2011, മാർച്ച് 5, ശനിയാഴ്‌ച

വിദ്യാര്‍ഥിനി ഓട്ടോയിടിച്ച് മരിച്ചു

ചാവക്കാട്: സ്കൂള്‍ വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് വരവേ വിദ്യാര്‍ഥി ഓട്ടോറിക്ഷയിടിച്ച് മരിച്ചു. പുന്നയൂര്‍ക്കുളം ചെമ്മണ്ണൂര്‍ ഏഴിക്കോട്ടയില്‍ അഷറഫിന്റെ മകള്‍ ഹിത(7)യാണ് മരിച്ചത്.
ചെമ്മണ്ണൂര്‍ അമല്‍ ഇംഗ്ളീഷ് സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയായ ഹിത സ്കൂള്‍ വാനില്‍ നിന്നു ഇറങ്ങി വീട്ടിലേക്കു നടക്കവേ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ (വെള്ളിയാഴ്ച്ച) വൈകിട്ട് 4.30 ഓടെയായിരുന്നു ദുരന്തം. മാതാവ് റുഖിയ. സഹോദരങ്ങള്‍ ഷഫ, റിദ, ഫാത്തിമ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ