ഗുരുവായൂര്‍: വേട്ടയ്ക്കൊരു മകന്‍ പാട്ടിന്റെ കുലപതി ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രത്തിനടുത്ത് കാരക്കുറ മഠത്തില്‍ ഗോവിന്ദന്‍നായര്‍(കുഞ്ഞുകുട്ടന്‍ നായര്‍ 91) നിര്യാതനായി. വേട്ടയ്ക്കൊരു മകന്‍ നേരിട്ട് തന്റെ പ്രതിനിധിയായി വാഴിച്ച
കാരക്കുറ നായരുടെ പിന്തുടര്‍ച്ചാവകാശിയാണ് ഗോവിന്ദന്‍നായര്‍. അരനൂറ്റാണ്ടിലേറെ കാലം വേട്ടയ്ക്കൊരു മകന്‍ കളംപാട്ടില്‍ കോമരമായിരുന്ന ഗോവിന്ദന്‍നായര്‍ ഈ രംഗത്തെ ആചാര്യസ്ഥാനീയനാണ്. 85ാം വയസ്സില്‍ ശാരീരിക അവശതയിലായപ്പോള്‍ തന്റെ പിന്‍ഗാമിയായി മരുമകന്‍ കുന്നംകുളം കാരക്കുറ മഠത്തില്‍ രാമചന്ദ്രന്‍നായര്‍ക്ക് പിന്തുടര്‍ച്ച അവകാശം കൈമാറി വിശ്രമത്തില്‍ കഴിഞ്ഞു വരവെ ഇന്നലെയായിരുന്നു അന്ത്യം. വേട്ടയ്ക്കൊരു മകന്‍ പാട്ടിന്റെ കുലപതി എന്ന നിലയില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഗോവിന്ദന്‍നായരെ സുവര്‍ണ്ണമുദ്ര നല്‍കി ആദരിച്ചിട്ടുണ്ടെങ്കിലും അവശകലാകാര പെന്‍ഷനൊഴികെ യാതൊരുവിധ ആനുകൂല്യങ്ങളും ആദരവുകളും കേരള സര്‍ക്കാര്‍ ഇദ്ദേഹത്തിന് നല്‍കിയിട്ടില്ല. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പരേതയായ തങ്കം. മക്കള്‍: വത്സല(റിട്ട.പ്രധാനഅധ്യാപിക എടക്കര എല്‍പിഎസ്), രമണി(അഡയാര്‍ ലൈബ്രറി ചെന്നൈ), മല്ലിക. മരുമകന്‍: വല്ലഭായ്(റിട്ട.ബിഎസ്എന്‍എല്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ