2011, മാർച്ച് 6, ഞായറാഴ്‌ച

പ്ലസ് ടു വിദ്യാര്‍ഥിനീയേ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി


സിദ്ധീക് കൈതമുക്ക്
പാവറട്ടി: തൊയക്കാവ് കൊഴിപറബില്‍ കൈപട വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ജനീഷ (17) എന്ന പ്ലസ് ടു വിദ്യാര്‍ഥിനീയേ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി  കണ്ടെത്തി. വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ ഷാളില്‍ തൂങ്ങി കട്ടിലിലിരിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്.
പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെകണ്ടരി സ്കൂളിലെ വിദ്യര്‍തിനിയാണ്. പരീക്ഷയുടെ തയ്യാറെടുപിന്റെ ഭാഗമായി ജനീഷ ഇന്നലെ ക്ലാസില്‍ പോയിരുന്നില്ല. കോളേജില്‍ നിന്നും  തിരിച്ചെത്തിയ സഹോദരിയാണ് മൃതദേഹം ആദ്യമായി കണ്ടത്. മാതാപിതാകള്‍ കൂലി പണിക്കു പോയത് കൊണ്ട് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ഇന്ന് രാവിലെ ഇന്ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്മോര്ടതിനയച്ചു. മരണത്തില്‍ ദുരൂഹധ നില നില്‍കുന്നതിനാല്‍ വിദഗ്ത പരിശോധനക്കായി സയന്റിഫിക് അസിസ്ടന്റ്റ് ടി.എ ലാലി, വിരലടയാള വിദഗ്തന്‍മാരായ നാരായണ പ്രസാദ്‌ പി.ജി, ദിനേശന്‍ കെ.എസ് എന്നിവര്‍ ജനീഷയുടെ വസതിയിലെത്തിയിരുന്നു. അമ്മ ഗീത, സഹോദരങ്ങള്‍ ജുതൂഷ, ഉണ്ണിമായ മൃതദേഹം ഇന്ന് വൈകീട്ട് സംസ്കരിക്കും. ഇത് സംബന്ധിച്ച് ഉന്നത പോലിസ് അധികാരികള്‍ക് പരാധി നല്‍കുമെന്ന് ബന്ടുക്കള്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ