2011, മാർച്ച് 29, ചൊവ്വാഴ്ച
2011, മാർച്ച് 28, തിങ്കളാഴ്‌ച
2011, മാർച്ച് 24, വ്യാഴാഴ്‌ച
2011, മാർച്ച് 23, ബുധനാഴ്‌ച
ത്രേസ്യ
പാവറട്ടി: തൈക്കാട്ടില്‍ പരേതനായ തോമസ് (റിട്ട. റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട്) ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്കാരം ഇന്ന് 3.30-ന് പാവറട്ടി സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍. പരേത മണലൂര്‍ ബ്രഹ്മകുളം തെക്കത്ത് കുടുംബാംഗമാണ്. മക്കള്‍: സിസ്റര്‍ മേരി തോമസ് എഫ്സിസി, റോസി പോള്‍, സൈമണ്‍ (യുഎഇ എക്സ്ചേഞ്ച് അബുദാബി), ജോസ് (ഫെഡറല്‍ ബാങ്ക്), ആന്റണി (ന്യൂ ഇന്ത്യ അഷ്വറന്‍സ്), തങ്കച്ചന്‍ (എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ്). മരുമക്കള്‍: വി.കെ.പോള്‍ (മസ്കറ്റ്), അഡ്വ. മറിയാമ്മ, ജെസി, ടെസി (അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂള്‍, കുരിയച്ചിറ), റോണി (എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ്).
ചൊവ്വല്ലൂര്‍ വറീത് ദേവസി
ചാവക്കാട്: പാലയൂര്‍ ചൊവ്വല്ലൂര്‍ വറീത് ദേവസി (79) നിര്യാതനായി. സംസ്കാരം ഇന്ന് അഞ്ചിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍. ഭാര്യ: പരേതയായ ജോസ്ഫീന്‍ കണ്ണമ്പിള്ളി. മക്കള്‍: ജാന്‍സി, ജെയ്സി, ജെയ്ക്കോ ചൊവ്വല്ലൂര്‍ (ഓസ്ട്രേലിയ). മരുമക്കള്‍: ആന്റണി പാനികുളം (ദുബായ്), പിയേഴ്സണ്‍ മുരിങ്ങത്തുപറമ്പില്‍ (ദുബായ്), സീമ ജെയ്ക്കോ മേനാച്ചേരി.
ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി വേങ്ങേരി ചെറിയ നാരായണന്‍ നമ്പൂതിരി
ഗുരുവായൂര്‍: ക്ഷേത്രം കീഴ്ശാന്തിയും ഭാഗവത ആചാര്യനുമായ വേങ്ങേരി ചെറിയ നാരായണന്‍ നമ്പൂതിരി (35) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍. നാരായണീയ സപ്താഹാചാര്യന്‍ വേങ്ങേരി വാസുദേവന്‍ നമ്പൂതിരിയുടെ മകനാണ്. അമ്മ: സാവിത്രി അന്തര്‍ജനം.
2011, മാർച്ച് 22, ചൊവ്വാഴ്ച
തരകന്‍ ജോണ്‍ ജോസ്
പാവറട്ടി: പാവറട്ടി തരകന്‍ ജോണ്‍ ജോസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ഥ കേന്ദ്രത്തില്‍. ഭാര്യ: കൊച്ചന്നം. മക്കള്‍: ജോണി (സതേണ്‍ റയില്‍വേ ഡപ്യുട്ടി ചീഫ് എന്‍ജിനീയര്‍), സെബാസ്റ്റ്യന്‍ (ടെക്നീഷ്യന്‍, സതേണ്‍ റയില്‍വേ), വിന്‍സന്റ് (സൌദി), ഫാ. ആന്റോ തരകന്‍ (നാഗാലന്‍ഡ്). മരുമക്കള്‍: ആനി (റിട്ട. അധ്യാപിക), ഫിലോമിന, ഫിലോമിന (അധ്യാപിക, സെന്റ് മേരീസ് എല്‍പി സ്കൂള്‍ പുതുമനശേരി, പാവറട്ടി).
കറുത്താക്ക വീട്ടില്‍ മൊയ്തുണ്ണി
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസിനടുത്ത് കറുത്താക്ക വീട്ടില്‍ മൊയ്തുണ്ണി (63) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: ഷാജി(ഖത്തര്‍) സിറാജ്, കമറു(ഖത്തര്‍), നൂര്‍ദ്ദീന്‍. മരുമക്കള്‍: ഷാഹിദ, മുംതാസ്, അസീന, സുറുമി.
കുറുപ്പേരി വീട്ടില്‍ കൊച്ചു
ചാവക്കാട്: കടപ്പുറം കറുകമാട് കരിങ്കാളി ക്ഷേത്രത്തിനടുത്ത് കുറുപ്പേരി വീട്ടില്‍ കൊച്ചു (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ജയന്‍, മധു, ശോഭ, ഷോബി. മരുമക്കള്‍: സരിത, ശ്രീദേവി, ഹരിദാസന്‍, പരേതനായ മണി.
2011, മാർച്ച് 21, തിങ്കളാഴ്‌ച
അകലാട് ഇ.വി. മൊയ്തു മുസല്യാര്‍
ചാവക്കാട്: മതപണ്ഡിതനും സൂഫിവര്യനുമായ അകലാട് ഇ.വി. മൊയ്തു മുസല്യാര്‍ (90) നിര്യാതനായി. കബറടക്കം ഇന്ന് 11ന് അകലാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.
പാര്‍വതിയമ്മ
വാടാനപ്പള്ളി: ചേറ്റുവ ടി.എം. ആശുപത്രി സൂപ്രണ്ട് ഡോ. ഇ.കെ. രാമചന്ദ്രന്റെ മാതാവും ഇൌഴക്കാവില്‍ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യയുമായ പാര്‍വതിയമ്മ (95) നിര്യാതയായി.
2011, മാർച്ച് 18, വെള്ളിയാഴ്ച
2011, മാർച്ച് 14, തിങ്കളാഴ്‌ച
മുഹമ്മദ്
പാവറട്ടി: വെന്മേനാട് പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ നാലകത് ഭഗവതി പറമ്പില്‍ അബ്ദുല്‍ റഹിമാന്‍ മകന്‍ മുഹമ്മദ് (60) നിര്യാതനായി.
2011, മാർച്ച് 12, ശനിയാഴ്‌ച
മാട് എല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക കയ്യക്കുട്ടി
ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട്പടി ചന്ദനപറമ്പില്‍ പരേതനായ ഖാദറുണ്ണിയുടെ ഭാര്യ മാട് എല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക കയ്യക്കുട്ടി(81) നിര്യാതയായി.
2011, മാർച്ച് 11, വെള്ളിയാഴ്‌ച
ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
പെരുമ്പിലാവ്: തൃശ്ശൂര്‍-കോഴിക്കോട് റോഡില്‍ സ്വകാര്യബസ്സിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ ആസ്പത്രിയില്‍ മരിച്ചു. പെരുമ്പിലാവ് അമ്പലത്തുവീട്ടില്‍ ഷാഹുല്‍ ഹമീദ് (63) ആണ് മരിച്ചത്. അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗമാണ്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
2011, മാർച്ച് 8, ചൊവ്വാഴ്ച
2011, മാർച്ച് 6, ഞായറാഴ്‌ച
ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു
ഷാക്കിറലി ചാവക്കാട്
ചാവക്കാട്: പഞ്ചവടിയില്‍ നിന്നും ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു. ചാവക്കാട് പുന്ന ജുമാമസ്ജിദിനു സമീപം വലിയകത്ത് കുഞ്ഞിമൊയ്തുണ്ണി (80) യാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കുന്നംകുളം സ്വദേശികളായ സഹോദരങ്ങളായ എലവന്ത്ര ശ്രീജിത്ത് (25). സുജിത്ത് (24) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2011, മാർച്ച് 5, ശനിയാഴ്‌ച
തൈക്കണ്ടിപറമ്പില്‍ ബീവു
ചാവക്കാട്: മുതുവട്ടൂര്‍ രാജഹാളിനടുത്ത് പി.എം.അബ്ദുവിന്റെ ഭാര്യ തൈക്കണ്ടിപറമ്പില്‍ ബീവു (85) നിര്യാതയായി. മക്കള്‍: ജമാല്‍ (ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍), ബഷീര്‍ (ഷാര്‍ജ ഇന്‍വെസ്റ്റ് ബാങ്ക്), സുഹ്‌റാബി (ദുബൈ), ഫാത്തിമ (ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍), നദീറ, സുബൈദ (അന്‍സാര്‍ സ്‌കൂള്‍). മരുമക്കള്‍: പരേതനായ മുഹമ്മദ്കുട്ടി, അവുദല്‍, മുഹമ്മദ് കുട്ടി, മുഹമ്മദാലി, മറിയമ്പി, ആമിന (ഷാര്‍ജ).
ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി കക്കാട് നാരായണന്‍ നമ്പൂതിരി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ തിരുവേഗപ്പുറ കക്കാട് നാരായണന്‍ നമ്പൂതിരി (88) നിര്യാതനായി. ശവസംസ്കാരം വീട്ടുവളപ്പില്‍ നടത്തി. പരേതയായ പകരാവൂര്‍ ആര്യാ അന്തര്‍ജ്ജനമാണ് ഭാര്യ.14 -ാം വയസ്സു മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജോലിചെയ്തുവരികയായിരുന്നു. 1977 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി.
യുവാവ് വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ചു
ചാവക്കാട്: യുവാവ് വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ചു. തിരുവത്ര കുഞ്ചേരി മത്രംകോട്ട് ശേഖരന്റെ മകന്‍ ഷിബു(38)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്‍െത്തിയ ഇയാളെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: സ്നേഹ, ഐശ്വര്യ, അശ്വതി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)