാട്: അനു ഗ്യാസ് ഏജന്‍സിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ എളയേടത്ത് പുത്തന്‍വീട്ടില്‍ ഹസ്സനാരുണ്ണി എന്നവരുടെ ഭാര്യ പണ്ടാരത്തില്‍ കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി.
മക്കള്‍: താഹിറ, ഹഫ്സത്ത്, വാഹിദ്, റംല, ഷബീന.മരുമക്കള്‍: ആഷിക് അലി ബാബു (മേപ്പുറത്ത്), കുഞ്ഞിമുഹമ്മത്, ജബ്ബാര്‍ (Dubai), മജീദ് (Qatar), ഷൈനിവാഹിദ്.
2016, നവംബർ 6, ഞായറാഴ്‌ച
പണിക്ക വീട്ടിൽ ആമിന
ചാവക്കാട്: ഒരുമനയൂർ ചേറ്റുവ ടോളിന് കിഴക്കു വശം താമസിക്കുന്ന പരേതനായ പാറാട്ട് വീട്ടിൽ കുഞ്ഞി മൊയ്തുണ്ണി ഭാര്യ പണിക്ക വീട്ടിൽ ആമിന (75) നിര്യാതയായി.
മക്കൾ: പരേതനായ അബ്ദുമോൻ, അഷ്‌റഫ്, അലികുട്ടി (മസ്‌കറ്റ), ഫൈസൽ, ഫിറോസ്, ഉമൈറ. മരുമക്കൾ: അക്‌ബർ (ചെട്ടിവ), സഫിയ, അസിന (വട്ടേക്കാട്), മൈമൂന, അസിന (മണത്തല), ഷംസീറ.
Contact No: 0091 9895856221
2016, നവംബർ 5, ശനിയാഴ്‌ച
വാഹന അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശി മരണപെട്ടു
ചാവക്കാട്: എടക്കഴിയൂർ സ്വദേശി വാഹന അപകടത്തിൽ മരണപെട്ടു. എടക്കഴിയൂർ തെക്കേ മദ്രസാക്കടുത്ത് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (71) യാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 12 ന് കോഴിക്കോട് നിന്ന് സിമന്റ് ഇറക്കി എറണാംകുളത്തേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറി ചാവക്കാട് സെന്ററില്‍ വെച്ച് ഇടതുവശത്തുകൂടെ പോയിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കൊളുത്തി വലിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ അദേഹത്തിന്റെ തലയില്‍ (ഹെല്‍മറ്റില്‍) പുറകിലെ ചക്ക്രം കയറിയിറങ്ങിയതായി ദ്യസാക്ഷികള്‍ പറയുന്നു. ചാവക്കാട് പോലീസും, ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും, ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ സഫിയ. മക്കൾ: ഫൈസൽ (അബുദാബി), റാഫി, വഹീദ, ഷീബ. മരുമകൻ: നാസർ ഒരുമനയൂർ.
ഭാര്യ സഫിയ. മക്കൾ: ഫൈസൽ (അബുദാബി), റാഫി, വഹീദ, ഷീബ. മരുമകൻ: നാസർ ഒരുമനയൂർ.
2016, നവംബർ 4, വെള്ളിയാഴ്‌ച
പഴയകത്ത് തറയിൽ ലിയാഖത്ത് ഹാജി
ചാവക്കാട്: ഒരുമനയൂർ തെക്കേത്തലക്കൽ ജുമാഅത്ത് പള്ളിക്കു തെക്കു വശം (വേപ്പിൻച്ചോട്) താമസിക്കുന്ന പരേതനായ നാലകത്ത് പടുവിങ്ങൽ മൊയ്‌തുണ്ണി മകൻ പഴയകത്ത് തറയിൽ (പി ടി) ലിയാഖത്ത് ഹാജി നിര്യാതനായി.
പരേതൻ ഒരുമനയൂർ തെക്കേത്തലക്കൽ ജുമാഅത്ത് പള്ളി സിക്രട്ടറിയാണ്
ഭാര്യ: റംലത്ത്. മക്കൾ: ഷഹീൻ, ഷഹനാസ്, ഷായീസ്. മരുമക്കൾ: ഷാനോസ് പന്തലൂർ, നജില മുറ്റിച്ചൂര്.
CONTACT NO: 0091 9895640423, 487 2531501
2016, നവംബർ 3, വ്യാഴാഴ്ച
വിദേശ വനിത ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയിൽ
ഗുരുവായൂര്‍: വിദേശ വനിതയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യ റുമാനിയ സ്വദേശി റോബര്‍ട്ടീനയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിഹരനും റോബര്‍ട്ടീനയും താമസിക്കുന്ന മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള പ്ലാറ്റിനം പഞ്ചരത്‌നം ഫ്‌ളാറ്റിന് സമീപമായിരുന്നു മൃതദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
തലച്ചോറടക്കമുള്ള ശരീരഭാഗങ്ങള്‍ ചിതറി തെറിച്ച നിലയിലായിരുന്നു. എട്ട് നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ നിന്നാണ് വീഴ്ചയെന്നാണ് അനുമാനം. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഹരിഹരന്‍ പൊലീസ് എത്തി വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് പറയുന്നു.
അഞ്ച് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സുഗന്ധദ്രവ്യ കയറ്റുമതി ബിസിനസുകാരനായ ഹരിഹരന്‍ അഞ്ച് വര്‍ഷം മുമ്പ് നേപ്പാളില്‍ വെച്ചാണ് റോബര്‍ട്ടീനയെ പരിചയപ്പെട്ടത്.
2016, നവംബർ 2, ബുധനാഴ്ച
2014, ജനുവരി 9, വ്യാഴാഴ്ച
2014, ജനുവരി 8, ബുധനാഴ്ച
ചാവക്കാട് പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു
ചാവക്കാട്: പാലയൂരിനടുത്ത് വച്ച് ബസ്സിടിച്ച് ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു. കടപ്പുറം ഇരട്ടപ്പുഴ തെക്കടത്ത് ശങ്കരനാരായണന്റെ മകന്‍ രാഹുല്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ പാലയൂരിന് സമീപത്തെ അരിഗോഡൗണിന് സമീപത്ത് വെച്ചായിരുന്നു അപകടം. പണിസ്ഥലത്തുനിന്നും പണി കഴിഞ്ഞ് ചാവക്കാട്ടേയ്ക്ക് വരുമ്പൊള്‍ മുന്നില്‍പ്പോയിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ - ചാവക്കാട് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തി ല്‍പ്പെട്ടത്.
2014, ജനുവരി 6, തിങ്കളാഴ്ച
കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു
പുതുക്കാട്: ആമ്പല്ലൂര്‍ കല്ലൂരില്‍ വീടിനു പിന്നിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് യുവതി മരിച്ചു. കല്ലൂര്‍ പള്ളത്ത് കള്ളാശേരി വീട്ടില്‍ വെള്ളോന്‍ മകള്‍ വാസന്തി (37) യാണ് മരിച്ചത്. ശിയാഴ്ച്ച രാവിലെ മുതല്‍ വാസന്തിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ കുഴിയില്‍ കണ്ടെത്തിയത്. മരിച്ച വാസന്തി അപസ്മാര രോഗിയാണ്. പുതുക്കാട് പോലിസ് മേല്‍ടപടികള്‍ സ്വീകരിച്ചു.
2014, ജനുവരി 5, ഞായറാഴ്‌ച
2014, ജനുവരി 1, ബുധനാഴ്ച
2013, ഡിസംബർ 31, ചൊവ്വാഴ്ച
പുളിച്ചാറംവീട്ടില്‍ സാറു
ചാവക്കാട്:ഒരുമനയൂര്‍ അമൃത സ്കൂളിനു സമീപം പുളിച്ചാറംവീട്ടില്‍ ഉബൈദിന്റെ ഭാര്യ സാറു (63) നിര്യാതയായി. മക്കള്‍: ഇമാമുദ്ദീന്‍, ഇസ്മയില്‍, ബഷീര്‍, ജമീല, താഹിറ, ഷൈല
2013, ഡിസംബർ 30, തിങ്കളാഴ്ച
എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു
കെ എം അക് ബര്‍
പുതുക്കാട്: എം.എല്‍.എ. കെ മുരളീധരന്റെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നന്തിക്കര മരാശ്ശേരി വാസുവിന്റെ മകന്‍ സുന്ദരന്‍(45)ആണ് മരിച്ചത്. ശിയാഴ്ച രാത്രി 9.45ന് ദേശീയപാത നന്തിക്കരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഉടനെ എം.എല്‍.എ. തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കൂട്ടി സുന്ദരനെ മറ്റൊരു വാഹത്തില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് അയച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)